മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ കരിയറിലെ ആദ്യ റെക്കോര്‍ഡ്!ബോക്‌സോഫീസ് തകര്‍ക്കാന്‍ മധുരരാജ യാത്ര തുടങ്ങി

Recommended Video

മമ്മൂട്ടിയുടെ കരിയറിലെ ആദ്യ റെക്കോര്‍ഡ്

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ കരിയറിലെ സകല റെക്കോര്‍ഡുകളും തിരുത്തി എഴുതിയ സിനിമയായി മാറി കൊണ്ടിരിക്കുകയാണ് മധുരരാജ. വിഷു, ഈസ്റ്റര്‍ ആഘോഷ ദിവസങ്ങളും അവധിക്കാലവും ലക്ഷ്യമാക്കിയെത്തിയ മധുരരാജ റെക്കോര്‍ഡുകള്‍ തകര്‍ത്ത് കൊണ്ടിരിക്കുകയാണ്. ആദ്യമായി നൂറ് കോടി നേടുന്ന മമ്മൂട്ടി ചിത്രമായിരിക്കും ഇതെന്ന കാര്യത്തില്‍ സംശയമില്ല. ഔദ്യോഗികമായ പ്രഖ്യാപനത്തിന് വേണ്ടിയാണ് ആരാധകരും കാത്തിരിക്കുന്നത്.

ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം മധുരരാജ വേറെയും സെന്ററുകളില്‍ റിലീസ് ചെയ്യാന്‍ പോവുകയാണെന്നാണ്. ദിവസങ്ങള്‍ക്ക് മുന്‍പ് മധുരരാജയുടെ നിര്‍മാതാവ് നെല്‍സണ്‍ ഐപ്പ് ഇക്കാര്യം സോഷ്യല്‍ മീഡിയ വഴി പുറത്ത് വിട്ടിരുന്നു. അദ്ദേഹം പറഞ്ഞത് വെച്ച് നോക്കുകയാണെങ്കില്‍ പുതിയ സെന്ററുകളില്‍ നിന്നം മധുരരാജ ചരിത്ര വിജയമായിരിക്കും സ്വന്തമാക്കുക.

 മധുരരാജ കടല്‍ കടന്ന ആഗോളതലത്തിലേക്ക്

മധുരരാജ കടല്‍ കടന്ന ആഗോളതലത്തിലേക്ക്

നെല്‍സണ്‍ ഐപ്പ് സിനിമാസും ബിഡ് സിനിമയും കൈകോര്‍ത്ത് ആഗോളതലത്തിലേക്ക് മധുരരാജ എത്തിക്കുകയാണ്. ചൈന, ഉക്രൈന്‍, മലേഷ്യ, പോലെയുള്ള വിദേശ രാജ്യങ്ങളിലേക്കാണ് മധുരരാജ എത്തുന്നത്. ഇത് സംബന്ധിച്ചുള്ള കരാര്‍ ഒപ്പ് വെച്ചിരിക്കുകയാണ്. അതാതു ഭാഷകളിലേക്ക് മൊഴി മാറ്റിയാണ് സിനിമ ത്തെുന്നത്. കേരളത്തിലും മറ്റിടങ്ങളിലും മധുരരാജയ്ക്ക് ലഭിച്ച പിന്തുണ ഇവിടങ്ങളില്‍ നിന്നും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവര്‍ത്തകര്‍. ചൈന പോലെ വലിയൊരു സെന്ററില്‍ നിന്നും ഇന്ത്യന്‍ സിനിമയ്ക്ക് നല്ല പ്രതികരണമാണ് ലഭിക്കാറുള്ളത്. ദംഗല്‍, ബാഹുബലി പോലെയുള്ള ചിത്രങ്ങള്‍ കോടികള്‍ വാരിക്കൂട്ടിയതും ഇവിടെ നിന്നായിരുന്നു. ആ ഒരു അത്ഭുതം മധുരരാജയിലും പ്രതീക്ഷിക്കാമെന്നാണ് കരുതുന്നത്. അങ്ങനെ എങ്കില്‍ മലയാളത്തിലെ സകലകാല റെക്കോര്‍ഡും മമ്മൂട്ടിയുടെ പേരിലായിരിക്കും.

 ആറ് ആഴ്ചകള്‍

ആറ് ആഴ്ചകള്‍

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ അത്യുഗ്രന്‍ പെര്‍ഫോമന്‍സാണ് സിനിമയുടെ ഹൈലൈറ്റ്. ഏപ്രില്‍ പന്ത്രണ്ടിന് റിലീസിനെത്തിയ മധുരരാജ ആറ് ആഴ്ചയിലെത്തിയിരിക്കുകയാണ്. ഇപ്പോഴും തിയറ്ററുകളില്‍ നിന്നും മോശമില്ലാത്ത പ്രകടനമാണ് സിനിമ കാഴ്ച വെച്ച് കൊണ്ടിരിക്കുന്നത്. ആദ്യ ആഴ്ച കഴിഞ്ഞിട്ടും കേരളത്തിലെ പല സെന്ററുകളിലും വീക്കെന്‍ഡുകളില്‍ ഹൗസ്ഫുള്‍ പ്രദര്‍ശനം കിട്ടിയിരുന്നു. ഇക്കാര്യം ഫേസ്ബുക്ക് പേജിലൂടെ അണിയറ പ്രവര്‍ത്തകര്‍ തന്നെ പറഞ്ഞിരുന്നു. തിയറ്ററുകളില്‍ നിന്നും ലഭിച്ച പിന്തുണ ബോക്‌സോഫീസിലും ഉണ്ടായിട്ടുണ്ടാവുമെന്ന കാര്യത്തില്‍ സംശയമില്ല. അതൊരു റെക്കോര്‍ഡ് തന്നെയായിരിക്കുമെന്ന കാര്യത്തിലും സംശയമില്ല.

 ആദ്യ നൂറ് കോടി

ആദ്യ നൂറ് കോടി

മധുരരാജ ഇതിനകം നൂറ് കോടി സ്വന്തമാക്കിയിട്ടുണ്ടാവുമെന്ന കാര്യത്തില്‍ ഇനിയും സംശയമില്ല. പത്ത് ദിവസം കൊണ്ട് 58 കോടിയ്ക്ക് മുകളില്‍ നേടിയ ചിത്രം നൂറ് കോടി ഈസിയായി നേടിയെന്നാണ് സോഷ്യല്‍ മീഡിയ വഴി ആരാധകരുടെ പ്രവചനം. റിലീസ് ചെയ്ത് 25 ദിവസത്തിലെത്തുമ്പോള്‍ മധുരാരജയുടെ പുതിയ കളക്ഷന്‍ പുറത്ത് വരുമെന്നാണ് പ്രതീക്ഷിച്ചിരുന്നെങ്കിലും പുതിയ വിവരങ്ങളൊന്നും വന്നില്ല. അതേ സമയം നിര്‍മാതാവ് ഉടന്‍ തന്നെ മധുരരാജ ചരിത്ര വിജയം നേടിയ കാര്യം പുറത്തറിയിക്കുമെന്നാണ് കരുതുന്നത്. മമ്മൂട്ടിയുടെ കരിയറിലെ ആദ്യ നൂറ് കോടി ചിത്രമെന്ന വിശേഷണത്തിന് വേണ്ടിയാണ് കാത്തിരിപ്പുകളെല്ലാം.

 കേരളത്തിലെ പ്രകടനം

കേരളത്തിലെ പ്രകടനം

കേരളവും വിദേശവുമടക്കം ആഗോളതലത്തില്‍ വമ്പന്‍ കളക്ഷന്‍ നേടിയിട്ടുള്ള മധുരരാജ കേരള ബോക്‌സോഫീസിലും മിന്നിക്കും. കേരളത്തിലെ പ്രമുഖ സെന്ററുകളിലെ കളക്ഷന്‍ വിവരം നേരത്തെ പുറത്ത് വന്നിരുന്നു. കൊച്ചിന്‍ മള്‍ട്ടിപ്ലെക്‌സിലും തിരുവന്തപുരം പ്ലെക്‌സുകളിലുമെല്ലാം നല്ല പ്രകടനമായിരുന്നു. റിലീസ് ചെയ്ത് 31 ദിവസങ്ങള്‍ കഴിയുമ്പോള്‍ കൊച്ചിന്‍ മള്‍ട്ടിപ്ലെക്‌സില്‍ നിന്നും 76 ലക്ഷമായിരുന്നു മധുരരാജയുടെ കളക്ഷന്‍. 84.24 ശതമാനം ഓക്യുപന്‍സിയോടെയായിരുന്നു ഈ നേട്ടം. കാര്‍ണിവല്‍ സിനിമാസില്‍ നിന്നും രണ്ട് കോടിയ്ക്ക് മുകളില്‍ നേടി. ഇനിയുള്ള ദിവസങ്ങളില്‍ എത്രത്തോളം സാമ്പത്തിക വരുമാനം നേടാന്‍ കഴിയുമെന്നുള്ളതാണ് അറിയാനുള്ളത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X