മധുരരാജയിലെ സണ്ണി ലിയോണിന്റെ പാട്ടിനൊത്ത് ചുവടുവെച്ച് ഗായത്രി സുരേഷ്! വീഡിയോ വൈറല്‍! കാണൂ
മമ്മൂട്ടിയുടെ മധുരരാജയില്‍ ആരാധകര്‍ ഒന്നടങ്കം ഏറ്റെടുത്ത ആഘോഷ ഗാനമായിരുന്നു മോഹമുന്തിരി. സണ്ണി ലിയോണിന്റെ മലയാളം അരങ്ങേറ്റം എന്ന നിലയിലായിരുന്നു പാട്ട് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നത്. ഗോപി സുന്ദറിന്റെ സംഗീതത്തില്‍ സിത്താര കൃഷ്ണകുമാറായിരുന്നു ഈ ഗാനം ആലപിച്ചിരുന്നത്. റിലീസ് സമയത്ത് തിയ്യേറ്ററുകളില്‍ വലിയ തരംഗമായി മാറിയിരുന്നു ഈ പാട്ട്.
തുടര്‍ന്ന് ടിക്ക് ടോക്കിലും നിരവധി പേര്‍ ഗാനത്തിനൊത്ത് ഡാന്‍സ് കളിച്ച് വീഡിയോ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇപ്പോഴിതാ മോഹമുന്തിരി പാട്ടിനൊത്ത് നടി ഗായത്രി സുരേഷ് കളിച്ച ഡാന്‍സും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. തന്റെ ഫോട്ടോകളും വീഡിയോകളും ഡബ്‌സ്മാഷുമെല്ലാം സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുളള താരം മോഹമുന്തിരി ഡാന്‍സ് വേര്‍ഷനുമായിട്ടാണ് ഇത്തവണ എത്തിയിരിക്കുന്നത്.

ഗായത്രിയുടെ വീഡിയോയ്ക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അതേസമയം ഷാഫി സംവിധാനം ചെയ്ത ചില്‍ഡ്രന്‍സ് പാര്‍ക്ക് എന്ന ചിത്രത്തിലൂടെയായിരുന്നു ഗായത്രി സുരേഷ് മലയാളത്തില്‍ വീണ്ടും സജീവമായി മാറിയിരുന്നത്. സിനിമയില്‍ വിഷ്ണു ഉണ്ണികൃഷ്ണന്‍, ഷറഫുദ്ദീന്‍, ധ്രുവന്‍, മാനസ രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ക്കൊപ്പമായിരുന്നു നടിയും എത്തിയിരുന്നത്.


Click it and Unblock the Notifications