മധുരരാജ സെറ്റില്‍ പേരന്‍പിന്റെ വിജയം ആഘോഷിച്ച് മമ്മൂക്ക! ചിത്രങ്ങള്‍ വൈറല്‍! കാണൂ
Recommended Video

മമ്മൂക്കയുടെ എറ്റവും പുതിയ ചിത്രം പേരന്‍പ് തിയ്യേറ്ററുകളില്‍ വിജയകരമായി മുന്നേറികൊണ്ടിരിക്കുകയാണ്. ഒരിടവേളയ്ക്കു ശേഷം മമ്മൂക്ക തമിഴിലേക്ക് തിരിച്ചെത്തിയ ചിത്രത്തെ പ്രേക്ഷകര്‍ ഒന്നടങ്കം സ്വീകരിച്ചിരുന്നു. എല്ലാവരും താരത്തിന്റെ മികച്ചൊരു ക്ലാസ് ചിത്രമാണ് പേരന്‍പെന്നാണ് അഭിപ്രായപ്പെട്ടിരുന്നത്. തമിഴ്‌നാട്ടിലെന്ന പോലെ കേരളത്തിലും ഒരേസമയമാണ് പേരന്‍പ് റിലീസ് ചെയ്തത്.
മികച്ച പ്രതികരണത്തോടൊപ്പം കളക്ഷന്റെ കാര്യത്തിലും ചിത്രം നേട്ടമുണ്ടാക്കിയിരുന്നു. മമ്മൂട്ടിയുടെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നാണ് അമുദവനെന്നും സിനിമ കണ്ടവര്‍ തുറന്നുപറഞ്ഞു. പേരന്‍പിന് ലഭിച്ച മികച്ച സ്വീകാര്യതക്കിടെ മധുരരാജയുടെ ഷൂട്ടിംഗ് തിരക്കുകളിലാണ് മമ്മൂക്കയുളളത്. ചിത്രത്തിന്റെ സെറ്റില്‍ കഴിഞ്ഞ ദിവസം പേരന്‍പിന്റെ വിജയം അണിയറ പ്രവര്‍ത്തകകര്‍ ആഘോഷിച്ചിരുന്നു.

പേരന്‍പിന്റെ വിജയം
ഏറെക്കാലത്തിനു ശേഷം മമ്മൂക്ക തമിഴില്‍ തിരിച്ചെത്തിയ ചിത്രം റാം ആയിരുന്നു സംവിധാനം ചെയ്തിരുന്നത്. തങ്കമീന്‍കള്‍ എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്‌കാരം നേടിയ സംവിധായകനാണ് റാം. മമ്മൂക്കയല്ലാതെ മറ്റൊരെയും ചിത്രത്തിലെ കഥാപാത്രമായി സങ്കല്‍പ്പിക്കാനാവില്ലെന്ന് റാം പറഞ്ഞിരുന്നു. അച്ഛനും തമ്മിലുളള ആത്മബന്ധത്തിന്റെ കഥ പറയുന്ന സിനിമയില്‍ ഏറെ അഭിനയസാധ്യതയുളള ഒരു കഥാപാത്രമാണ് മമ്മൂക്കയ്ക്ക് റാം നല്‍കിയത്. ഒരു ക്ലാസ് ചിത്രമായ പേരന്‍പ് കണ്ടതിനുശേഷം മമ്മൂക്കയ്ക്ക് ദേശീയ അവാര്‍ഡ് ലഭിക്കുമെന്ന് പ്രവചിച്ചവരും ധാരാളമായിരുന്നു.

ആഘോഷിച്ച് മധുരരാജ ടീം
പേരന്‍പിന് തിയ്യേറ്ററുകളില്‍ മികച്ച സ്വീകാര്യത ലഭിക്കുന്നതിനിടെ മധുര രാജയുടെ ഷൂട്ടിംഗ് തിരക്കുകളിലായിരുന്നു മമ്മൂക്കയുളളത്. ചിത്രത്തിന്റെ അവസാന ഘട്ട ചിത്രീകരണമാണ് പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. മധുര രാജയുടെ ഷൂട്ടിംഗിനിടെ പേരന്‍പിന്റെ വിജയം അണിയറ പ്രവര്‍ത്തകര്‍ ആഘോഷിച്ചിരുന്നു. ചിത്രത്തിന്റെ സെറ്റില്‍ നടന്ന ആഘോഷത്തില്‍ മമ്മൂക്കയ്‌ക്കൊപ്പം സംവിധായകന്‍ വൈശാഖ്, പീറ്റര്‍ ഹെയ്ന്‍, തെലുങ്ക് താരം ജഗപതി ബാബു, ഛായാഗ്രാഹകന്‍ ഷാജികുമാര്‍ മറ്റു അണിയറ പ്രവര്‍ത്തകര്‍ തുടങ്ങിയവരും ഉണ്ടായിരുന്നു. ആഘോഷ ചിത്രങ്ങള്‍ വൈശാഖ് ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു

മധുര രാജ വിഷുവിന്
അതേസമയം അവസാന ഘട്ട ജോലികള്‍ പുരോഗമിക്കുന്ന മധുര രാജ വിഷുവിനാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ബിഗ് ബഡ്ജറ്റിലൊരുങ്ങുന്ന സിനിമ ഇത്തവണ നെല്‍സണ്‍ ഐപ്പാണ് നിര്‍മ്മിക്കുന്നത്. മമ്മൂക്കയ്‌ക്കൊപ്പം വമ്പന്‍ താരനിരയാണ് ഇത്തവണയും അണിനിരക്കുന്നത്. അനുശ്രീ,മഹിമ നമ്പ്യാര്‍,ഷംന കാസിം തുടങ്ങിയവരാണ് ചിത്രത്തില്‍ നായികാ വേഷത്തില്‍ എത്തുന്നത്. തമിഴ് താരം ജയ് ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായും എത്തുന്നു.

മധുര രാജയില്‍ സണ്ണി ലിയോണും
മധുര രാജയില്‍ സണ്ണി ലിയോണും എത്തുന്നുവെന്ന വാര്‍ത്ത ആരാധകരെ ഒന്നടങ്കം സന്തോഷത്തിലാഴത്തിയിരുന്നു. അടുത്തിടെ മമ്മൂക്കയ്ക്കും മറ്റും അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പവും സണ്ണി നില്‍ക്കുന്ന ഒരു ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു. സലീം കുമാര്‍,നെടുമുടി വേണു,.അജു വര്‍ഗീസ്,നോബി തുടങ്ങിയവരാണ് മധുര രാജയിലെ മറ്റു പ്രധാന താരങ്ങള്‍. ആരാധകരെ ഒന്നടങ്കം ആവേശത്തിലാഴ്ത്തുന്ന ഒരു മാസ് എന്റര്‍ടെയ്‌നറുമായിട്ടാണ് മമ്മൂട്ടി-വൈശാഖ് ടീം ഇത്തവണയും എത്തുന്നത്.
വൈശാഖിന്റെ പോസ്റ്റ്


Click it and Unblock the Notifications











