വീണ്ടും രാജ സീരിസ്!! മധുരരാജയ്ക്ക് പിന്നാലെ മിനിസ്റ്റർ രാജയുമായി മമ്മൂക്ക? ആവേശത്തോടെ ആരാധകർ

Recommended Video

ഇനി വരാനുള്ളത് മിനിസ്റ്റർ രാജ

പ്രേക്ഷകരുടെ ആകാംക്ഷയ്ക്ക് വിരാമമിട്ടുകൊണ്ട് മമ്മൂക്ക ചിത്രം മധുരരാജ തിയേറ്ററുകളിൽ. മികച്ച പ്രേക്ഷകാഭിപ്രായമാണ് മധുരരാജയ്ക്ക് ലഭിക്കുന്നത്. പ്രേക്ഷകരുടെ കാത്തിരിപ്പ് വെറുതെയായില്ലെന്ന് ആദ്യം ഷോ കണ്ടതിൽ നിന്ന് വ്യക്തമാണ്. ഇപ്പോൾ സമൂഹമാധ്യമങ്ങളിലും സിനിമ പേജുകളിലും ചർച്ച വിഷയം വർഷങ്ങൾക്ക് ശേഷമുള്ള രാജയുടെ വരവാണ്. മധുരരാജയുടെ ആദ്യ ഭാഗം സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്നു. പ്രതീക്ഷിച്ചതു പോലെ ആതേ ടെമ്പോ പിടിച്ചു നിർത്താൻ വർഷങ്ങൾക്ക് ശേഷം മധുരരാജയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഇനിയൊരു രാജ സീരിസ് വേണമായിരുന്നോ എന്ന് ചോദിച്ചവർക്ക് ഉഗ്രൻ മറുപടിയാണ് മധുരാജയിലൂടെ കൊടുത്തിരിക്കുന്നത്.

മധുരരാജയുടെ മൂന്നാം ഭാഗം വരുന്നതായി സൂചന. അണിയറ പ്രവർത്തകർ തന്നെയാണ് മൂന്നാം ഭാഗത്തിനെ കുറിച്ചുള്ള സൂചന പുറത്തു വിട്ടിരിക്കുന്നത്. മധുരരാജ ചിത്രത്തിലൂടെ തന്നെയാണ് മൂന്നാം ഭാഗമായ മിനിസ്റ്റർ രാജയെ കുറിച്ചുള്ള ചില സൂചനകൾ പുറത്തു വിട്ടത്. എന്തായാലും പൃഥ്വിയുടെ വാക്ക് വെറുതെയായില്ല. മൂന്നാം ഭാഗത്തിനെ കുറിച്ച് നിരവധി ചോദ്യങ്ങളാണ് ആരധകരുടെ ഭാഗത്ത് നിന്ന് ഉയരുന്നത്. എല്ലാവർക്കും അറിയേണ്ടത് മൂന്നാം ഭാഗത്തിൽ മമ്മൂക്കയുടെ സഹോദരനായി എത്തുന്നത് ഏത് സിനിമ ഇൻസ്ട്രിയിലെ താരമാണെന്നാണ്.

 മിനിസ്റ്റർ രാജ

മിനിസ്റ്റർ രാജ

മധുരരാജയുടെ അവസാന ഭാഗത്താണ് മൂന്നാം ഭാഗത്തിനെ കുറിച്ചുള്ള സൂചന നൽകിയിരിക്കുന്നത്. മിനിസ്റ്റർ രാജയായിട്ടാണ് മൂന്നാം ഭാഗത്ത് താരം എത്തുന്നത്രേ. എന്തായാലും ആരാധകർക്കിടയിൽ മിനിസ്റ്റർ രാജ ആവേശം ജനിപ്പിച്ചിട്ടുണ്ട്. മൂന്നാം ഭാഗത്തിനായി കട്ട വെയിറ്റിങ്ങിലാണ് മമ്മൂക്ക ആരാധകർ..

 പോക്കിരി രാജയിൽ പൃഥ്വി

പോക്കിരി രാജയിൽ പൃഥ്വി

‌ 2010 ൽ പുറത്തിറങ്ങിയ പോക്കിരാജ സൂപ്പർ ഹിറ്റായിരുന്നു. രാജയുടെ ഗെറ്റപ്പും ആ ഇംഗ്ലീഷുമെല്ലാം കയ്യടി നേടിയിരുന്നു. പോക്കിരി രാജയിൽ മമ്മൂക്കയുടെ അനിയനായി എത്തിയ പൃഥ്വിയായിരുന്നു. സൂര്യ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. സൂര്യ- രാജ കോമ്പിനേഷൻ തിയേറ്ററുകളിൽ കയ്യടി നേടിയിരുന്നു. എന്നാൽ രണ്ടാം ഭാഗം എത്തിയപ്പോൾ കഥ മാറി മറിഞ്ഞു.

 മധുരരാജയിൽ ചിന്ന രാജ

മധുരരാജയിൽ ചിന്ന രാജ

പോക്കിരി രാജയിൽ മമ്മൂക്കയുടെ സഹോദരനായി പൃഥ്വി കയ്യടി നേടിയപ്പോൾ മധുരരാജയിൽ രാജയുടെ സഹോദരനായി എത്തിയ തമിഴ് താരം ജെയ് ആയിരുന്നു. പോക്കിരാജയിലെ സൂര്യ മധുരരാജയിൽ എത്തിയപ്പോൾ ചിന്ന രാജയായി. ചിത്രത്തിൽ മമ്മൂക്കയോടൊപ്പം മികച്ച പ്രകടനമായിരുന്നു ജയ് കാഴ്ചവെച്ചത്. റിലീസിനു മുൻപ് ജയ് യുടെ കഥാപാത്രത്തെ കുറിച്ച് കൂടുതലെന്നും വെളിപ്പെടുത്തിയിരുന്നില്ല. സസ്പെൻസാക്കി നിർത്തുകയായിരുന്നു. ജയ് യെ സസ്പെൻസാക്കി വെച്ചതിനുള്ള കാരണം മധുരരാജ കാണുമ്പോൾ മനസ്സിലാകും.

 അടുത്ത ഭാഗത്തിൽ ബോളിവുഡിൽ നിന്ന്

അടുത്ത ഭാഗത്തിൽ ബോളിവുഡിൽ നിന്ന്

ആദ്യ ഭാഗത്തിൽ രാജയുടെ സഹോദരനായി മോളിവുഡിന്റെ പ്രിയപ്പെട്ട താരം പൃഥ്വി, രണ്ടാം ഭാഗത്തിൽ ചിന്നരാജയായി കോളിവുഡിന്റെ പ്രിയപ്പെട്ട ജയ്. ഇനി മിനിസ്റ്റർ രാജയിൽ മമ്മൂക്കയുടെ സഹോദരനായി എത്തുന്നത് ഏത് തരമാണെന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. മൂന്നാം ഭാഗത്തിൽ ബോളിവുഡിൽ നിന്നാകുമോ എത്തുക. ബോളിവുഡിലെ സൂപ്പർ താരങ്ങളുടെ പേര് ഉയർന്ന് കേൾക്കുന്നുണ്ട്

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X