ഇത് രാജയുടെ രണ്ടാം ഭാഗമല്ല!! രണ്ടാം വരവ്, മധുരരാജയെ കുറിച്ച് ക്ലൂ നൽകി മമ്മൂട്ടി...

ആകാംക്ഷ നിറഞ്ഞ കാത്തിരിപ്പുകൾക്കപ്പുറം മമ്മൂക്കയുടെ മധജുരാജയുടെ ട്രെയിലർ പുറത്ത്. ചിത്രത്തിന്റെ ആദ്യ ഭാഗമായ പോക്കിരിരാജ ബോക്സോഫീസിൽ സൂപ്പർ ഹിറ്റായിരുന്നു. രാജയായി മമ്മൂട്ടിയും സഹോദരൻ സൂര്യയായി പൃഥ്വിരാജും തിയേറ്ററിൽ ആവേശം സൃഷ്ടിക്കുകയായിരുന്നു. ഇത് ആവേശമാണ് ആരാധകരെ രണ്ടാം ഭാഗത്തിലേയ്ക്ക് അടുപ്പിക്കുന്നത്. പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. സസ്പെൻസും, കോമഡിയും എന്നു വേണ്ട ഒരു മാസ് ചിത്രത്തിന് ആവശ്യമായ എല്ലാ ചേരുവയും സംവിധായകൻ വൈശാഖ് ചിത്രത്തിൽ ഒരുക്കിയിട്ടുണ്ട്.

2009 ൽ പുറത്തു വന്ന പോക്കിരിരാജയുടെ രണ്ടാം ഭാഗമായിട്ടാണ് മധുരരാജ എത്തുന്നത്. എന്നാൽ രാജയുടെ രാണ്ടാം ഭാഗം വേണോ എന്നുളള ചോദ്യങ്ങൾ ട്രെയിലർ റിലീസിന് മുൻപ് തന്നെ പുറത്തു വന്നിരുന്നു. അതിനുളള മറുപടിയും മമ്മൂക്ക നൽകിയിരുന്നു. മധുരരാജ പോക്കിരാജയുടെ രണ്ടാം ഭാഗമെന്ന് പറയാൻ കഴിയില്ലെന്ന് മമ്മൂട്ടി. പത്രസമ്മേളനത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.

 രാജ ഫോർമാറ്റ്  വേണോ

രാജ ഫോർമാറ്റ് വേണോ

പോക്കിരാജ ഫോർമാറ്റിൽ ഇനി ഒരു ചിത്ര വേണോ എന്നുളള ചോദ്യങ്ങൾ ഉയർന്നു വന്നിരുന്നു. പോക്കിരാജ ഫോർമാറ്റിൽ വീണ്ടും ഒരു ചിത്രം വരുമ്പോൾ എത്രമാത്രം ആത്മവിശ്വാസത്തോടെയാണ് ചിത്രത്തെ സമീപിക്കുന്നതെന്നായിരുന്നു ചോദ്യം. എന്നാൽ ഇതിന് കൃത്യമായ മറുപടി മമ്മൂക്ക തന്നെ നൽകുകയും ചെയ്തിരുന്നു.നുഷ്യന്റെ വികാരങ്ങൾക്കോ മൂല്യങ്ങൾക്കോ കാലങ്ങൾ അനുസരിച്ച് മാറ്റമുണ്ടാകില്ല. ഈ സിനിമ നന്മയുടെ ഭാഗത്ത് നിൽക്കുന്ന ചിത്രമാണ്. തിന്മയിൽ നിന്ന് നന്മ ജയിക്കുന്നതാണ് സിനിമ. ഫ്രാഞ്ചൈസി ചിത്രങ്ങൾ ലോകസിനിമയിൽ എത്രയോ കാലങ്ങളായി വരുന്നുണ്ട്. അവഞ്ചേഴ്സിന്റെ പതിനാലാം ഭാഗമാണ് ഇപ്പോള്‍ പുറത്തു വരുന്നത്.അതൊന്നും ഒരു ചോദ്യവും കൂടാതെ കാണും. ഈ പാവം രാജയോടെന്തിനായിങ്ങനെ? മമ്മൂട്ടി രസകരമായി ചോദിച്ചു.

 രാജയുടെ രണ്ടാം ഭാഗമല്ല

രാജയുടെ രണ്ടാം ഭാഗമല്ല

മധുരാജ പോക്കിരാജയുടെ രണ്ടാം ഭാഗമാണെന്ന് പറയാൻ കഴിയുകയില്ല. രണ്ടാം വരവാണ്. ആദ്യ ഭാഗത്തിലുളള താരങ്ങളായ നെടുമുടി വേണു, സിദ്ദിഖ്, സലിം കുമാർ തുടങ്ങിയവർ മധുരരാജയിലുമണ്ട്. എന്നാൽ ഇപ്പോൾ രാജ പറയയുന്നത് പുതിയ സ്ഥലത്തെ കഥയാണ്. അവിടെ പുതിയ രീതികളാണ്.

 ജയ് യുടെ കഥാപാത്രം

ജയ് യുടെ കഥാപാത്രം

ആദ്യ ഭാഗത്തിൽ പൃഥ്വിയായിരുന്നു മമ്മൂക്കയുടെ സഹോദരൻ സൂര്യയുടെ കഥാപാത്രത്തിൽ എത്തിയത്. എന്നാൽ രണ്ടാം ഭാഗത്തിൽ താരമില്ല. പകരം തമിഴ് താരം ജയ് ആണ് എത്തുന്നത്. എന്നാൽ ജയ് അവതരിപ്പിക്കുന്ന കഥാപാത്രത്തെ കുറിച്ചുള്ള ഒരു ക്യൂ പോലും മധുരരാജ ടീം നൽകിയില്ല. ജയ് യുടെ കഥാപാത്രം വരുന്നത് മധുരയിൽ നിന്ന് മാത്രമാണെന്ന് മാത്രമാണ് ആകെ അറിയിച്ചത്. താരത്തിന്റെ കഥാപാത്രത്തെ കുറിച്ച് പറഞ്ഞാൽ രസച്ചരട് പൊട്ടിപ്പോകുമെന്നായിരുന്നു. ഇപ്പോഴും ജയ് പ്രേക്ഷകർക്കിടയിൽ സസ്പെൻസായി നിൽക്കുകയാണ്.

 മധുരരാജയിൽ അഭിനയിക്കാൻ കാരണം

മധുരരാജയിൽ അഭിനയിക്കാൻ കാരണം

2009 ലായിരുന്നു വൈശാഖ് സംവിധാനം ചെയ്ത പോക്കിരി രാജ റിലീസിനായി എത്തിയത്. ചിത്രം പുറത്തിറങ്ങി 10 വർഷത്തിനു ശേഷമാണ് മധുരരാജ എത്തുന്നത്. നല്ല ചിത്രങ്ങൾക്ക് കാല-ദേശ-ഭാഷാന്തരങ്ങൾ ഇല്ലെന്നും അതിനാലാണ് 10 വർഷത്തിനു ശേഷം പോക്കിരി രാജയിലെ കഥാപാത്രത്തിന്റെ തുടർച്ചയായ മധുരരാജയിൽ അഭിനയിക്കുന്നതെന്നും മമ്മൂട്ടി വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X