മധുരരാജയ്ക്കും ലൂസിഫറിനുമായുളള കാത്തിരിപ്പ്! ട്വിറ്ററില്‍ ഹാഷ്ടാഗ് പോരാട്ടവുമായി ആരാധകര്‍!

By Midhun Raj

Recommended Video

ഹാഷ്ടാഗ് പോരാട്ടവുമായി ആരാധകര്‍ | Filmibeat Malayalam

ഇത്തവണ വേനലവധിക്കാലത്ത് നിരവധി മലയാള സിനിമകളാണ് റിലീസിനെത്തുന്നത്. സൂപ്പര്‍താര ചിത്രങ്ങളും മറ്റു സിനിമകളും ഒരുമിച്ച് പുറത്തിറങ്ങുന്നതോടെ വലിയ ബോക്‌സ് ഓഫീസ് പോരാട്ടമായിരിക്കും ഉണ്ടാവുക. മോഹന്‍ലാലിന്റെ ലൂസിഫര്‍,മമ്മൂട്ടിയുടെ മധുരരാജ,ദുല്‍ഖറിന്റെ ഒരു യമണ്ടന്‍ പ്രേമകഥ, ആസിഫ് അലിയുടെ മേരാം നാം ഷാജി തുടങ്ങിയ ചിത്രങ്ങളെല്ലാം വേനലവധിക്കാലത്താണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.

മലയാളത്തിലെ രണ്ടു സൂപ്പര്‍താരങ്ങള്‍ ഏകദേശം ഒരേസമയങ്ങളില്‍ ഇത്തവണ എത്തുന്നുവെന്നാണ് ആരാധകരില്‍ ആവേശമുണ്ടാക്കുന്നത്. ലൂസിഫറിനെയും മധുര രാജയെയും വരവേല്‍ക്കാന്‍ വലിയ തയ്യാറെടുപ്പുകള്‍ തന്നെയാണ് ആരാധകര്‍ നടത്തുന്നത്. സിനിമയുടെ പ്രൊമോഷന്‍ പരിപാടികളെല്ലാം നേരത്തെ തന്നെ ആരംഭിച്ചിരുന്നു.

lucifer-madhura raja

ഇപ്പോഴിതാ ട്വിറ്ററില്‍ ഒരേ ഹാഷ്ടാഗ് ഉപയോഗിച്ച് പരമാവധി ട്വീറ്റുകള്‍ ചെയ്ത് റെക്കോര്‍ഡിടാനാണ് ആരാധകരുടെ ശ്രമം. നേരത്തെ #monthOfLuciferMarching എന്ന ഹാഷ്ടാഗില്‍ 89000 ട്വീറ്റുകള്‍ സൃഷ്ടിച്ച് മോഹന്‍ലാല്‍ ആരാധകര്‍ റെക്കോര്‍ഡിട്ടിരുന്നു.

ഇപ്പോള്‍ ഇത് മറികടക്കുന്നതിനായി #1MonthForMadhuraRaja എന്ന ഹാഷ്ടാഗ് ഉണ്ടാക്കിയിരിക്കുകയാണ് മമ്മൂക്കയുടെ ആരാധകര്‍. 60000 ട്വീറ്റുകളാണ് ഈ പേരില്‍ ഇതുവരെ ട്വിറ്ററില്‍ വന്നിരിക്കുന്നത്. കൂടുതല്‍ ട്വീറ്റുകള്‍ എന്ന റെക്കോര്‍ഡ് സ്വന്തമാക്കാനായാണ് ആരാധകര്‍ ഒന്നടങ്കം ശ്രമിക്കുന്നത്. വിഷു റിലീസായിട്ടാണ് മധുര രാജ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ലൂസിഫര്‍ മാര്‍ച്ച് അവസാന വാരവും റിലീസിനെത്തും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X