മമ്മൂട്ടി ആരാധകര്‍ക്ക് വേണ്ടി സര്‍പ്രൈസ്! മധുരരാജയില്‍ നിന്നും അഡാറ് സമ്മാനം വരുമെന്ന് സംവിധായകന്‍!!

Recommended Video

മമ്മൂട്ടി ആരാധകര്‍ക്ക് വേണ്ടി മധുരരാജ ടീസര്‍

2019 ന്റെ തുടക്കത്തിലെത്തിയ മമ്മൂട്ടി ചിത്രങ്ങളെല്ലാം സൂപ്പര്‍ ഹിറ്റായിരുന്നു. ഇനി വരാനിരിക്കുന്ന സിനിമകള്‍ അതിലും കേമമായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഇനി മമ്മൂട്ടി ആരാധകര്‍ കാത്തിരിക്കുന്ന ചിത്രം മധുരരാജയാണ്. വിഷുവിന് മുന്നോടിയായി തിയറ്ററുകളിലേക്ക് റിലീസിനൊരുങ്ങുന്ന മധുരരാജയെ കുറിച്ചുള്ള ഓരോ വാര്‍ത്തകളും ശ്രദ്ധേയമായി കൊണ്ടിരിക്കുകയാണ്.

റിലീസിന് മുന്നോടിയായി മധുരരാജയില്‍ നിന്നും ക്യാരക്ടര്‍ പോസ്റ്ററുകള്‍ പുറത്ത് വിട്ടിരുന്നു. എന്നാല്‍ ഒരു ടീസറോ ട്രെയിലറോ വരുന്നതിന് വേണ്ടിയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഒടുവില്‍ ഫാന്‍സിന്റെ താല്‍പര്യം തന്നെ നടക്കട്ടെ എന്ന തീരുമാനത്തിലാണ് സംവിധായകന്‍. ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട കുറിപ്പിലാണ് മമ്മൂട്ടി ഫാന്‍സിന് ആഘോഷിക്കാനുള്ള വക ഉടന്‍ തന്നെ എത്തുമെന്ന് വൈശാഖ് പറഞ്ഞിരിക്കുന്നത്.

മധുരരാജ വരുന്നു

മധുരരാജ വരുന്നു

116 ദിവസം നീണ്ടു നിന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് കഴിഞ്ഞ് റിലീസിന് ഒരുങ്ങി കൊണ്ടിരിക്കുകയാണ് മധുരരാജ. പോക്കിരിരാജയുടെ രണ്ടാം ഭാഗമായി ഒരുക്കുന്ന സിനിമയാണെന്നത് മാത്രമല്ല മമ്മൂട്ടിയുടെ ആക്ഷന്‍ ചിത്രമായ മധുരരാജയെ കുറിച്ച് വമ്പന്‍ പ്രതീക്ഷകളാണ്. ഇത്തവണത്തെ വിഷു ലക്ഷ്യം വെച്ചെത്തുന്ന മധുരരാജ ഏപ്രില്‍ പന്ത്രണ്ടിനാണ് റിലീസ് ചെയ്യുന്നത്. സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ആരാധകര്‍ക്കൊരു സര്‍പ്രൈസ്

പ്രിയപ്പെട്ട മമ്മൂക്ക ഫാന്‍സ്. മധുരരാജ ടീസര്‍ ഈ വരുന്ന മാര്‍ച്ച് 20 ന് പുറത്ത് വരികയാണ്. ഈ ടീസര്‍ മമ്മൂക്ക ആരാധകര്‍ക്ക് വേണ്ടി പ്രത്യേകമായി ഡിസൈന്‍ ചെയ്തതാണ്. എല്ലാവരും ആസ്വദിക്കുകയും ആഘോഷിക്കുകയും ചെയ്യണം. ഒരു ആരാധകന്‍ എന്നുമാണ് വൈശാഖ് പറഞ്ഞിരിക്കുന്നത്. വൈശാഖിന്റെ പോസ്റ്റ് ഫാന്‍സ് ഏറ്റെടുത്തിരിക്കുകയാണ്. അതിവേഗം സോഷ്യല്‍ മീഡിയ പേജിലൂടെ വൈറലായി. സംവിധായകന്റെ വാക്കുകള്‍ പ്രകാരം ടീസര്‍ ആരാധകരെ ത്രസിപ്പിക്കുന്നതായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

മാസ് എന്റര്‍ടൈനര്‍

മാസ് എന്റര്‍ടൈനര്‍

മലയാളികള്‍ ഒന്നടങ്കം കാത്തിരിക്കുന്ന സണ്ണി ലിയോണിന്റെ ഐറ്റം സോങ്ങും ഏറെ ത്രില്ലടിപ്പിക്കുന്ന കിടിലന്‍ ക്ലൈമാക്‌സ് സീനുമെല്ലാം ഉള്‍പ്പെടുത്തി പക്ക മാസ് എന്റര്‍ടെയിനറായിട്ടാണ് മധുരരാജ ഒരുക്കിയിരിക്കുന്നത്. ഈ വിഷുവിന് തിയ്യറ്ററുകള്‍ അടക്കി വാഴുന്നത് കാണാനും മധുരരാജയുടെ മാസും രാജയുടെ രണ്ടാം വരവിനും വേണ്ടി സിനിമാലോകം കാത്തിരിക്കുകയാണ്. ആക്ഷന് പ്രധാന്യം കൊടുത്ത് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന് സംഘട്ടനമൊരുക്കുന്നത് പ്രമുഖ ആക്ഷന്‍ കൊറിയോഗ്രാഫര്‍ പീറ്റര്‍ ഹെയിനാണ്.

 ബിഗ് ബജറ്റ് ചിത്രം

ബിഗ് ബജറ്റ് ചിത്രം

മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ബജറ്റിലൊരുക്കുന്ന സിനിമയാണെന്ന പ്രത്യേകതയും മധുരരാജയ്ക്കുണ്ട്. നെല്‍സണ്‍ ഐപ്പ് സിനിമാസിന്റെ ബാറനില്‍ നെല്‍സണ്‍ ഐപ്പാണ് നിര്‍മാണം. ആക്ഷനും കോമഡിയും സസ്‌പെന്‍സും അടക്കം പൊളിപ്പന്‍ എന്റര്‍ടെയിനര്‍ മൂവിയായിരിക്കും മധുരരാജ. ഉദയ്കൃഷ്ണ തിരക്കഥയും ഒരുക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകളും മോഷന്‍ പോസ്റ്ററുകളും ഇതിനകം പുറത്ത് വന്ന് കഴിഞ്ഞു. ഏപ്രില്‍ 12 ന് മലയാളം, തമിഴ്, തെലുങ്ക് എന്നിങ്ങനെ മൂന്ന് ഭാഷകളില്‍ ചിത്രം റിലീസിനെത്തുമെന്നാണ് സൂചന.

 താരസമ്പന്നമാണ്

താരസമ്പന്നമാണ്

ചിത്രത്തില്‍ മമ്മൂക്കക്ക് പുറമേ ജയ്, നെടുമുടി വേണു, സിദ്ധിഖ്, സലിം കുമാര്‍, വിജയരാഘവന്‍, അജു വര്‍ഗീസ്, ജഗപതി ബാബു, നരേന്‍, രമേശ് പിഷാരടി, കലാഭവന്‍ ഷാജോണ്‍, നോബി, ജോണ്‍ കൈപ്പള്ളില്‍, സന്തോഷ് കീഴാറ്റൂര്‍, അനുശ്രീ, മഹിമ നമ്പ്യാര്‍, ഷംന കാസിം, ലിച്ചി, തെസ്‌നി ഖാന്‍, പ്രിയങ്ക എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക് താരങ്ങളുടെ സാന്നിധ്യവുമുണ്ട്. മറ്റൊരു പ്രധാന കാര്യം ബോളിവുഡിലെ ഹോട്ട് സുന്ദരി സണ്ണി ലിയോണും മധുരരാജയുടെ ഭാഗമാവുന്നു എന്നുള്ളതാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X