ഇട്ടിമാണിയില്‍ മോഹന്‍ലാലിന്റെ ഭാര്യയായി ജോസഫ് നായിക! സൂപ്പര്‍താര ചിത്രത്തില്‍ മാധുരിയും
ജോസഫ് എന്ന ജോജു ജോര്‍ജ്ജ് ചിത്രത്തിലൂടെ മലയാളികള്‍ ഒന്നടങ്കം സുപരിചിതയായി മാറിയ താരമാണ് മാധുരി. സിനിമയുടെ വിജയം നടിയുടെ കരിയറിലും വലിയ വഴിത്തിരിവുണ്ടാക്കിയിരുന്നു. ജോസഫില്‍ ജോജുവിന്റെ രണ്ട് നായികമാരില്‍ ഒരാളായിട്ടാണ് മാധുരി അഭിനയിച്ചിരുന്നത്. സിനിമയില്‍ ഇരുവരും തമ്മിലുളള ഗാനരംഗങ്ങളെല്ലാം പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. ജോസഫിന്റെ വിജയത്തിന് ശേഷം സോഷ്യല്‍ മീഡിയയിലാണ് നടി കൂടുതല്‍ സജീവമായിരുന്നത്.

തന്റെ പുതിയ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം നടി ഇന്‍സ്റ്റഗ്രാം പേജ് വഴി പങ്കുവെക്കാറുണ്ട്. അടുത്തിടെ തന്റെ ബിക്കിനി ചിത്രം പങ്കുവെച്ചതിന് സോഷ്യല്‍ മീഡിയിയില്‍ നിന്നും നടിക്ക് വിമര്‍ശനങ്ങള്‍ ഏല്‍ക്കേണ്ടി വന്നിരുന്നു. ജോസഫിന്‌റെ വിജയത്തിന് ശേഷം മലയാളത്തില്‍ വീണ്ടും സജീവമായികൊണ്ടിരിക്കുകയാണ് നടി. മോഹന്‍ലാലിന്റെ എറ്റവും പുതിയ ചിത്രമായ ഇട്ടിമാണി മേഡ് ഇന്‍ ചൈനയിലും നടി എത്തുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ലൂസിഫറിന്റെ വിജയത്തിന് ശേഷം മോഹന്‍ലാലിന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന സിനിമ കൂടിയാണ് ഇട്ടിമാണി. അവസാന ഘട്ട ജോലികള്‍ പുരോഗമിക്കുന്ന സിനിമ ഓണത്തിനാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ആരാധകര്‍ ഒന്നടങ്കം ആകാംക്ഷകളോടെ കാത്തിരിക്കുന്ന സിനിമ കുടുംബ പശ്ചാത്തലത്തില്‍ അണിയിച്ചൊരുക്കുന്ന ചിത്രം കൂടിയാണ്. മോഹന്‍ലാലിനൊപ്പം വമ്പന്‍ താരനിര തന്നെയാണ് സിനിമയില്‍ അണിനിരക്കുന്നത്.

ജോസഫിന്റെ ഗംഭീര വിജയത്തിന് ശേഷം ഒരിടവേള കഴിഞ്ഞാണ് മാധുരി വീണ്ടും മലയാളത്തിലേക്ക് എത്തുന്നത്. ജോസഫില്‍ ജോജുവിന്റെ കാമുകിയുടെ വേഷമായിരുന്നു നടിക്ക്. എന്നാല്‍ ഇട്ടിമാണി മേഡ് ഇന്‍ ചൈനയില്‍ ലാലേട്ടന്റെ ഭാര്യയായിട്ടാണ് മാധുരി എത്തുന്നതെന്ന് അറിയുന്നു. ഇട്ടിമാണിയില്‍ അച്ഛനും മകനുമായി മോഹന്‍ലാല്‍ എത്തുന്നുണ്ടെന്നാണ് അറിയുന്നത്. ചൈന പശ്ചാത്തലത്തിലുളള മാര്‍ഷ്വെല്‍ ആര്‍ട്‌സ് ട്രെയിനറായിട്ടാണ് അച്ഛന്‍ കഥാപാത്രം എത്തുന്നത്.

കാറ്ററിംഗ് പ്രൊഫഷനാക്കി സ്വന്തം കമ്പനി തുടങ്ങുന്ന മകനായും മോഹന്‍ലാല്‍ എത്തുന്നു. ഇതില്‍ അച്ഛന്‍ കഥാപാത്രത്തിന്റെ ഭാര്യയായിട്ടാണ് മാധുരി എത്തുന്നതെന്ന് അറിയുന്നു. സിനിമയില്‍ തന്റെ ഭാഗങ്ങളെല്ലാം മാധുരി ആദ്യമേ പൂര്‍ത്തിയാക്കിയിരുന്നു. ചിത്രത്തില്‍ ലാലേട്ടനൊപ്പം ഒരു ഗാനരംഗത്തിലും നടി എത്തുന്നുണ്ടെന്ന് അറിയുന്നു. അതേസമയം മകന്‍ കഥാപാത്രത്തിന്റെ നായികയായി ഹണി റോസാണ് ഇട്ടിമാണിയില്‍ എത്തുന്നത്. ഒരു നേഴ്‌സിന്റെ വേഷത്തിലാണ് ചിത്രത്തില്‍ നടി എത്തുന്നതെന്ന് അറിയുന്നു.

ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ഇട്ടിമാണി മേഡ് ഇന്‍ ചൈന നിര്‍മ്മിക്കുന്നത്. നവാഗതരായ ജിബി ജോജു ടീം സിനിമ സംവിധാനം ചെയ്യുന്നു. സിദ്ധിഖ്, വിനു മോഗന്‍, അജു വര്‍ഗീസ്, കൈലാസ്, ജോണി ആന്റണി, ഹരീഷ് കണാരന്‍, സലീംകുമാര്‍, സിജോയ് വര്‍ഗീസ്, നന്ദു, അരിസ്റ്റോ സുരേഷ്, സ്വാസിക തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.
Recommended Video

അതേസമയം വമ്പന്‍ റിലീസായിട്ടാണ് സിനിമ തിയ്യേറ്ററുകളിലേക്ക് എത്തുന്നതെന്ന് അറിയുന്നു. ലൂസിഫര്‍ പോലെ ഇട്ടിമാണിയും ലാലേട്ടന്റെതായി വലിയ ഹിറ്റായി മാറുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം മോഹന്‍ലാല്‍ വീണ്ടും തൃശ്ശൂര്‍കാരനായി തിരിച്ചെത്തുന്ന സിനിമ കൂടിയാണ് ഇട്ടിമാണി മേഡ് ഇന്‍ ചൈന.


Click it and Unblock the Notifications