ജോജുവിന്റെ കാമുകി ഇനി പിന്നണി ഗായിക! മലയാള ചിത്രത്തില്‍ മാധുരിയുടെ പാട്ട്
ജോജു ജോര്‍ജ്ജ് നായകനായ ജോസഫിലൂടെ ശ്രദ്ധേയയായ താരമാണ് മാധുരി. ചിത്രത്തിലെ രണ്ട് നായികമാരില്‍ ഒരാളായിട്ടാണ് നടി അഭിനയിച്ചിരുന്നത്. ജോസഫിലെ പ്രകടനം മാധുരിയുടെ കരിയറിലും വലിയ വഴിത്തിരിവുണ്ടാക്കിയിരുന്നു. ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു നടിക്ക് ലഭിച്ചിരുന്നത്. ജോജുവും മാധുരിയും ഒന്നിച്ചുളള ഗാനരംഗവും നേരത്ത സമൂഹ മാധ്യങ്ങളില്‍ തരംഗമായി മാറിയിരുന്നു.

ബാംഗലൂരു സ്വദേശിനായ മാധുരി സോഷ്യല്‍ മീഡിയയിലും സജീവ സാന്നിദ്ധ്യമാകാറുണ്ട്. നടി പങ്കുവെക്കാറുളള ഗ്ലാമര്‍ ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുക്കാറുളളത്. അഭിനയത്തിന് പിന്നാലെ ഇപ്പോള്‍ ഗായികയായും മാറിയിരിക്കുകയാണ് നടി. ബോബന്‍ സാമുവല്‍ സംവിധാനം ചെയ്യുന്ന അല്‍ മല്ലു എന്ന ചിത്രത്തിന് വേണ്ടിയാണ് നടി പാടിയിരിക്കുന്നത്. ജോസഫിലെ ഗാനങ്ങളൊരുക്കിയ രഞ്ജിന്‍ രാജാണ് സംഗീതം നല്‍കിയിരിക്കുന്നത്.
ഗാനരംഗത്തില്‍ മാധുരി അഭിനയിച്ചിട്ടുമുണ്ട്. പുതുമുഖം ഫാരിസ് നായകനാവുന്ന അല്‍ മല്ലുവില്‍ നമിതാ പ്രമോദാണ് നായികയായി എത്തുന്നത്. അതേസമയം ജോസഫിന് പിന്നാലെ മോഹന്‍ലാലിന്റെ ഇട്ടിമാണി മേഡ് ഇന്‍ ചൈന, ജയറാമിന്റെ പട്ടാഭിരാമന്‍ തുടങ്ങിയ സിനിമകളിലും മാധുരി അഭിനയിച്ചിരുന്നു.


Click it and Unblock the Notifications











