»   » മഡ്മസ എന്നാലെന്താണെന്ന് അറിയാമോ?, നമ്മളെല്ലാം ചെയ്തിട്ടുള്ളതാണ്!!

മഡ്മസ എന്നാലെന്താണെന്ന് അറിയാമോ?, നമ്മളെല്ലാം ചെയ്തിട്ടുള്ളതാണ്!!

Written By:
Subscribe to Filmibeat Malayalam

മഡ്മസ, മലയാളത്തില്‍ ഉടന്‍ പ്രദര്‍ശനത്തിനെത്തുന്ന ചിത്രത്തിന്റെ പേരാണ്. 'വിജ്രംബിച്ച' വാക്കാണല്ലോ എന്ന് കരുതി ഞെട്ടേണ്ടതില്ല, ചെളിയിലെ കളി എന്നാണ് മഡ്മസ എന്ന വാക്കിന് അര്‍ത്ഥം.

ബാലതാരങ്ങളെ മാത്രം അഭിനേതാക്കളാക്കി ജയന്‍രാജ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമായ മഡ്മസ ഉടന്‍ തിയേറ്ററുകളിലെത്തും. എംടി വാസുദേവന്‍ നായര്‍, കമല്‍, ടിഎ റസാഖ് എന്നിവര്‍ക്കൊപ്പം സഹകരിച്ച ജയന്‍രാജ് ആദ്യമായി സ്വതന്ത്ര്യ സംവിധായകനാകുകയാണ് ഈ ചിത്രത്തിലൂടെ.

mudmaza

ആര്യ ഫിലിംസിന്റെ ബാനറില്‍ നിര്‍മിയ്ക്കുന്ന ചിത്രത്തില്‍ പ്രണവ്, അഗ്നി തീര്‍ഥ്, അഭിനന്ദ്, ഹൃദയ്, അപ്പു പ്രണവ്, രാഹുല്‍, സച്ചിന്‍, ഹരി മാരാര്‍, വിപിന്‍ മോഹന്‍, നന്ദന, ശ്രീ ലക്ഷമി എന്നീ കുരുന്നുകളാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

ഗ്രാമത്തിലെ കൊയ്ത്തുകഴിഞ്ഞ പാടത്തെ കുട്ടികളുടെ നാടന്‍ പന്തുകളിയും തുടര്‍ന്നുണ്ടാകുന്ന രസകരമായ മുഹൂര്‍ത്തങ്ങളുമാണ് ചിത്രം.

പ്രശസ്ത ക്യാമറാമാന്‍ എം ജെ രാധാകഷ്ണന്റെ അസോസിയേറ്റ് ആയ അനില്‍ നാരായണ്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. ഗാന രചന- കെ ജയകുമാറും, സംഗീതം - മോഹന്‍ സിത്താരയും നിര്‍വ്വഹിയ്ക്കുന്നു.

English summary
Madmaza will release soon
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam