തന്റെ നഗ്നത വിറ്റഴിക്കരുതെന്ന് മഡോണ
അമ്പത് പിന്നിട്ടിട്ടും ത്രസിപ്പിക്കുന്ന സൗന്ദര്യവുമായി ലോകയുവത്വത്തെ ഹരം കൊള്ളിക്കുന്ന പോപ്പ് റാണി മഡോണയുടെ ഒരു പഴയകാല ആല്‍ബം താരത്തിന് തലവേദനയാകുന്നു. വാര്‍ധക്യത്തില്‍ എത്തി നില്‍ക്കുന്ന മഡോണയുടെ യവ്വനത്തില്‍ നടന്ന ഫോട്ടോഷൂട്ടുകളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
ഈ വര്ഷത്തെ മികച്ച നടനും നടിയും ആര്, സിനിമ ഏത്??
തന്റെ നഗ്നത ഓണ്‍ലൈനിലൂടെ വിറ്റഴിക്കരുതെന്ന് മഡോണ ആരാധകരോട് അപേക്ഷിച്ചു. താന്‍ പോലും മുമ്പ് കണ്ടിട്ടില്ലാത്ത ഈ ഫോട്ടോകള്‍ ദയവു ചെയ്ത് മറ്റുള്ളവര്‍ക്ക് വില്‍ക്കരുതെന്നും ഷെയര്‍ ചെയ്യരുതെന്നുമാണ് മഡോണയുടെ അഭ്യര്‍ത്ഥന.

ഏതോ ഹാക്കര്‍മ്മാര്‍ അടിച്ചുമാറ്റിയതാവാനാണ് സാധ്യതയെന്നാണ് മറഡോണ പറയുന്നത്. ഇതിന് പിന്നിലാരാണെന്ന് അറിയില്ല. തന്റെ യഥാര്‍ത്ഥ ആരാധകരാണെങ്കില്‍ അവരീ ചിത്രം അവഗണിയ്ക്കും. അഥവാ ഇനിയാര്‍ക്കെങ്കിലും കിട്ടിയാല്‍ തന്നെ റീ പോസ്റ്റ് ചെയ്യരുതെന്ന് മഡോണ ആവശ്യപ്പെടുന്നു.
തനിയ്ക്ക് ഒരു കലാകാരിയെന്ന നിലയിലും, അതിനുപരി ഒരു സ്ത്രീയെന്ന പരിഗണന നല്‍കണമെന്നും മഡോണ പറഞ്ഞു. തന്നെ സ്‌നേഹിക്കുകയും പ്രതിസന്ധിയില്‍ കൂടെ നില്‍ക്കുകയും ചെയ്യുന്ന ആരാധകര്‍ തന്റെ പ്രസിദ്ധീകരിക്കാത്ത ചിത്രങ്ങളും സംഗീതവും വാങ്ങിക്കുകയോ വില്‍ക്കുകയോ ചെയ്യരുതെന്ന് മഡോണ അഭ്യര്‍ത്ഥിച്ചു.


Click it and Unblock the Notifications











