»   » നടി എന്നതിനേക്കാള്‍ താന്‍ ആഗ്രഹിച്ചത്, മഡോണ സെബാസ്റ്റ്യന്‍

നടി എന്നതിനേക്കാള്‍ താന്‍ ആഗ്രഹിച്ചത്, മഡോണ സെബാസ്റ്റ്യന്‍

Posted By: Sanviya
Subscribe to Filmibeat Malayalam

പ്രേമം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന നായിക. ഇപ്പോള്‍ മലയാളത്തില്‍ കൂടാതെ അന്യഭാഷയില്‍ നിന്നും ഒത്തിരി ഓഫറുകളാണ് മഡോണയെ തേടിയെത്തുന്നത്. നടിയോട് ആരാധകര്‍ക്കുള്ള പ്രത്യേക സ്‌നേഹം കണക്കിലെടുത്താണ് മഡോണയ്ക്ക് ഇടവേളകളില്ലാതെ ഓഫറുകള്‍ വരുന്നത്.

പ്രേമത്തിന് ശേഷം തമിഴിലെത്തിയ മഡോണയ്ക്ക് തമിഴകം മുഴുവന്‍ ആരാധകരാണ്. ഇപ്പോള്‍ പ്രേമത്തിന്റെ തെലുങ്ക് റീമേക്കിലൂടെ നടി തെലുങ്കിലുമെത്തുന്നുണ്ട്. മലയാളത്തില്‍ അവതരിപ്പിച്ച സെലിന്‍ എന്ന കഥാപാത്രത്തെയാണ് മഡോണ തെലുങ്കിലും അവതരിപ്പിക്കുന്നത്. എന്നാല്‍
നടി എന്നതിനേക്കാള്‍ താന്‍ ആഗ്രഹിക്കുന്നത് ഇതാണ് മഡോണ പറയുന്നു.

നടി എന്നതിനേക്കാള്‍ ആഗ്രഹിച്ചത് മഡോണ സെബാസ്റ്റ്യന്‍

നടി എന്നതിനേക്കാള്‍ താന്‍ എപ്പോഴും ആഗ്രഹിക്കുന്നത് ഗായികയായി അറിയപ്പെടാനാണ്. മഡോണ സെബാസ്റ്റിന്‍ പറയുന്നു. മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.

നടി എന്നതിനേക്കാള്‍ ആഗ്രഹിച്ചത് മഡോണ സെബാസ്റ്റ്യന്‍

താന്‍ അഭിനയിക്കുന്ന ചിത്രങ്ങളില്‍ തനിക്ക് പാടാനും ആഗ്രഹമുണ്ട്. എന്നാല്‍ താന്‍ ഒരിക്കലും നിര്‍ബന്ധം പിടിക്കുന്നില്ലെന്നും നടി പറയുന്നു.

നടി എന്നതിനേക്കാള്‍ ആഗ്രഹിച്ചത് മഡോണ സെബാസ്റ്റ്യന്‍

എവര്‍ ആഫ്റ്റര്‍ എന്നാണ് മഡോണയുടെ മ്യൂസിക് ബാന്റിന്റെ പേര്. മഡോണയാണ് സംഘത്തിലെ പ്രധാന ഗായിക.

നടി എന്നതിനേക്കാള്‍ ആഗ്രഹിച്ചത് മഡോണ സെബാസ്റ്റ്യന്‍

കാതലും കടന്തു പോകും എന്ന ചിത്രത്തിന് ശേഷം വീണ്ടും മഡോണ തമിഴില്‍ അഭിനയിക്കാന്‍ ഒരുങ്ങുകയാണ്. കെവി ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രം. ഇപ്പോള്‍ ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടന്ന് വരികയാണ്.

English summary
Madonna sebastian about her ambitions.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam