»   » എം പത്മരാജനോടുള്ള ആരാധന; തിരക്കഥ വായിക്കാതെ അഭിനയിച്ചതിനെ കുറിച്ച് മഡോണ

എം പത്മരാജനോടുള്ള ആരാധന; തിരക്കഥ വായിക്കാതെ അഭിനയിച്ചതിനെ കുറിച്ച് മഡോണ

Posted By: Sanviya
Subscribe to Filmibeat Malayalam


സംവിധായകന്‍ എം പത്മരാജനോടുള്ള ആരാധനയാണ് പുതിയ ചിത്രത്തില്‍ തിരക്കഥ പോലും വായിക്കാതെ അഭിനയിക്കാന്‍ തയ്യാറായതെന്ന് മഡോണ സെബാസ്റ്റിന്‍. നവാഗതനായ നിധിന്‍ നാഥിന്റെ തിരക്കഥയില്‍ സുമേഷ് ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹ്യൂമണ്‍ ഓഫ് സംവണ്‍ എന്ന ചിത്രം. ചിത്രത്തില്‍ പത്മരാജനോടുള്ള ആരാധനക്കൊണ്ടാണ് തിരക്കഥ വായിക്കാതെ അഭിനയിച്ചതെന്ന് മഡോണ സെബാസ്റ്റിന്‍ പറയുന്നു.

കഥയും കഥാപാത്രവും സംവിധായകന്‍ പറഞ്ഞു കേട്ടപ്പോള്‍ തന്നെ ചിത്രത്തില്‍ അഭിനയിക്കാമെന്ന് താന്‍ സമ്മതിച്ചു. പിന്നീട് സംവിധായകന്‍ പറയുന്നത് കേട്ട് അഭിനയിക്കുകയായിരുന്നുവെന്നും മഡോണ സെബാസ്റ്റിന്‍ പറഞ്ഞു. ചിത്രം തനിക്ക് വലിയൊരു അനുഭവമായിരുന്നുവെന്നും മഡോണ പറഞ്ഞു.

maddona

നര്‍ത്തകിയും നടന്‍ മുകേഷിന്റെ ഭാര്യയും ചിത്രത്തില്‍ ഒരു പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്. വിജെ മേഘ്‌ന നായര്‍, ധന്യ വര്‍മ്മ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍.

പ്രേമം തെലുങ്ക് റീമേക്കിലാണ് മഡോണ സെബാസ്റ്റിന്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. മലയാളത്തില്‍ അഭിനയിച്ച സെലിന്‍ എന്ന കഥാപാത്രത്തെയാണ് മഡോണ തെലുങ്കിലും അവതരിപ്പിക്കുക. സിദ്ദിഖ്-ലാല്‍ ചിത്രമായ കിങ് ലയറാണ് മഡോണ ഒടുവിലായി അഭിനയിച്ച ചിത്രം.

English summary
Madonna Sebastian about Human of someone.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X