twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പാർവതിയെ പോലുള്ളവർ നന്നായി പ്രവർത്തിക്കുന്നതിന്റെ ഗുണങ്ങൾ നമുക്ക് കിട്ടുന്നുണ്ട്, തുറന്നുപറഞ്ഞ് മഡോണ

    By Midhun Raj
    |

    പ്രേമം എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ തെന്നിന്ത്യയില്‍ തരംഗമായ നായികയാണ് മഡോണ സെബാസ്റ്റ്യന്‍. നിവിന്‍ പോളി ചിത്രത്തിലെ സെലിന്‍ എന്ന കഥാപാത്രം നടിയുടെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയിരുന്നു. പ്രേമത്തിന് ശേഷം തമിഴ്, തെലുങ്ക് ഭാഷകളിലും നടി തിളങ്ങിയിരുന്നു. സൂപ്പര്‍താരങ്ങളുടെയെല്ലാം നായികയായിട്ടാണ് മഡോണ മിക്ക സിനിമകളിലും അഭിനയിച്ചിരുന്നത്. അഭിനയത്തിന് പുറമെ ഗായികയായും തിളങ്ങിയിരുന്നു താരം.

    മലയാളത്തില്‍ പൃഥ്വിരാജ് സുകുമാരന്റെ ബ്രദേഴ്‌സ് ഡേ ആണ് നടിയുടെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. തമിഴില്‍ വാനം കൊട്ടട്ടും എന്ന ചിത്രവും മഡോണ സെബാസ്റ്റ്യന്‍റെതായി ഈ വര്‍ഷമാദ്യം പുറത്തിറങ്ങിയിരുന്നു. അതേസമയം ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ സിനിമയെ കുറിച്ച് നടി പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.

    സിനിമയിലെ പ്രശ്‌നങ്ങളെ കുറിച്ച്

    സിനിമയിലെ പ്രശ്‌നങ്ങളെ കുറിച്ച് അഭിപ്രായം പറയാത്തത് ഭയം കൊണ്ടല്ല എന്ന് പറയുകയാണ് നടി. ഇത്തരം പ്രശ്‌നങ്ങളെ കുറിച്ച് പറയാന്‍ മാത്രം ഞാന്‍ ആളായിട്ടില്ല. അല്ലെങ്കില്‍ പറയാനുളള കൃത്യ സന്ദര്‍ഭം ഉണ്ടാകണം. അതില്ലെങ്കില്‍ പറയാതിരിക്കുന്നതല്ലേ നല്ലത് എന്ന് നടി ചോദിക്കുന്നു. മഡോണയുടെ വാക്കുകളിലേക്ക്: ഇത്തരം പ്രശ്‌നങ്ങള്‍ ഞാനും ചിന്തിക്കാറുണ്ട്.

    നമുക്ക് ഒരുപാട് കാര്യങ്ങള്‍

    നമുക്ക് ഒരുപാട് കാര്യങ്ങള്‍ പറയണമെന്നും ഇത് ഇങ്ങനെ ആള്‍ക്കാര്‍ക്ക് മനസിലായിരുന്നെങ്കില്‍ എന്നൊക്കെ ആലോചിക്കാറുണ്ട്. അതൊരുപക്ഷേ ഒരുപാട് ഇട്ടതുകൊണ്ടോ വീഡിയോയില്‍ പറഞ്ഞതുകൊണ്ടോ ഒന്നും ആര്‍ക്കും മനസിലാവണമെന്നില്ല. അത് വലിയ റിസ്‌ക് ആണ്. ഈ പ്രശ്‌നങ്ങളെ കുറിച്ച് പറയാന്‍ മാത്രം ഞാന്‍ ആളായിട്ടില്ല.

    അല്ലെങ്കില്‍ പറയാനുളള

    അല്ലെങ്കില്‍ പറയാനുളള കൃത്യമായ സന്ദര്‍ഭം ഉണ്ടാവണം. അതില്ലെങ്കില്‍ പറയാതിരിക്കുന്നതല്ലേ നല്ലത്. അല്ലാതെ ഭയമുളളത് കൊണ്ടല്ല. പാര്‍വതിയെ പോലുളളവര്‍ പ്രവര്‍ത്തിക്കുന്നതിന്റെ ഗുണങ്ങള്‍ നമുക്ക് കിട്ടുന്നുണ്ട്. അതുകൊണ്ട് അവരോട് നന്ദിയും ബഹുമാനവുമുണ്ട്. കൂടാതെ പുരുഷന്മാരുടെ പ്രശ്‌നങ്ങളെ ചെറുതാക്കി കാണിക്കേണ്ട കാര്യവുമില്ല. എന്നെ സംബന്ധിച്ച് കിട്ടുന്ന റോളുകള്‍ മാക്‌സിമം നന്നായി ചെയ്യണമെന്നേ ശ്രദ്ധിക്കാറൂളളു.

    മറ്റ് കാര്യങ്ങളില്‍ ഫോക്കസ് ചെയ്താല്‍

    മറ്റ് കാര്യങ്ങളില്‍ ഫോക്കസ് ചെയ്താല്‍ അത് നെഗറ്റീവായി ബാധിക്കും. നമ്മളെല്ലാം സെന്‍സിറ്റീവ് ആള്‍ക്കാരല്ലെ. പക്ഷേ ആര്‍ക്കെങ്കിലും ബുദ്ധിമുട്ട് ഉണ്ടെന്നറിഞ്ഞാല്‍ ഇടപെടുക തന്നെ ചെയ്യും. സ്റ്റേജ് ഷോകളില്‍ വരാത്തത് പേടികൊണ്ടാണ്. സിനിമയില്‍ വന്നതിന് ശേഷം അതിനെ കുറിച്ച് ബോധവതിയാണ്. കുറച്ച് കഴിയുമ്പോള്‍ മാറുമായിരിക്കും. ആള്‍ക്കൂട്ടത്തിന് ഇടയില്‍ ഇറങ്ങുന്നത് കംഫര്‍ട്ടബിളായിട്ടുളള കാര്യമല്ല. പറ്റുമെങ്കില്‍ ആരും ഇല്ലാത്ത ഇടത്ത് നില്‍ക്കുന്നതാണ് ഇഷ്ടം. മഡോണ അഭിമുഖത്തില്‍ പറഞ്ഞു.

    അതേസമയം പ്രേമത്തിന്റെ തെലുങ്ക് പതിപ്പിലും

    അതേസമയം പ്രേമത്തിന്റെ തെലുങ്ക് പതിപ്പിലും തന്റെ റോളില്‍ മഡോണ അഭിനയിച്ചിരുന്നു. നിവിന്‍ പോളിക്ക് പുറമെ വിജയ് സേതുപതി, ദിലീപ്, ധനുഷ്, ആസിഫ് അലി, വിക്രം പ്രഭു തുടങ്ങിയവരുടെ നായികയായും അഭിനയിച്ച താരമാണ് മഡോണ. പത്തിലധികം സിനിമകളില്‍ നടി തന്റെ കരിയറില്‍ അഭിനയിച്ചിരുന്നു.

    Read more about: madonna sebastian parvathy
    English summary
    madonna sebastian reveals about actress parvathy thiruvoth
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X