»   » ആഗ്രഹം പറഞ്ഞു തീര്‍ക്കാതെ മഡോണയും പാട്ടുകാരിയായി... ആദ്യ ഗാനം യുട്യൂബില്‍ ഹിറ്റ്

ആഗ്രഹം പറഞ്ഞു തീര്‍ക്കാതെ മഡോണയും പാട്ടുകാരിയായി... ആദ്യ ഗാനം യുട്യൂബില്‍ ഹിറ്റ്

Posted By:
Subscribe to Filmibeat Malayalam

പ്രേമത്തിലെ സെലിന് ഗായികയാകണം എന്നായിരുന്നു ആഗ്രഹം എന്നാല്‍ നായികയായി മാറി. ഇപ്പോള്‍ മലയാളികളുടെ പ്രിയപ്പെട്ട സെലിനായി മഡോണ സെബാസ്റ്റിന്‍ മാറിയപ്പോഴും പാട്ടിനോടുള്ള ഇഷ്ടം മനസ്സില്‍ ബാക്കി നില്‍ക്കുകയായിരുന്നു.

ഒരു മ്യൂസിക് ബാന്റ് ലോഞ്ച് ചെയ്യുന്നുണ്ട് എന്ന് മഡോണ പറഞ്ഞിരുന്നു. ഇത്ര വേഗത്തില്‍ സെലിന്‍ ഗായികയുടെ വേഷത്തില്‍ പ്രത്യക്ഷപ്പെടുമെന്ന് മലയാളികള്‍ പ്രതീക്ഷിച്ചു കാണില്ല. ആറ് സുഹൃത്തുക്കള്‍ ചേര്‍ന്ന് ഒരുക്കിയ എവര്‍ആഫ്റ്റര്‍ എന്ന മ്യൂസിക് ബാന്റിലാണ് മഡോണ പാടി അഭിനയിച്ചിരിക്കുന്നത്. ഗാനം യുട്യൂബില്‍ ഹിറ്റ് ആയി ഓടികൊണ്ടിരിക്കുന്നു.

ആഗ്രഹം പറഞ്ഞു തീര്‍ക്കാതെ മഡോണയും പാട്ടുകാരിയായി... ആദ്യ ഗാനം യുട്യൂബില്‍ ഹിറ്റ്

പ്രേമം എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ കഥാപാത്രമായിരുന്നു മഡോണ. ചെറുപ്പം മുതല്‍ ഗായികയാകണം എന്നായിരുന്നു ആഗ്രഹം. പെതുവെ ഉള്‍വലിയുന്ന സ്വഭാവകാരിയായ മഡോണയ്ക്ക് പ്രേമം സെറ്റില്‍ നിന്നും കിട്ടിയത് നല്ല ആത്മവിശ്വായമായിരുന്നു.

ആഗ്രഹം പറഞ്ഞു തീര്‍ക്കാതെ മഡോണയും പാട്ടുകാരിയായി... ആദ്യ ഗാനം യുട്യൂബില്‍ ഹിറ്റ്

ഒരു സീറ്റില്‍ ഒതുങ്ങി ഇരുന്ന് ജോലി ചെയ്യാന്‍ കഴിയിലെന്ന് മനസ്സിലായപ്പോഴാണ് ഗായികയാവണം എന്ന വഴി ഉറപ്പിച്ചത്. പിന്നീട് ടിവി ചാനലില്‍ ആഗറിങ് നടത്തിയാണ് ആഗ്രഹം ചെറുതായെങ്കിലും നടന്നത്.

ആഗ്രഹം പറഞ്ഞു തീര്‍ക്കാതെ മഡോണയും പാട്ടുകാരിയായി... ആദ്യ ഗാനം യുട്യൂബില്‍ ഹിറ്റ്

ബംഗളൂരുവിലെ ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബി കോം കഴിഞ്ഞ് പാട്ടിലേക്ക് ശ്രദ്ധ നല്‍ക്കുകയായിരുന്നു. വീട്ടുക്കാരും പൂര്‍ണ്ണ പിന്തുണ നല്‍കി.

ആഗ്രഹം പറഞ്ഞു തീര്‍ക്കാതെ മഡോണയും പാട്ടുകാരിയായി... ആദ്യ ഗാനം യുട്യൂബില്‍ ഹിറ്റ്

പ്രേമത്തിന് ശേഷം ഒരുപാട് ഓഫറുകള്‍ മഡോണയ്ക്ക് വന്നു, തമിഴില്‍ വിജയ് സേതുപതിക്കൊപ്പം കാദലും കടന്ത് പോകും എന്ന ചിത്രം, സിദ്ധിഖ് ലാലിന്റെ കിങ് ലയര്‍ എന്നീ ചിത്രങ്ങളാണ് ഇപ്പോള്‍ ചെയ്യ്തത്.

ആഗ്രഹം പറഞ്ഞു തീര്‍ക്കാതെ മഡോണയും പാട്ടുകാരിയായി... ആദ്യ ഗാനം യുട്യൂബില്‍ ഹിറ്റ്

മനസ്സില്‍ ബാക്കി നില്‍ക്കുന്ന ആഗ്രഹം പൂര്‍ത്തീകരിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നതിന്റെ ഭാഗമായാണ് എവര്‍ആഫ്റ്റര്‍ എന്ന മ്യൂസിക് ബാന്റ് ആരംഭിച്ചത്. ആറ് പേരുടെ ഗാനങ്ങളാണ് അതിലുള്ളതെന്ന് മഡോണ പറഞ്ഞിരുന്നു.

ആഗ്രഹം പറഞ്ഞു തീര്‍ക്കാതെ മഡോണയും പാട്ടുകാരിയായി... ആദ്യ ഗാനം യുട്യൂബില്‍ ഹിറ്റ്

മഡോണയുടെ വെറുതെ എന്ന് തുടങ്ങുന്ന ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്. മഡോണ പാടി അഭിനയിച്ച ഗാനം ഒന്ന് കേട്ട് നോക്കൂ...

ഇന്ത്യയിലെ നമ്പര്‍ വണ്‍ മൂവി പോര്‍ട്ടല്‍

മലയാളം ഫില്‍മി ബീറ്റ് ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍

English summary
Madonna Sebastian’s Everafter music band released first album called Veruthe

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam