»   » പ്രേമത്തിലെ നായികയുടെ ഫേസ്ബുക്കും ഹാക്ക് ചെയ്തു, ഇനി എന്തൊക്കെ ലീലകള്‍ ലീക്കാകുമോ എന്തോ.. ?

പ്രേമത്തിലെ നായികയുടെ ഫേസ്ബുക്കും ഹാക്ക് ചെയ്തു, ഇനി എന്തൊക്കെ ലീലകള്‍ ലീക്കാകുമോ എന്തോ.. ?

Posted By: Rohini
Subscribe to Filmibeat Malayalam

തമിഴകത്ത് ഒരു ട്വിറ്റര്‍ അക്കൗണ്ട് ലീക്കായ സംഭവത്തിന്റെ ഞെട്ടലിലാണ് സിനിമാ ലോകം മുഴുവന്‍. ഗായികയും ആര്‍ജെയുമൊക്കെയായ സുചിത്ര കാര്‍ത്തിക്കിന്റെ ട്വിറ്റര്‍ ഹാക്ക് ചെയ്യപ്പെട്ടതും അതുവഴി പല പ്രമുഖ താരങ്ങളുടെയുമെന്ന പേരില്‍ നഗ്നവീഡിയോകളും ഫോട്ടോകളും വൈറലായതും ഇനിയൊരു പുകിലുണ്ടാക്കാനില്ല.

ഇതൊരു തുടക്കം മാത്രം; പ്രചരിയ്ക്കുന്ന അശ്ലീല വീഡിയോകളെ കുറിച്ചും ഫോട്ടോകളെ കുറിച്ചും ആര്യ

നായികമാരുലെ ലീലകള്‍, സുചി ലീക്‌സ് എന്നീ ഹാഷ്ടാഗുകളോടെ വൈറലായ ചിത്രങ്ങളും വീഡിയോകളും ഒരു പരിതിവരെ കെട്ടടങ്ങി വരികയാണ്. ഇപ്പോഴിതാ മറ്റൊരു പ്രമുഖ താരത്തിന്റെ ഫേസ്ബുക്ക് അക്കൗണ്ടു ഹാക്ക് ചെയ്തതായി റിപ്പോര്‍ട്ട്.

മഡോണ സെബാസ്റ്റിന്‍ പെട്ടു

പ്രേമം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ മഡോണ സെബാസ്റ്റിന്റെ ഫേസ്ബുക്ക് അക്കൗണ്ടാണ് ഇപ്പോള്‍ ഹാക്ക് ചെയ്യപ്പെട്ടിരിയ്ക്കുന്നത്. കാതലും കടന്ത് പോകും എന്ന ചിത്രത്തിലൂടെ തമിഴകത്തും ഏറെ സുപരിചിതയാണ് മഡോണ.

ഫേസ്ബുക്കിലൂടെ മഡോണ

തന്റെ പേജ് ഹാക്ക് ചെയ്യപ്പെട്ട വിവരം ഫേസ്ബുക്കിലെ വെരിഫൈഡ് പേജിലൂടെ മഡോണ സെബാസ്റ്റിന്‍ തന്നെയാണ് ആരാധകരെ അറിയിച്ചത്. ഈ പേജില്‍ നിന്ന് എന്തെങ്കിലും പോസ്റ്റുകള്‍ വന്നാല്‍ ഒഴിവാക്കണം എന്ന് മഡോണ പറയുന്നു.

ഉറക്കം കെടുത്തുന്ന ഹാക്കര്‍മാര്‍

സെലിബ്രിറ്റികളുടെ ട്വിറ്റര്‍, ഫേസ്ബുക്ക് പേജുകള്‍ ഹാക്ക് ചെയ്യപ്പെടുന്നത് ഇപ്പോള്‍ ഒരു സ്ഥിരം സംഭവമായി മാറിക്കൊണ്ടിരിയ്ക്കുകയാണ്. വെരിഫൈഡ് അല്ലാത്ത പേജുകള്‍ ഹാക്ക് ചെയ്യാന്‍ എളുപ്പമാണെന്നാണ് പഠനം പറയുന്നത്. താരങ്ങളുടെ നിലനില്‍പ്പിനെ തന്നെ ബാധിയ്ക്കുന്ന തരത്തിലാണ് ഇത്തരം സംഭവങ്ങള്‍ വര്‍ധിയ്ക്കുന്നത്.

സുചിലീക്‌സ്

തമിഴകത്തെ മുന്‍നിര നായികമാര്‍ക്കെല്ലാം വെല്ലുവിളി ഉയര്‍ത്തിക്കൊണ്ടാണ് സുചിത്രയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തത്. അമല പോള്‍, നയന്‍താര, ദിവ്യ ദര്‍ശിനി, തൃഷ തുടങ്ങിവയരുടെയൊക്കെ സ്വകാര്യ ചിത്രങ്ങള്‍ ഹാക്ക് ചെയ്യപ്പെട്ട ട്വിറ്റര്‍ അക്കൗണ്ട് വഴി പ്രചരിപ്പിച്ചിരുന്നു.

English summary
Madonna Sebastian's facebook page hacked

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam