മലയാളത്തില്‍ വീണ്ടും സജീവമായി മഡോണ സെബാസ്റ്റ്യന്‍! നടിയുടെ ലേറ്റസ്റ്റ് ചിത്രങ്ങള്‍ വൈറല്‍! കാണൂ
പ്രേമം എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ തെന്നിന്ത്യയില്‍ ശ്രദ്ധിക്കപ്പെട്ട താരമാണ് മഡോണ സെബാസ്റ്റ്യന്‍. നിവിന്‍ പോളിയുടെ മൂന്ന് നായികമാരില്‍ ഒരാളായി ശ്രദ്ധേയ പ്രകടനം തന്നെയായിരുന്നു ചിത്രത്തില്‍ നടി കാഴ്ചവെച്ചിരുന്നത്. പ്രേമത്തിന്റെ വലിയ വിജയത്തിന് ശേഷം തമിഴിലും തെലുങ്കിലും മഡോണ നിരവധി സിനിമകളില്‍ അഭിനയിച്ചിരുന്നു.
ഇപ്പോഴിതാ മലയാളത്തില്‍ വീണ്ടും സജീവമാകുകയാണ് താരം. മഡോണ സെബാസ്റ്റ്യന്റെതായി പുറത്തിറങ്ങിയ പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. ബ്രദേഴ്‌സ് ഡേ ലൊക്കേഷനില്‍ നിന്നുളള ചിത്രവും നടി പങ്കുവെച്ചൊരു സെല്‍ഫിയുമായിരുന്നു വൈറലായത്.

ആഷിക്ക് അബു സംവിധാനം ചെയ്ത വൈറസില്‍ ഒരു പ്രധാന വേഷത്തില്‍ മഡോണ എത്തുന്നുണ്ട്. ഇബ്ലീസ് എന്ന ആസിഫ് അലി ചിത്രത്തിനു ശേഷമാണ് മഡോണ വീണ്ടുമെത്തുന്നത്. വൈറസ് നാളെയാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. വൈറസിനു പുറമെ പൃഥ്വിരാജിന്റെ നായികയായി ബ്രദേഴ്‌സ് ഡേ എന്ന സിനിമയിലും മഡോണ അഭിനയിക്കുന്നുണ്ട്.


Click it and Unblock the Notifications











