ഗ്ലാമറസ് ലുക്കില്‍ മഡോണ സെബാസ്റ്റ്യന്‍! ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍
പ്രേമം എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ ശ്രദ്ധേയയായ താരമാണ് മഡോണ സെബാസ്റ്റ്യന്‍. നിവിന്‍ പോളിയുടെ മൂന്ന് നായികമാരില്‍ ഒരാളായി ശ്രദ്ധേയ പ്രകടനമാണ് നടി കാഴ്ചവെച്ചത്. പ്രേമം നടിയുടെ കരിയറിലും വലിയ വഴിത്തിരിവുണ്ടാക്കിയിരുന്നു. സിനിമയ്ക്ക് പിന്നാലെ തെന്നിന്ത്യയിലെ മറ്റു ഭാഷകളിലും നടി അഭിനയിച്ചിരുന്നു. തമിഴില്‍ മണിരത്‌നം നിര്‍മ്മിക്കുന്ന വാനം കൊട്ടട്ടും ആണ് നടിയുടെതായി റിലീസിങ്ങിനൊരുങ്ങുന്ന പുതിയ ചിത്രം.

വിക്രം പ്രഭു നായകനാവുന്ന ചിത്രത്തില്‍ രണ്ടു നായികമാരില്‍ ഒരാളായാണ് മഡോണ എത്തുന്നത്. സിനിമയുടെ ഓഡിയോ ലോഞ്ച് അടുത്തിടെയാണ് നടന്നത്. ചടങ്ങില്‍ പുതിയ ലുക്കിലാണ് മഡോണ എത്തിയത്. ഓഡിയോ ലോഞ്ചില്‍ നിന്നുളള നടിയുടെ ചിത്രങ്ങളും വീഡിയോസും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
ഐശ്വര്യ രാജേഷാണ് ചിത്രത്തിലെ മറ്റൊരു നായിക. ധന സംവിധാനം ചെയ്യുന്ന സിനിമയില്‍ ശരത്കുമാറും രാധികാ ശരത്കുമാറും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. കൊമ്പുവെച്ച സിംഗമെടാ ആണ് മഡോണയുടെതായി അണിയറയില്‍ ഒരുങ്ങുന്ന മറ്റൊരു തമിഴ് ചിത്രം. കന്നഡത്തില്‍ കൊട്ടിഗോബ 3 എന്ന സിനിമയിലും നടി അഭിനയിച്ചിരുന്നു.


Click it and Unblock the Notifications











