മഡോണയ്ക്ക് വിവാഹമായോ, വൈറല്‍ ചിത്രങ്ങള്‍ കണ്ട് ആരാധകരുടെ ചോദ്യം

By Midhun Raj

പ്രേമം എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ തെന്നിന്ത്യയില്‍ തരംഗമായ നായികയാണ് മഡോണ സെബാസ്റ്റ്യന്‍. നിവിന്‍ പോളി ചിത്രത്തിലെ നടിയുടെ പ്രകടനം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. പ്രേമത്തിന് പിന്നാലെ തമിഴ്, തെലുങ്ക് ഭാഷകളിലും മഡോണ അഭിനയിച്ചിരുന്നു. തെന്നിന്ത്യന്‍ സൂപ്പര്‍ താരങ്ങളുടെ നായികയായെല്ലാം നടി സിനിമകളില്‍ തിളങ്ങിയിരുന്നു. അതേസമയം സിനിമാത്തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുളള താരങ്ങളില്‍ ഒരാളാണ് മഡോണ.

madonna sebastian

തന്റെ എറ്റവും പുതിയ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം പങ്കുവെച്ച് നടി എത്താറുണ്ട്. അതേസമയം മഡോണ സെബാസ്റ്റ്യന്‍ പങ്കുവെച്ച പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. ബ്രൈഡല്‍ ലുക്കില്‍ അതിസുന്ദരിയായുളള ചിത്രങ്ങളാണ് നടിയുടെതായി ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ചിത്രങ്ങള്‍ക്ക് പിന്നാലെ മഡോണയുടെ കല്യാണം കഴിഞ്ഞോ എന്ന് സംശയം പ്രകടിപ്പിച്ച് ആരാധകര്‍ എത്തിയിരുന്നു.

പക്ഷേ ഇതെല്ലാം ഒരു ഫോട്ടോഷൂട്ടിന് വേണ്ടി എടുത്ത ചിത്രങ്ങളാണ്. ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറലായതോടെ മഡോണയ്ക്ക് ആശംസകള്‍ നേര്‍ന്ന് നിരവധി പേര്‍ എത്തിയിരുന്നു. എന്നാല്‍ ഇവരോടൊക്ക സത്യാവസ്ഥ വെളിപ്പെടുത്തി മഡോണയും എത്തിയിരുന്നു. ഈ ചിത്രങ്ങള്‍ തന്റെ വിവാഹത്തിന്റെത് അല്ലെന്നും പുതിയ വെഡ്ഡിങ് സീരിസ് ഫോട്ടോഷൂട്ട് മാത്രമാണ് ഇവയെന്നും ആരാധകരില്‍ ഒരാളുടെ കമന്റിന് നടി മറുപടി നല്‍കിയിട്ടുണ്ട്. മാലാഖയെയും രാജ്ഞിയെയും പോലെയാണ് മഡോണയെ ചിത്രത്തില്‍ കാണുമ്പോള്‍ തോന്നുന്നതെന്ന് ആരാധകര്‍ പറയുന്നു. മാജിക്ക് മോഷന്‍ മീഡിയയാണ് നടിയുടെ ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.

അഭിനയത്തിന് പുറമെ ഗായികയായും തിളങ്ങിയ താരമാണ് മഡോണ സെബാസ്റ്റ്യന്‍. മലയാളത്തില്‍ പൃഥ്വിരാജ് സുകുമാരന്റെ ബ്രദേഴ്‌സ് ഡേ ആണ് നടിയുടെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. തമിഴില്‍ വാനം കൊട്ടട്ടും എന്ന ചിത്രവും മഡോണ സെബാസ്റ്റ്യന്‍റെതായി ഈ വര്‍ഷമാദ്യം പുറത്തിറങ്ങിയിരുന്നു. അതേസമയം പ്രേമത്തിന്റെ തെലുങ്ക് പതിപ്പിലും തന്റെ റോളില്‍ മഡോണ അഭിനയിച്ചിരുന്നു. നിവിന്‍ പോളിക്ക് പുറമെ വിജയ് സേതുപതി, ദിലീപ്, ധനുഷ്, ആസിഫ് അലി, വിക്രം പ്രഭു തുടങ്ങിയവരുടെ നായികയായും അഭിനയിച്ച താരമാണ് മഡോണ. പത്തിലധികം സിനിമകളില്‍ നടി തന്റെ കരിയറില്‍ അഭിനയിച്ചിരുന്നു.

Read more about: madonna sebastian
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X