സിനിമയില്‍ അങ്ങനെ ചെയ്താല്‍ വളരെ ബോറായിട്ടേ മറ്റുളളവര്‍ക്ക് തോന്നൂ! തുറന്നു പറഞ്ഞ് മഡോണ

By Midhun

പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് മഡോണ സെബാസ്റ്റിയന്‍. ചിത്രത്തിലെ സെലിന്‍ എന്ന കഥാപാത്രം മഡോണയുടെ കരിയറില്‍ വഴിത്തിരിവായി മാറിയിരുന്നു. പ്രേമത്തിനു ശേഷം തമിഴകത്തായിരുന്നു നടി കൂടുതലായി തിളങ്ങിയിരുന്നത്. വിജയ് സേതുപതിയുടെ നായികയായി കാതലും കടന്തു പോകും എന്ന ചിത്രത്തിലൂടെയായിരുന്നു നടി തമിഴിലെത്തിയിരുന്നത്.

ആസിഫ് അലിയുടെ നായികയായി ഇബ്ലീസ് എന്ന ചിത്രത്തിലായിരുന്നു നടി ഒടുവില്‍ അഭിനയിച്ചിരുന്നത്. വ്യത്യസ്ഥമാര്‍ന്നൊരു പ്രമേയം പറഞ്ഞ ചിത്രത്തിന് മികച്ച സ്വീകാര്യത തിയ്യേറ്ററുകളില്‍ ലഭിച്ചിരുന്നു. അടുത്തിടെ നടന്നൊരു അഭിമുഖത്തിലായിരുന്നു തന്റെ സിനിമാ ജീവിതത്തെക്കുറിച്ച് മഡോണ മനസു തുറന്നത്. സ്‌ക്രീനില്‍ താന്‍ അഭിനയിക്കാറില്ലെന്ന് മഡോണ പറയുന്നു.

സിനിമാഭിനയത്തെക്കുറിച്ച് മഡോണ

സിനിമാഭിനയത്തെക്കുറിച്ച് മഡോണ

മലയാളത്തില്‍ നിന്നും ഒരിടവേളയെടുത്ത മഡോണ അടുത്തിടെ തമിഴകത്തായിരുന്നു കൂടുതല്‍ തിളങ്ങിയിരുന്നത്. വിജയ് സേതുപതിയുടെ നായികയായി ശ്രദ്ധേയ ചിത്രങ്ങളില്‍ നടി അഭിനയിച്ചിരുന്നു. പ്രേമത്തിന്റെ തന്നെ തെലുങ്ക് പതിപ്പിലൂടെയായിരുന്നു മഡോണ തെലുങ്കിലും സജീവമായിരുന്നത്. മലയാളത്തില്‍ ചെയ്ത അതേ കഥാപാത്രം തന്നെയായിരുന്ന നടി തെലുങ്കിലും ചെയ്തിരുന്നത്. അടുത്തിടെ നടന്ന അഭിമുഖത്തിലായിരുന്നു മഡോണ തന്റെ സിനിമാഭിനയത്തെക്കുറിച്ച് സംസാരിച്ചത്. സ്‌ക്രീനില്‍ താന്‍ അഭിനയിക്കാറില്ലെന്നും അഭിനയിച്ചാല്‍ അത് നല്ലതായി വരാറില്ലെന്നും മഡോണ പറയുന്നു.

മഡോണ പറയുന്നത്

മഡോണ പറയുന്നത്

സ്‌ക്രീനില്‍ അഭിനയിക്കുകയാണെങ്കില്‍ വ്യത്തിക്കേടായി മാറുമെന്നും അതുകൊണ്ട് താന്‍ അഭിനയിക്കാറില്ലെന്നും മഡോണ പറയുന്നു. താന്‍ എപ്പോഴൊക്കെ അഭിനയിച്ചിട്ടുണ്ടോ അപ്പോഴൊക്കെ ആളുകള്‍ക്ക് അത് മനസിലാക്കാന്‍ സാധിച്ചിട്ടുണ്ട്. അതിനാല്‍ ആ ഒരു സമയം കഥാപാത്രം എന്തുചെയ്യും എന്ന് ചിന്തിച്ച് അതു പോലെയാണ് ചെയ്യാറുളളതെന്ന് മഡോണ പറയുന്നു.

സംവിധായകര്‍  പറയാറുളളത്

സംവിധായകര്‍ പറയാറുളളത്

സംവിധായകരും ഇതു തന്നെയാണ് പറയാറുളളത്. അവര്‍ ഇതേ പോലെ ചെയ്യാന്‍ നിര്‍ദ്ദേശങ്ങള്‍ തരാറുണ്ട്. അഭിനയം അനായാസം ഉളളില്‍ നിന്ന് വന്നില്ലെങ്കില്‍ വൃത്തിക്കേടായി മാറും. അതിനാല്‍ കൂടുതല്‍ അഭിനയിക്കാനോ കൃത്രിമമായി ചെയ്യാനോ താല്‍പര്യമില്ല, മഡോണ പറയുന്നു. അപ്രതീക്ഷിതമായിട്ടായിരുന്നു സിനിമയില്‍ എത്തിപ്പെട്ടത്. സിനിമയില്‍ വന്നതോടെ ജീവിതത്തില്‍ കുറെ മാറ്റങ്ങള്‍ സംഭവിച്ചിരുന്നു. എന്നാല്‍ സ്വകാര്യ ജീവിതത്തില്‍ പ്രത്യേകിച്ച് മാറ്റങ്ങളൊന്നും ഉണ്ടായില്ല.

തമിഴ് സിനിമകള്‍

തമിഴ് സിനിമകള്‍

തമിഴില്‍ ഒന്നിനു പിറെ ഒന്നായി ചിത്രങ്ങള്‍ വന്നതോടെ അവിടെ തിരക്കായി. മലയാളത്തേക്കാള് കുടുതല്‍ അന്യഭാഷകളില്‍ ചെയ്യുന്നുണ്ടെങ്കിലും അവിടെ സിനിമകള്‍ സെലക്ട് ചെയ്യാനുളള സ്‌പേസ് ഉണ്ടാവാറില്ല. മലയാളത്തില്‍ കുറച്ചു കൂടി ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രങ്ങള്‍
ചെയ്യാനാണ് താല്‍പര്യം. അഭിമുഖത്തില്‍ മഡോണ പറഞ്ഞു.

ഇബ്ലീസ്

ഇബ്ലീസ്

ആസിഫ് അലിയ്‌ക്കൊപ്പമുളള ഇബ്ലീസ് എന്ന ചിത്രമായിരുന്നു മഡോണയുടെതായി ഒടുവില്‍ തിയ്യേറ്ററുകളിലെത്തിയിരുന്നത്. ഫാന്റസി കോമഡി വിഭാഗത്തില്‍പ്പെട്ട ചിത്രം പ്രമേയപരമായി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തില്‍ ആസിഫിന്റെ കാമുകിയായി ഫിദ എന്ന കഥാപാത്രത്തെയായിരുന്നു മഡോണ അവതരിപ്പിച്ചിരുന്നത്. ആസിഫിനൊപ്പം തന്നെ ശ്രദ്ധേയ പ്രകടനമായിരുന്നു മഡോണയും ചിത്രത്തില്‍ നടത്തിയിരുന്നത്.

ജുംഗ

ജുംഗ

തമിഴില്‍ വിജയ് സേതുപതിയുടെ നായികയായി ജുംഗ എന്ന ചിത്രത്തിലായിരുന്നു മഡോണ ഒടുവില്‍ അഭിനയിച്ചിരുന്നത്. ചിത്രത്തില്‍ സേതുപതിയുടെ രണ്ട് നായികമാരില്‍ ഒരാളായിരുന്നു മഡോണ അഭിനയിച്ചിരുന്നത്. ഗോകുല്‍ സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച സ്വീകാര്യത തമിഴ്‌നാട്ടിലെ തിയ്യേറ്ററുകളില്‍ നിന്നും ലഭിച്ചിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X