ഒരുമിച്ച് അഭിനയിച്ചത് ഒരേയൊരു സിനിമ!! മഡോണയ്ക്ക് ദിലീപിനെ കുറിച്ച് പറയാനുളളത് ഇങ്ങനെ...

ദലീപേട്ടൻ വളരെ ഡീസെന്റായ ആളാണ്

പ്രേമം എന്ന ഒററ ചിത്രം കൊണ്ട് പ്രേക്ഷകരുടെ ഹൃദയ് കീഴക്കിയ താരമാണ് മഡോണ സെബാസ്റ്റിന്‍ . പ്രേമം എന്ന ചിത്രത്തിലെ സെലിനെ അത്രവേഗമൊന്നും പ്രേക്ഷകർക്ക് മറക്കാൻ കഴിയില്ല. അൽഫോൺസ് പുത്രന്റെ പ്രേമം എന്ന ചിത്രം തെന്നിന്ത്യൻ സിനിമ ലോകത്തിന് സമ്മാനിച്ചത് മൂന്ന് മികച്ച നടിമാരെയാണ്. സായി പല്ലവി, അനുപമ, മഡോണ ഇവർ മൂന്നും സൗത്ത് ഇന്ത്യയിലെ മിന്നുന്ന താരങ്ങളാണ്.

എന്നാൽ പ്രേമം എന്ന ചിത്രം ബോക്സ് ഓഫീസിൽ സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്നു. ഇതിനു ശേഷം ഈ ഇതിലെ നായികമാരെ മലയാഴത്തിൽ കാണാൻ കഴിഞ്ഞിട്ടില്ല. വിരലിൽ എണ്ണവുന്ന ചിത്രങ്ങൾ മാത്രമാണ് ഇവർ അഭിനയിച്ചത്. സായ് പല്ലവിയും അനുപമ പരമേശ്വരനും തെലുങ്കിൽ ചുവട് ഉറപ്പിച്ചപ്പോൾ മഡോണ തമിഴിൽ തന്റെ ഇടം ഉറപ്പിക്കുകയായിരുന്നു. ഇതിനു ശേഷം മലയാളത്തിൽ തിരിച്ചെത്തിയിരുന്നു. ദിലിപ് ചിത്രത്തിലൂടെയായിരുന്നു മഡോണയുടെ തിരിച്ചു വരവ്. അതിനാൽ തന്നെ ദിലീപിനെ കുറിച്ച് മഡോണയ്ക്ക് ചിലത് പറയാനുണ്ട്.

 ദിലീപിന്റെ നായികയായി

ദിലീപിന്റെ നായികയായി

പ്രേമം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം മഡോണ ദിലീപിന്റെ നായികയായിട്ടായിരുന്നു പ്രത്യക്ഷപ്പെട്ടത്. സിദ്ദിഖ്, ആശ ശരത് എന്നിവർ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച കിങ് ലയറിന് മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. ഇതിനു ശേഷം മഡോണയെ മലയാളത്തിൽ കാണാൻ സാധിച്ചിരുന്നില്ല.

ഇബിലീസ്

ഇബിലീസ്

2016 ന് ശേഷം 2018 ൽ ആസിഫ് അലി ചിത്രത്തിലൂടെയാണ് മഡോണ വീണ്ടും വെള്ളത്തിരയിൽ എത്തിയത്. ചിത്രത്തിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. അഡ്വ ഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്റെ സംവിധായകനായ രോഹിത് വിഎസാണ് ഇബിലീസും ഒരുക്കിയിരിക്കുന്നത്. ആസിഫ് അലി തന്നെയായിരുന്നു ചിത്രത്തിലേയും നായകൻ

ജീവിതം മാറി

ജീവിതം മാറി

ഒരു അഭിമുഖത്തിലാണ് മഡോണ തന്റെ സിനിമ പ്രവേശനത്തിനെ കുറിച്ച് തുറന്ന് പറ‍ഞ്ഞത്. അപ്രതീക്ഷിതമായിട്ടായിരുന്നു സിനിമയിൽ എത്തിപ്പെട്ടത്. സിനിമയിൽ എത്തിപ്പെട്ടതോടെ ജീവിതം കുറെയൊക്കെ മാറി. എന്നാൽ സ്വകാര്യ ജീവിതത്തിന് പ്രത്യേകിച്ച് മാറ്റമൊന്നും വന്നിട്ടില്ലെന്നും മഡോണ പറഞ്ഞു. തമിഴിൽ ഒന്നിനു പിറകെ ഒന്നായി ചിത്രങ്ങൾ വന്നതോടെ അവിടെ തിരക്കായി. അതിപോലെ മലയാളത്തിലും സിനിമകൾ വരുന്നുണ്ട്. ചിത്രങ്ങൾ സെലക്ടീവായി ചെയ്യാനാണ നോക്കുന്നതെന്നും താരം പറഞ്ഞു.

ദിലീപേട്ടൻ വളരെ ഡീസെന്റായ ആളാണ്

ദിലീപേട്ടൻ വളരെ ഡീസെന്റായ ആളാണ്

ദിലീപിനെ ചുറ്റിപ്പറ്റിയുളള വിവാദത്തിനെ കുറിച്ചും താരം പരാമർശിച്ചിരുന്നു. തനിയ്ക്ക് ഒരാളെ കുറിച്ച് ഒരു കാര്യം പ്രതികരിക്കണമെങ്കിൽ അയാളെ കുറിച്ച് നൂറ് ശതമാനം തെളിവുകൾ വേണം. എങ്കിൽ മാത്രമേ താൻ പ്രതികരിക്കുകയുളളു. അല്ലാത്തപക്ഷം താൻ ചെയ്യുന്നത് നീതിയല്ലെന്നും മഡോണ പറഞ്ഞു. ഒരു വ്യക്തിയെ കുറിച്ച് നൂറ് സത്യങ്ങൾ ഉണ്ടാകും. അത് ശരിയല്ലെന്ന് പറയാൻ ഞാൻ ആരുമല്ല. അതില്ലാത്ത് കാര്യങ്ങളിൽ താൻ അധികം അഭിപ്രായം പറയുകയുമില്ല . അതാണ് എന്റെ നയമെന്നും മഡോണ പറഞ്ഞു.

 ഉത്തരവാദിത്വമുളള വ്യക്തി

ഉത്തരവാദിത്വമുളള വ്യക്തി

ദിലീപേട്ടൻ വളരെ ഉത്തരവാദിത്വമുളള ഒരു വ്യക്തിയാണ്. കൂടാതെ എന്റെ കൂടെ ജോലി ചെയ്തിരുന്ന ദിലീപേട്ടൻ വളരെ നല്ല മനുഷ്യനാണെന്നും ഡിസെന്റാണെന്നും മഡോണ കൂട്ടിച്ചേർത്തു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X