മലയാളത്തില്‍ ഇബ്ലീസ് പോലൊരു സിനിമയ്ക്കുവേണ്ടിയാണ് കാത്തിരുന്നത്! മനസ് തുറന്ന് മഡോണ

By Midhun

പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് മഡോണ സെബാസ്റ്റ്യന്‍. പ്രേമത്തിലെ സെലിന്‍ എന്ന കഥാപാത്രം മഡോണയുടെ കരിയറില്‍ വഴിത്തിരിവായി മാറിയിരുന്നു. പ്രേമത്തിനു ശേഷം അന്യഭാഷാ ചിത്രങ്ങളിലായിരുന്നു നടി കൂടുതലായും അഭിനയിച്ചിരുന്നത്. വിജയ് സേതുപതിയുടെ നായികയായി കാതലും കടന്ത് പോകും എന്ന ചിത്രത്തിലൂടെയായിരുന്നു മഡോണ തമിഴിലെത്തിയിരുന്നത്. തുടര്‍ന്ന് കാവന്‍, പവര്‍ പാണ്ടി, ജുംഗ തുടങ്ങിയ സിനിമകളിലും മഡോണ അഭിനയിച്ചിരുന്നു. പ്രേമത്തിനുശേഷം കിംഗ് ലയര്‍ എന്ന ചിത്രത്തില്‍ മാത്രമാണ് മഡോണ മലയാളത്തില്‍ അഭിനയിച്ചിരുന്നത്.

madonna sebastian

ഒരിടവേളയ്ക്കു ശേഷം മഡോണ മലയാളത്തില്‍ തിരിച്ചെത്തുന്ന ചിത്രമാണ് ഇബ്ലീസ്. അഡൈ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍ എന്ന ചിത്രത്തിനു ശേഷം രോഹിത്ത് വിഎസാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ആസിഫ് അലിയാണ് ചിത്രത്തില്‍ മഡോണയുടെ നായകന്‍. ഇച്ചായീസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശ്രീലക്ഷ്മി ആര്‍ ആണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ഇവര്‍ക്കുപുറമെ ലാല്‍,സിദ്ദിഖ്, അജു വര്‍ഗീസ്,സൈജുകുറുപ്പ്,ശ്രീനാഥ് ഭാസി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

madonna sebastian

ഇബ്ലീസിന്റെ ഓഡിയോ ലോഞ്ച് അടുത്തിടെയായിരുന്നു നടന്നത്. ഓഡിയോ ലോഞ്ച് ചടങ്ങില്‍ ചിത്രം തിരഞ്ഞെടുക്കാനുണ്ടായ കാരണം മഡോണ തുറന്നുപറഞ്ഞിരുന്നു. മലയാളത്തില്‍ ഇബ്ലീസ് പോലൊരു സിനിമയ്ക്കുവേണ്ടിയാണ് ഇത്രയും നാള്‍ കാത്തിരുന്നതെന്നാണ് ചടങ്ങില്‍ നടി പറഞ്ഞത്. മലയാളത്തില്‍ നിന്നും തിരക്കഥകള്‍ കുറെ തേടിയെത്താറുണ്ടെങ്കിലും തന്നെ ആകര്‍ഷിച്ച തിരക്കഥ ഇബ്ലീസിന്റെതാണെന്നും നടി പറഞ്ഞിരുന്നു. "ഒരു തമിഴ് ചിത്രത്തിന്റെ ഷൂട്ടിംഗിനിടയിലാണ് രോഹിത് എന്നെ കാണാന്‍ വന്നത്..സ്‌ക്രിപ്റ്റ് വായിച്ചുനോക്കിയപ്പോള്‍ അത് മികച്ചതാണെന്ന് തോന്നി.ഏറെ പുതുമകളുളള സിനിമയാണിത്. ചിത്രത്തിന്റെ ഭാഗമായതില്‍ സന്തോഷമുണ്ട്, മഡോണ പറഞ്ഞു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X