ചുംബിക്കാനും കെട്ടിപ്പിടിക്കാനും പറ്റില്ല!! ആ ആവശ്യം നിരസിച്ചതാണ് തുടക്കം, മഡോണ തുറന്നു പറയുന്നു
മഡോണ അഹങ്കാരിയാണെന്നും സംവിധായകരെ അനുസരിക്കാൻ തയ്യാറാകില്ലെന്നുമുളള പ്രചരണങ്ങൾ ഉയർന്നിരുന്നു
പ്രേമം എന്ന ഒറ്റ ചിത്രം കൊണ്ട് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് മഡോണ സെബാസ്റ്റ്യൻ. താരത്തിന്റെ കരിയറിലെ പ്രധാനപ്പെട്ട ചിത്രമായിരുന്നു പ്രേമവും അതിലെ സെലിൻ എന്ന കഥാപാത്രവും. എത്ര കൊല്ലങ്ങൾ കഴിഞ്ഞാലും പ്രേമവും സെലിനും എന്നം പ്രേക്ഷകരുടെ മനസ്സുകളിൽ തന്നെ ഉണ്ടാകും. എന്നാൽ പ്രേമം എന്ന ചിത്രത്തിനു ശേഷം മഡോണ മലയാളത്തിൽ നിന്ന് അപ്രത്യക്ഷമാകുകയായിരുന്നു.
ഒരു ബ്രേക്കിനു ശേഷമായിരുന്നു മഡോണ വീണ്ടും മലയാളത്തിൽ എത്തിയത്. മലയാളത്തിൽ ചുവട് ഉറപ്പിക്കുന്നതിനു മുൻപ് തന്നെ തെന്നിന്ത്യയിലെ സൂപ്പർതാരമായി മാറിയിരുന്നു. തമിഴിലും തെലുങ്കിലും തന്റേതായ കഴിവ് പ്രകടിപ്പിച്ചതിനു ശേഷമായിരുന്നു മഡോണ വീണ്ടും മലയാളത്തിലെത്തിയത്. എന്നാൽ നടിയെ കുറിച്ച് നിരവധികഥകൾ തെന്നിന്ത്യ സിനിമ ലോകത്തിൽ നിന്ന് പ്രചരിച്ചിരുന്നു. അതിന്റെ പിന്നിലെ കഥ മഡോണ തന്നെ വെളിപ്പെടുത്തുകയാണ്.

നായകനെ ചുംബിക്കണം
മഡോണ അഹങ്കാരിയാണെന്നും സംവിധായകരെ അനുസരിക്കാൻ തയ്യാറാകില്ലെന്നുമുളള പ്രചരണങ്ങൾ ഉയർന്നിരുന്നു. അതിനു പിന്നാലുള്ള കാരണം നടി വ്യക്തമാക്കുന്നുണ്ട്. അഭിനയിച്ച ചിത്രങ്ങളിലെല്ലാം നായകന്മാരെ ചുംബിക്കുന്ന രംഗങ്ങൾ ഉണ്ടായിരുന്നു. അത് കഥയ്ക്ക് അനിയോജ്യമാണെന്നും അവർ പറഞ്ഞിരുന്നു. എന്നാൽ ഇതിനെ ഞാൻ വഴങ്ങിയില്ല. ഇതാണ് പ്രശ്നങ്ങൾക്ക് കാരണമായതെന്ന് നടി പറയുന്നു.

ചുംബനരംഗം ചെയ്യില്ല
താൻ ഒരിക്കലും ചുംബനരംഗത്തിൽ അഭിനയിക്കില്ലെന്നും മഡോണ പറഞ്ഞു. ഇപ്പോൾ കമിറ്റ് ചെയ്യുന്ന ചിത്രങ്ങളിൽ പ്രത്യേകം പറയാറുണ്ട്. അത്തരം രംഗങ്ങളുള്ള ചിത്രങ്ങൾ ഒഴിവാക്കുകയാണ് പതിവെന്നും മഡോണ പറഞ്ഞു.

കിടക്ക പങ്കിടൽ
ചുംബന രംഗങ്ങൾ ചെയ്യില്ലെന്ന് പറയുമ്പോൾ എല്ലാവരും ചോദിക്കാറുണ്ട് സിനിമയ്ക്ക് വേണ്ടിയല്ലേ അഭിനയമല്ലേയെന്നുമൊക്കെ. എന്നാൽ അഭിനയത്തിന്റെ പേരിൽ അന്യപുരുഷനെ ആലിംഗനം ചെയ്യാനും കിടക്ക പങ്കിടാനും വൃത്തികേട് കാണിക്കാനും എന്നെ കിട്ടുല്ലെന്നും മഡോണ വ്യക്തമാക്കുന്നുണ്ട്.

സിനിമയിൽ എത്തിപ്പെട്ടത്തത് ഇങ്ങനെ
അപ്രതീക്ഷിതമായിട്ടായിരുന്നു സിനിമയിൽ എത്തിപ്പെട്ടത്. സിനിമയിൽ എത്തിപ്പെട്ടതോടെ ജീവിതം കുറെയൊക്കെ മാറി. എന്നാൽ സ്വകാര്യ ജീവിതത്തിന് പ്രത്യേകിച്ച് മാറ്റമൊന്നും വന്നിട്ടില്ലെന്നും മഡോണ പറഞ്ഞു. തമിഴിൽ ഒന്നിനു പിറകെ ഒന്നായി ചിത്രങ്ങൾ വന്നതോടെ അവിടെ തിരക്കായി. അതിപോലെ മലയാളത്തിലും സിനിമകൾ വരുന്നുണ്ട്. ചിത്രങ്ങൾ സെലക്ടീവായി ചെയ്യാനാണ നോക്കുന്നതെന്നും താരം പറഞ്ഞു.


Click it and Unblock the Notifications











