ഈ ഫോട്ടോ എടുത്തവര്‍ക്ക് നന്ദി, അമ്മയ്ക്ക് വളരെ ഇഷ്ടപ്പെട്ടു എന്ന് മഡോണ!!
സെലിബ്രിറ്റികളുടെ പല ഫോട്ടോകളും നവമാധ്യമങ്ങളില്‍ വൈറലാകാറുണ്ട്. എന്തെങ്കിലുമൊരു പ്രത്യേകത ആ ഫോട്ടോയ്ക്കുള്ളത് കൊണ്ടാകുമല്ലോ ആരാധകര്‍ അതേറ്റെടുക്കുന്നത്. അങ്ങനെയാണെങ്കില്‍ മഡോണ സെബാസ്റ്റിന്റെ ആരാധകര്‍ക്കുവേണ്ടി ഒരു ഫോട്ടോ ഇതാ..
മഡോണ അറിയാതെ എടുത്ത ഒരു ഫോട്ടോ. 'ഈ ഫോട്ടോ എടുത്തവര്‍ക്ക് നന്ദി.. എന്റെ അമ്മയ്ക്ക് വളരെ ഇഷ്ടപ്പെട്ടു' എന്ന് പറഞ്ഞുകൊണ്ടാണ് മഡോണ ഫോട്ടോ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. നോക്കുമ്പോള്‍ ശരിയാണ്, ചിത്രത്തില്‍ മഡോണ 'സിംപിള്‍ ബ്യൂട്ടിയാണ്'

മഡോണയുടെ ഫോട്ടോയ്ക്ക് താഴെ ആരാധകരുടെ സ്‌നേഹ വാക്കുകള്‍ വന്നു കുമിയുന്നുണ്ട്. ഒരു വിവാഹ ചടങ്ങിന് പോയപ്പോഴാണ് മഡോണ അറിയാതെ ആരോ ഈ ഫോട്ടോ പകര്‍ത്തിയത്. മരിയ ടിയ മരിയയാണ് മഡോണയുടെ ഈ വേഷം ഡിസൈന്‍ ചെയ്തത്.
ഇനി കുറച്ച് കാര്യത്തിലേക്ക് കടന്നാല്‍, നിലവില്‍ കൊടിഗോബ്ബ 3 എന്ന കന്നട ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കിലാണ് മഡോണ. മഡോണയുടെ ആദ്യ കന്നട സിനിമയാണിത്. കൊമ്പ് വച്ച സിങ്കം ഡാ എന്ന തമിഴ് ചിത്രമാണ് മറ്റൊന്ന്.


Click it and Unblock the Notifications











