twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടിക്കിത് ചരിത്ര വിജയം! ബോക്സോഫീസ് രാജയുടെ കുതിപ്പ് തുടരുന്നു! ഇതുവരെ നേടിയത്? കാണൂ!

    |

    Recommended Video

    ബോക്സോഫീസിൽ രാജയുടെ കുതിപ്പ് തുടരുന്നു

    ആരാധകപിന്തുണയുടെ കാര്യത്തില്‍ ഏറെ മുന്നിലാണ് മമ്മൂട്ടി. വ്യത്യസ്തമായ കഥാപാത്രങ്ങളുമായാണ് അദ്ദേഹം ഓരോ തവണയും പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്താറുള്ളത്. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലാണ് അദ്ദേഹത്തിന്റെ മധുരരാജ അവതരിച്ചത്. വൈശാഖും മമ്മൂട്ടിയും വീണ്ടും ഒരുമിക്കുന്നുവെന്ന് കേട്ടപ്പോള്‍ മുതല്‍ത്തന്നെ ആരാധകര്‍ ആവേശത്തിലായിരുന്നു. സിനിമയ്ക്കായുള്ള ചര്‍ച്ച മുറുന്നതിനിടയിലാണ് മമ്മൂട്ടി രാജയെന്ന കഥാപാത്രത്തിന്റെ രണ്ടാം വരവിനെക്കുറിച്ച് സൂചിപ്പിച്ചത്. ഉദയ് കൃഷ്ണയും ഇതേക്കുറിച്ച് ഗൗരവമായി ആലോചിച്ചതോടെയാണ് മധുരരാജ ജനിക്കുന്നത്. രാജയുടെ ഗെറ്റപ്പും വേറിട്ട സംസാര ശൈലിയുമൊക്കെ നേരത്തെ തന്നെ പ്രേക്ഷകര്‍ ഏറ്റെടുത്തതാണ്.

    ഫഹദ് ഫാസില്‍ നസ്രിയയെ വിവാഹം ചെയ്യാന്‍ കാരണമായത് താനാണെന്ന് നിത്യ മേനോന്റെ വെളിപ്പെടുത്തല്‍! കാണൂ!ഫഹദ് ഫാസില്‍ നസ്രിയയെ വിവാഹം ചെയ്യാന്‍ കാരണമായത് താനാണെന്ന് നിത്യ മേനോന്റെ വെളിപ്പെടുത്തല്‍! കാണൂ!

    വിഷുവിന് മുന്നോടിയായി ഏപ്രില്‍ 12നായിരുന്നു സിനിമയെത്തിയത്. കുട്ടികള്‍ക്കും കുടുംബ പ്രേക്ഷകര്‍ക്കും ഒരുപോലെ ആസ്വദിക്കാനാവുന്ന സിനിമയുമായാണ് തങ്ങളുടെ വരവെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു. സിനിമ കണ്ട പ്രേക്ഷകരെല്ലാം ഇക്കാര്യം ശരിവെച്ചിരുന്നു. റിലീസ് ദിനത്തിലെ വെല്ലുന്ന തരത്തിലുള്ള തിരക്ക് തന്നെയാണ് ഇപ്പോഴും സിനിമയ്ക്ക് അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്. റിലീസ് ചെയ്ത സ്ഥലങ്ങളില്‍ നിന്നെല്ലാം സിനിമയ്ക്ക് ഗംഭീര പ്രകതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതിനകം തന്നെ 40 കോടി സ്വന്തമാക്കിയാണ് സിനിമ കുതിക്കുന്നതെന്ന് അണിയറപ്രവര്‍ത്തകരും സ്ഥിരീകരിച്ചിരുന്നു. സിനിമയുടെ ലേറ്റസ്റ്റ് കലക്ഷനെക്കുറിച്ചറിയാന്‍ തുടര്‍ന്നുവായിക്കൂ.

    രണ്ടാം വാരത്തിലേക്ക്

    രണ്ടാം വാരത്തിലേക്ക്

    പ്രഖ്യാപനവേള മുതല്‍ത്തന്നെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന സിനിമയായിരുന്നു മധുരരാജ. രാജയുടെ ഇത്തവണത്തെ വരവിന് പിന്നിലെ പ്രത്യേകതകളെക്കുരിച്ചറിയാനായി കാത്തിരിക്കുകയായിരുന്നു ആരാധകര്‍. സിനിമയുടെ പോസ്റ്ററും ലൊക്കേഷന്‍ ചിത്രങ്ങളുമൊക്കെ ക്ഷണനേരം കൊണ്ടാണ് വൈറലായി മാറിയത്. ഏപ്രില്‍ 12ന് റിലീസ് ചെയ്ത സിനിമ രണ്ടാം വാരത്തിലേക്ക് കടന്നിരിക്കുകയാണ് ഇപ്പോള്‍. രണ്ടാംവാരത്തിലേക്ക് കടക്കുന്നതുമായി ബന്ധപ്പെട്ട് സ്‌പെഷല്‍ പോസ്റ്ററുകള്‍ പുറത്തിറക്കിയിരുന്നു. കേരളത്തില്‍ 265 തിയേറ്ററുകളിലും വകേരളത്തിന് പുറത്ത് 285 സ്‌ക്രീനിലുമായാണ് സിനിമ പ്രദര്‍ശിപ്പിക്കുന്നതെന്നുള്ള വിവരവും അണിയറപ്രവര്‍ത്തകര്‍ പങ്കുവെച്ചിരുന്നു.

    ഹൗസ് ഫുള്‍ പ്രദര്‍ശനങ്ങള്‍

    ഹൗസ് ഫുള്‍ പ്രദര്‍ശനങ്ങള്‍

    ഹൗസ് ഫുള്‍ എന്ന ബോര്‍ഡുമായാണ് മധുരരാജ പ്രദര്‍ശിപ്പിക്കുന്നത്. ടിക്കറ്റ് ലഭിക്കാത്തതിന്റെ നിരാശ പങ്കുവെച്ചും ആരാധകരെത്തിയിരുന്നു. കുട്ടികളുടെ സ്വന്തം താരമാണ് രാജ. രാജയെക്കാണാനായി കുടുംബ പ്രേക്ഷകരും എത്തുന്നുണ്ട്. അഡ്വാന്‍സ് ബിക്കിംഗുകള്‍ നേരത്തെ തന്നെ പൂര്‍ത്തിയായെന്ന വിവരും തിയേറ്ററുടമകള്‍ പങ്കുവെച്ചിരുന്നു. പലയിടങ്ങളിലും എക്‌സട്രാ ഷോയും സംഘടിപ്പിച്ചിരുന്നു. കലക്ഷനില്‍ മാത്രമല്ല പ്രദര്‍ശനത്തിലും റെക്കോര്‍ഡുമായാണ് രാജയുടെ കുതിപ്പ്.

    ബെംഗലുരുവിലെ പ്രകടനം

    ബെംഗലുരുവിലെ പ്രകടനം

    ബെംഗലുരുവില്‍ നിന്നും സിനിമയ്ക്ക് ഗംഭീര അഭിപ്രായങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മികച്ച സ്വീകാര്യതയുമായി കുതിക്കുകയാണ് ചിത്രം. 7ാം ദിനത്തില്‍ 29 പ്രദര്‍ശനങ്ങളിലൂടെ 4.39 ലക്ഷമാണ് ചിത്രത്തിന് ലഭിച്ചത്. ഇതുവരെയായി ഇവിടെ നിന്നും 71.55 ലക്ഷമാണ് ചിത്രത്തിന് ലഭിച്ചിട്ടുള്ളത്. മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഹൈയസ്റ്റ് ഗ്രോസറായി മാറിക്കൊണ്ടിരിക്കുകയാണ് ഈ സിനിമ.

    തമിഴ്‌നാട്ടില്‍ നിന്നും സ്വന്തമാക്കിയത്

    തമിഴ്‌നാട്ടില്‍ നിന്നും സ്വന്തമാക്കിയത്

    മധുരയില്‍ നിന്നുമെത്തിയ രാജ കേരളക്കര മാത്രമല്ല തമിഴകവും ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരുന്നു. തമിഴ്‌നാട്ടില്‍ നിന്നും ആദ്യവാരത്തില്‍ 53 ലക്ഷമാണ് സിനിമയ്ക്ക് ലഭിച്ചതെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്. ഭാഷാഭേദമന്യേ മുന്നേറുന്ന മമ്മൂട്ടിയുടെ മാസ്സിനെ തമിഴകവും മികച്ച രീതിയില്‍ത്തന്നെയാണ് സ്വീകരിച്ചത്. മുന്‍ചിത്രമായ അബ്രഹാമിന്റെ സന്തതികളെ വെട്ടിയാണ് സിനിമയുടെ കുതിപ്പ്. ആദ്യാവരത്തില്‍ അബ്രഹാമിന് ലഭിച്ചത് 37 ലക്ഷമായിരുന്നു.

    കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ നിന്നും നേടിയത്

    കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ നിന്നും നേടിയത്

    രാജയും പിള്ളേരും സ്‌ട്രോംഗാണ്, ട്രിപ്പിള്‍ സ്‌ട്രോംഗെന്ന മമ്മൂട്ടിയുടെ ഡയലോഗിന് നിറഞ്ഞ കൈയ്യടിയായിരുന്നു ലഭിച്ചത്. കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ നിന്നും കഴിഞ്ഞ ദിവസം 4.26 ലക്ഷമാണ് ചിത്രത്തിന് ലഭിച്ചത്. 90.45 ശതമാനമായിരുന്നു ഒക്യുപെന്‍സി. ഇതുവരെയായി ഇവിടെ നിന്നും 37. 07 ലക്ഷമാണ് ചിത്രത്തിന് ലഭിച്ചത്. ആദ്യവാരത്തില്‍ കൊച്ചിയിലെ സിംഗിള്‍സില്‍ നിന്നും 34.72 ലക്ഷമാണ് സിനിമ സ്വന്തമാക്കിയതെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. സരിത തിയേറ്ററില്‍ നിന്നും മികച്ച വിജയമാണ് സിനിമയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.

    തിരുവനന്തപുരത്തെ പ്രകടനം

    തിരുവനന്തപുരത്തെ പ്രകടനം

    തലസ്ഥാനത്തുനിന്നും മികച്ച സ്വീകരണമായിരുന്നു മധുരരാജയക്ക് ആദ്യംമുതല്‍ ലഭിച്ചത്. ബോക്‌സോഫീസില്‍ നിന്നും മികച്ച കലക്ഷന്‍ സ്വന്തമാക്കിയാണ് ചിത്രം കുതിക്കുന്നത്. ട്രിവാന്‍ഡ്രം പ്ലക്‌സില്‍ നിന്നും 44.84 ലക്ഷമാണ് ചിത്രത്തിന് ലഭിച്ചതെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്. തലസ്ഥാനത്തെ സിംഗിള്‍സില്‍ നിന്നും ചിത്രത്തിന് 63 ലക്ഷമാണ് ലഭിച്ചതെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്.

    കാര്‍ണിവല്‍ സിനിമാസിലെ പ്രകടനം

    കാര്‍ണിവല്‍ സിനിമാസിലെ പ്രകടനം

    കാര്‍ണിവല്‍ സിനിമാസിലും മധുരരാജ തിളങ്ങി നില്‍ക്കുകയാണ്. ആദ്യവാരം പിന്നിടുന്നതിനിടയില്‍ത്തന്നെ 1 കോടി നേട്ടത്തിനടുത്തെത്തി നില്‍ക്കുകയാണ് സിനിമ. 85 ലക്ഷമായിരുന്നു ഇവിടെ നിന്നും സിനിമ കഴിഞ്ഞയാഴ്ച സ്വന്തമാക്കിയതെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നത്. അധികം വൈകാതെ തന്നെ ഒരുകോടി നേട്ടവും സിനിമയെത്തേടിയെത്തുമെന്ന വിലയിരുത്തലുകളും പുറത്തുവന്നിരുന്നു. അതിവേഗം 1 കോടി നേട്ടം അധികം വൈകാതെ തന്നെ രാജയെ തേടിയെത്തും.

    മമ്മൂട്ടിയോ മോഹന്‍ലാലോ

    മമ്മൂട്ടിയോ മോഹന്‍ലാലോ?

    മമ്മൂട്ടിയും മോഹന്‍ലാലും മുഖാമുഖം പോരാടുന്നത് ഇതാദ്യമായല്ല. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇരുവരും ഒരുമിച്ച് സിനിമകളുമായി എത്തുന്ന പതിവുണ്ടായിരുന്നു. ബോക്സോഫീസില്‍ പുതുചലനം സൃഷ്ടിച്ചാണ് ഇരുവരും മുന്നേറാറുള്ളത്. മധുരരാജയ്ക്ക് മുന്‍പ് മാര്‍ച്ച് 28നായിരുന്നു ലൂസിഫര്‍ എത്തിയത്. ബോക്സോഫീസിലെ സകലമാന റെക്കോര്‍ഡുകളും തന്‍റെ പേരിലാക്കിയാണ് ചിത്രം കുതിക്കുന്നത്. ഇതിനകം തന്നെ സിനിമ 100 കോടി നേട്ടം സ്വന്തമാക്കിയിരുന്നു.

    English summary
    Maduararaja, A Powerful First Week For The Mammootty Starrer
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X