മധുരരാജയും കൂട്ടരും മിന്നിക്കാനുളള വരവാണ്! മോഷന്‍ പോസ്റ്ററും ഓഡിയോ റിലീസും ഇന്ന്! വൈറലായി പോസ്റ്റര്‍
Recommended Video

യാത്രയും പേരന്‍പും കഴിഞ്ഞ് മമ്മൂട്ടിയുടെതായി റിലീസിനെത്തുന്ന എറ്റവും പുതിയ ചിത്രമാണ് മധുര രാജ. ആരാധകര്‍ ഒന്നടങ്കം പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രം വിഷുവിനാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. പ്രഖ്യാപന വേളമുതലുളള സ്വീകാര്യത സിനിമയ്ക്ക് ഇപ്പോഴും ലഭിക്കുന്നുണ്ട്. പോക്കിരി രാജ ഇറങ്ങി ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അണിയറ പ്രവര്‍ത്തകര്‍ രണ്ടാം ഭാഗവുമായി എത്തുന്നത്.
ഷൂട്ടിംഗ് നേരത്തെ പൂര്‍ത്തിയാക്കിയ ചിത്രം അവസാന ഘട്ട പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളിലാണുളളത്. ചിത്രത്തിന്റെ ആദ്യ ടീസറിനായുളള കാത്തിരിപ്പിലാണ് ആരാധകരുളളത്. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ എല്ലാവരെയും സന്തോഷത്തിലാഴ്ത്തി ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. പോസ്റ്ററിനൊപ്പം ചിത്രത്തെക്കുറിച്ചുളള മറ്റൊരു അറിയിപ്പും അണിയറ പ്രവര്‍ത്തകര്‍ നടത്തി.

മധുര രാജയ്‌ക്കൊപ്പം ജയ്
പോക്കിരി രാജയില്‍ മമ്മൂക്കയ്‌ക്കൊപ്പം പൃഥ്വിയായിരുന്നു അഭിനയിച്ചതെങ്കില്‍ ഇത്തവണ ജയ് ആണ് എത്തുന്നത്. തമിഴ് താരം ആദ്യമായിട്ടാണ് മലയാളത്തിലേക്ക് എത്തുന്നത്. മമ്മൂക്ക മധുര രാജയായി താണ്ഡവമാടാന്‍ പോകുമ്പോള്‍ പ്രാധാന്യമുളള ഒരു റോളില്‍ തന്നെയാകും ജയും എത്തുക. വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രം ആരാധകര്‍ക്കൊപ്പം എല്ലാതരം പ്രേക്ഷകര്‍ക്കും ആസ്വദിക്കാന്‍ കഴിയുന്ന ഒരു മാസ് എന്റര്‍ടെയ്‌നര്‍ ചിത്രം തന്നെയാകും മധുര രാജ.

പുതിയ പോസ്റ്റര്‍
വാലന്റൈന്‍സ് ദിനത്തോടനുബന്ധിച്ചാണ് അണിയറ പ്രവര്‍ത്തകര്‍ മധുര രാജയുടെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടിരുന്നത്. ചിത്രത്തിലെ മമ്മൂക്കയുടെയും ജയുടെയും കഥാപാത്രങ്ങളെ കാണിച്ചുകൊണ്ടായിരുന്നു പോസ്റ്റര്‍ പുറത്തിറങ്ങിയത്. പോസ്റ്ററില്‍ കിടിലന്‍ ഗെറ്റപ്പിലാണ് രണ്ടുപേരും എത്തുന്നത്. മധുര രാജ ആയുളള മമ്മൂക്കയുടെ തിരിച്ചുവരവ് തന്നെയാണ് പോസ്റ്ററിലെ മുഖ്യ ആകര്‍ഷണം.

ഓഡിയോ റിലീസും മോഷന്‍ പോസ്റ്ററും
പുതിയ പോസ്റ്ററിനൊപ്പം സിനിമയുടെ ഓഡിയോയും മോഷന്‍ പോസ്റ്റര്‍ റിലീസിനെക്കുറിച്ചും അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. വാലന്റൈന്‍സ് ദിനം രാത്രി 7.30ന് രണ്ടും പുറത്തിറങ്ങുമെന്നാണ് സംവിധായകന്‍ അറിയിച്ചിരിക്കുന്നത്. സീ മ്യൂസിക്കിലൂടെയാകും മധുര രാജയുടെ മോഷന് പോസ്റ്ററും ഓഡിയോയും പുറത്തിറങ്ങുക. നിലവില്‍ ചിത്രത്തിന്റെ അവസാന ഘട്ട പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

വമ്പന്‍ താരനിര
ബിഗ് ബഡ്ജറ്റിലൊരുങ്ങുന്ന സിനിമ ഇത്തവണ നെല്‍സണ്‍ ഐപ്പാണ് നിര്‍മ്മിക്കുന്നത്. മമ്മൂക്കയ്ക്കൊപ്പം വമ്പന്‍ താരനിരയാണ് ഇത്തവണയും അണിനിരക്കുന്നത്. അനുശ്രീ,മഹിമ നമ്പ്യാര്‍,ഷംന കാസിം തുടങ്ങിയവരാണ് ചിത്രത്തില്‍ നായികാ വേഷത്തില്‍ എത്തുന്നത്. . സലീം കുമാര്‍,നെടുമുടി വേണു,അജു വര്‍ഗീസ്,നോബി തുടങ്ങിയവരാണ് മധുര രാജയിലെ മറ്റു പ്രധാന താരങ്ങള്‍.

സണ്ണി ലിയോണിന്റെ ഡാന്‍സ്
മധുരരാജയില്‍ മമ്മൂക്കയുടെ പ്രകടനത്തിനൊപ്പം സണ്ണി ലിയോണിന്റെ ഡാന്‍സിനായും എല്ലാവരും ആകാംക്ഷകളോടെയാണ് കാത്തിരിക്കുന്നത്. അടുത്തിടെയായിരുന്നു ഗാനരംഗത്തിന്റെ ഷൂട്ടിംഗ് സണ്ണി പൂര്‍ത്തിയാക്കിയിരുന്നത്. ലൊക്കേഷനില്‍ മമ്മൂക്കയ്‌ക്കൊപ്പമുളള നടിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തിരുന്നു.
സംവിധായകന്റെ പോസ്റ്റ്


Click it and Unblock the Notifications











