രാജയും പിള്ളേരും സ്‌ട്രോംഗാ! ട്രിപ്പിള്‍ സ്‌ട്രോംഗ്! ടീസറിന് പിന്നാലെ ട്രെയിലറും! റിലീസ് ഡേറ്റ്‌

By Midhun Raj

Recommended Video

രാജയും പിള്ളേരും സ്‌ട്രോംഗാ! ട്രിപ്പിള്‍ സ്‌ട്രോംഗ്! | filmibeat Malayalam

മമ്മൂട്ടിയുടെ മധുരരാജ റിലീസിനായി ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. വിഷു റിലീസായി എത്തുന്ന ചിത്രം തിയ്യേറ്ററുകള്‍ പൂരപ്പറമ്പാക്കുമെന്ന് തന്നെയാണ് ആരാധക പ്രതീക്ഷകള്‍. സിനിമയുടെ ടീസറിന് മികച്ച വരവേല്‍പ്പ് തന്നെയായിരുന്നു എല്ലാവരും നല്‍കിയിരുന്നത്. മമ്മൂക്കയുടെ ഈ വര്‍ഷത്തെ പ്രധാന റിലീസുകളില്‍ ഒന്നുകൂടിയാണ് മധുരരാജ.

മാസ് എന്റര്‍ടെയ്‌നറായ സിനിമ വമ്പന്‍ റിലീസായിട്ടാകും തിയ്യേറ്ററുകളിലേക്ക് എത്തുക. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ അവസാന ഘട്ട പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളിലാണ് ചിത്രമുളളത്. സിനിമയുടെ പ്രൊമോഷന്‍ പരിപാടികളെല്ലാം തന്നെ തകൃതിയില്‍ നടന്നുകൊണ്ടിരിക്കുകയാണ്. മധുരരാജ പുറത്തിറങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ചിത്രത്തെ സംബന്ധിച്ചുളള പുതിയൊരു റിപ്പോര്‍ട്ട് സമൂഹ മാധ്യമങ്ങളില്‍ പുറത്തുവന്നിരുന്നു.

മധുരരാജയുടെ തിരിച്ചുവരവ്

മധുരരാജയുടെ തിരിച്ചുവരവ്

പോക്കിരി രാജ ഇറങ്ങി ഒമ്പത് വര്‍ഷങ്ങള്‍ക്കു ശേഷമാണ് മധുരരാജയും തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. രാജമാണിക്യം പോലെ തിയ്യേറ്ററുകളില്‍ ഓളമുണ്ടാക്കിയ ചിത്രങ്ങളില്‍ ഒന്നൂകൂടിയായിരുന്നു പോക്കിരിരാജ. അതുകൊണ്ട് തന്നെ സിനിമയുടെ രണ്ടാം ഭാഗമായി എത്തുന്ന മധുരരാജയ്ക്കായി വലിയ പ്രതീക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. വലിയ ക്യാന്‍വാസില്‍ ഒരുക്കിയ മാസ് ചിത്രത്തില്‍ വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്.

2 മില്യണിലധികം ആളുകളാണ്

2 മില്യണിലധികം ആളുകളാണ്

ലൂസിഫര്‍ ട്രെയിലറിനു മുന്‍പായിട്ടാണ് സിനിമയുടെ ടീസര്‍ നേരത്തെ പുറത്തിറങ്ങിയരുന്നത്. യൂടൂബില്‍ ഇതുവരെയായി 2 മില്യണിലധികം ആളുകളാണ് മധുരരാജയുടെ ടീസര്‍ കണ്ടുകഴിഞ്ഞിരിക്കുന്നത്. ആരാധകര്‍ക്കും കുടുംബ പ്രേക്ഷകര്‍ക്കും ഒരേപോലെ ഇഷ്ടപ്പെടുന്ന രീതിയിലാണ് സിനിമ അണിയിച്ചൊരുക്കിയിക്കുന്നത് എന്ന് സംവിധായകന്‍ തന്നെ നേരത്തെ വ്യക്തമാക്കിയിരുന്നു.

ട്രെയിലര്‍ റിലീസ്

ട്രെയിലര്‍ റിലീസ്

ടീസറിനു പിന്നാലെ മധുരരാജയുടെ ട്രെയിലറിനെ സംബന്ധിച്ചുളള റിപ്പോര്‍ട്ടുകള്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തുവന്നിരുന്നു. മാര്‍ച്ച് 31ന് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ടീസറിനെക്കാള്‍ ഗംഭീരമായിരിക്കും മധുരരാജയുടെ ട്രെയിലറെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. മമ്മൂട്ടി ആരാധകരെ ആവേശത്തിലാക്കുന്ന പ്രവര്‍ത്തനങ്ങളാണ് മധുരരാജയുടെ പ്രമോഷന്റെ ഭാഗമായി നടക്കുന്നത്.

മലയാളത്തിനു പുറമെ തമിഴിലും

മലയാളത്തിനു പുറമെ തമിഴിലും

അതേസമയം സിനിമ മലയാളത്തിനു പുറമെ തമിഴിലും പുറത്തിറങ്ങുമെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എപ്രില്‍ 12ന് മലയാളത്തിനൊപ്പം ഒരേസമയാണ് തമിഴ് പതിപ്പും തിയ്യേറ്ററുകളിലേക്ക് എത്തുക. ഇതുവരെയിറങ്ങിയ മമ്മൂട്ടി ചിത്രങ്ങളില്‍ എറ്റവും ഉയര്‍ന്ന് ബജറ്റാണ് മധുരരാജയ്‌ക്കെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. 30 കോടി ചെലവിലാണ് സിനിമ അണിയിച്ചൊരുക്കുന്നത് എന്നാണറിയുന്നത്.

വമ്പന്‍ താരനിര

വമ്പന്‍ താരനിര

വമ്പന്‍ താരനിരയാണ് മമ്മൂക്കയുടെ മധുര രാജയില്‍ അഭിനയിച്ചിരിക്കുന്നത്. അനുശ്രീ, ഷംന കാസിം, അന്ന രാജന്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ നായികമാരായി എത്തുന്നു. ഇവര്‍ക്കൊപ്പം നെടുമുടി വേണു,സലീംകുമാര്‍, ജയ്, അജു വര്‍ഗീസ്, മഹിമ നമ്പ്യാര്‍ തുടങ്ങിയവരും ചിത്രത്തില്‍ എത്തുന്നു. പുലിമുരുകനിലെ വില്ലന്‍ വേഷത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ ജഗപതി ബാബുവാണ് സിനിമയില്‍ വില്ലന്‍ വേഷത്തിലെത്തുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X