For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  രാജവാഴ്ച തുടങ്ങി! മമ്മൂട്ടിയുടെ അള്‍ട്രാമാസ്സ് കിടുക്കി! ആദ്യ ദിനത്തിലെ കലക്ഷന്‍ പുറത്ത്! കാണൂ!

  |
  മധുരരാജയ്ക്ക് ആദ്യ ദിനം ഞെട്ടിക്കുന്ന കളക്ഷന്‍

  രാജയെന്ന മധുരരാജയെ ഏറ്റെടുത്തിരിക്കുകയാണ് പ്രേക്ഷകര്‍. 9 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും അവതരിച്ച രാജയ്ക്ക് മികച്ച സ്വീകരണമാണ് പ്രേക്ഷകര്‍ നല്‍കിയത്. ആദ്യ പ്രദര്‍ശനം മുതല്‍ത്തന്നെ മികച്ച പ്രതികരണങ്ങളായിരുന്നു പുറത്തുവന്നത്. വൈശാഖും ഉദയ്കൃഷ്ണയും വീണ്ടും ഒരുമിച്ചെത്തുന്നുവെന്നും മമ്മൂട്ടിക്കൊപ്പമാണ് വരവെന്ന് കേട്ടപ്പോള്‍ മുതല്‍ പ്രേക്ഷകര്‍ ആവേശത്തിലായിരുന്നു. വേഷവിധാനത്തിലൂടെയും മംഗ്ലീഷിലൂടെയും മാത്രമല്ല ഫൈറ്റിലൂടെയും വിസ്മയിപ്പിച്ചിരിക്കുകയാണ് മമ്മൂട്ടി. വിമര്‍ശകരുടെ പ്രധാന ആയുധങ്ങളിലൊന്നായിരുന്നു ഇത്. ആക്ഷന്‍ രംഗങ്ങളുമായി ബന്ധപ്പെട്ട് ചില്ലറ പൊല്ലാപ്പല്ല മെഗാസ്റ്റാറിനെത്തേടിയെത്തിയത്. വിമര്‍ശകര്‍ പോലും കൈയ്യടിക്കുന്ന തരത്തിലുള്ള ആക്ഷനുമായാണ് അദ്ദേഹം ഇത്തവണ എത്തിയതെന്ന് പ്രേക്ഷകരും പറഞ്ഞിരുന്നു.

  ബോക്‌സോഫീസില്‍ ഇനി രാജതാണ്ഡവം! മമ്മൂട്ടിയുടെ രാജയെ നെഞ്ചിലേറ്റി കേരളക്കര! ആദ്യദിനത്തില്‍ നേടുന്നത്?

  വിഷു ആഘോഷത്തിന് മധുരം പകരാനായാണ് കുടുംബ ചിത്രവുമായി മമ്മൂട്ടിയും സംഘവുമെത്തിയത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്ന സിനിമയാണിതെന്ന് ആരാധകരും സാക്ഷ്യപ്പെടുത്തിയിരുന്നു. ഒരു കുട്ടനാടന്‍ ബ്ലോഗിന് ശേഷം തിയേറ്ററുകളിലേക്കെത്തിയ സിനിമയ്ക്ക് ഗംഭീര സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സിനിമയുടെ കലക്ഷനെക്കുറിച്ചറിയാന്‍ തുടര്‍ന്നുവായിക്കൂ.

  മമ്മൂക്കയുടെ പകര്‍ന്നാട്ടത്തിന് ഏട്ടന്‍ ഫാന്‍സും കൈയ്യടിക്കും! മധുരരാജയ്ക്ക് അടപടലം ട്രോളാണ്! കാണൂ!

  പലയിടങ്ങളിലും എക്‌സ്ട്രാ ഷോ

  പലയിടങ്ങളിലും എക്‌സ്ട്രാ ഷോ

  പോക്കിരിരാജയെ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരുന്നു. ഇപ്പോഴിതാ മധുരരാജയേയും കേരളക്കര ഏറ്റെടുത്തിരിക്കുകയാണ്. ആദ്യ പ്രദര്‍ശനത്തിന് ശേഷം ഗംഭീരമാണെന്ന് അഭിപ്രായം വന്നതോടെ പലയിടങ്ങളിലേയും തിരക്ക് വര്‍ധിക്കുകയായിരുന്നു. വൈകുന്നേരത്തെ പ്രദര്‍ശനങ്ങളിലെല്ലാം ഹൗസ് ഫുള്‍ ബോര്‍ഡുകളായിരുന്നുവെന്ന് വ്യക്തമാക്കി ആരാധകരും എത്തിയിരുന്നു. 100 ലധികം ഷോകളാണ് ഇത്തരത്തില്‍ തിരക്ക് കാരണം കൂട്ടിയത്.

  നിറഞ്ഞ സദസ്സുകളില്‍

  നിറഞ്ഞ സദസ്സുകളില്‍

  മലയാള സിനിമയുടെ അഭിമാന താരങ്ങളിലൊരാളായ മമ്മൂട്ടി പ്രേക്ഷക പിന്തുണയുടെ കാര്യത്തിലും സ്വീകാര്യതയിലുമൊക്കെ ഏറെ മുന്നിലാണ്. തുടക്കം മുതല്‍ത്തന്നെ അദ്ദേഹത്തിന്റെ സിനിമ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കാറുമുണ്ട്. മധുരരാജ സ്റ്റൈലിലുള്ള വേഷവുമായി തിയേറ്ററുകളിലേക്കെത്തിയവരുമുണ്ടായിരുന്നു. തമാശയും ഫൈറ്റും ഗാനവുമൊക്കെയായി പ്രേക്ഷകരെ രസിപ്പിക്കാനുള്ള ചേരുവകളെല്ലാം ചിത്രത്തിലുണ്ടായിരുന്നു.

  കൊച്ചി മള്‍ട്ടിപ്ലക്‌സിലെ പ്രകടനം

  കൊച്ചി മള്‍ട്ടിപ്ലക്‌സിലെ പ്രകടനം

  കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ നിന്നും 5.7 ലക്ഷം രൂപയാണ് സിനിമയ്ക്ക് ലഭിച്ചിട്ടുള്ളതെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്. 16 ഷോകളായിരുന്നു മധുരരാജയ്ക്കുണ്ടായിരുന്നത്. 13 ഷോകളും ഹൗസ് ഫുളായിരുന്നു. വിഷു അവധിയും വാരാന്ത്യവും ഒരുമിച്ചെത്തുന്നതോടെ തിരക്ക് ഇരട്ടിക്കുമെന്നാണ് പൊതുവിലുള്ള വിലയിരുത്തല്‍. ആദ്യദിനത്തിലെ കലക്ഷനെക്കുറിച്ചുള്ള ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ പുറത്തുവരാനായി കാത്തിരിക്കുകയാണ് ആരാധകര്‍.

   തിരുവനന്തപുരത്തുനിന്നും സ്വന്തമാക്കിയത്

  തിരുവനന്തപുരത്തുനിന്നും സ്വന്തമാക്കിയത്

  85.59% ഒക്യുപെന്‍സിയോടെ 9 ലക്ഷമാണ് ചിത്രത്തിന് ട്രിവാന്‍ഡ്രം മള്‍ട്ടിപ്ലക്‌സില്‍ നിന്നും ലഭിച്ചതെന്നുള്ള വിവരമാണ് പുറത്തുവന്നിട്ടുള്ളത്. മോശമല്ലാത്ത തുടക്കം തന്നെയാണ് ഇവിടെ നിന്നും സിനിമയ്ക്ക് ലഭിച്ചിട്ടുള്ളത്. വരുംദിനങ്ങളില്‍ തിരക്ക് കൂടുന്നതോട് കൂടി ബോക്‌സോഫീസില്‍ രാജ ആധിപത്യം സ്ഥാപിക്കുമെന്നാണ് ആരാധകരും പറയുന്നത്.

   സ്വന്തമാക്കുന്ന റെക്കോര്‍ഡുകള്‍

  സ്വന്തമാക്കുന്ന റെക്കോര്‍ഡുകള്‍

  ബോക്‌സോഫീസില്‍ നിന്നും നിരവധി റെക്കോര്‍ഡുകള്‍ സ്വന്തമാക്കിയ താരമാണ് മമ്മൂട്ടി. 3 ഭാഷകളിലായി 3 സൂപ്പര്‍ഹിറ്റ് ചിത്രങ്ങളാണ് അദ്ദേഹത്തിന്റേയി പുറത്തുവന്നിട്ടുള്ളത്. മലയാളത്തില്‍ മാത്രമല്ല തമിഴിലും തെലുങ്കിലേക്കുമൊക്കെ എത്തിയപ്പോഴും സ്വീകാര്യതയുടെ കാര്യത്തില്‍ ഏറെ മുന്നിലായിരുന്നു അദ്ദേഹം. പേരന്‍പിനും യാത്രയ്ക്കും ശേഷമാണ് അദ്ദേഹം രാജയായി എത്തിയിട്ടുള്ളത്. ഫ്‌ളക്‌സിബിലിറ്റിയുടെ കാര്യത്തില്‍ താരങ്ങള്‍ അദ്ദേഹത്തെ മാതൃകയാക്കണമെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്.

   ആക്ഷന്‍ രംഗങ്ങളിലെ പ്രകടനം

  ആക്ഷന്‍ രംഗങ്ങളിലെ പ്രകടനം

  പീറ്റര്‍ ഹെയ്ന്‍ തന്നെ വല്ലാതെ വെള്ളം കുടിപ്പിച്ചിരുന്നുവെന്നും പല രംഗങ്ങളും പൂര്‍ത്തിയായതിന് ശേഷമാണ് അതിന്റെ ബുദ്ധിമുട്ടുകളെക്കുറിച്ച് അറിഞ്ഞതെന്നും മമ്മൂട്ടി പറഞ്ഞിരുന്നു. തമാശയും കളിയും ചിരിയുമൊക്കെയായാണ് പീറ്റര്‍ ഹെയ്ന്‍ സെറ്റില്‍ ഇടപഴകുന്നത്. ആരാധകരെ ത്രസിപ്പിക്കുന്ന തരത്തിലുള്ള സിനിമ തന്നെയാണ് ഇതെന്നും അദ്ദേഹത്തെപ്പോലൊരു താരത്തിന്റെ ആരാധകരെന്ന നിലയില്‍ നിങ്ങള്‍ക്ക് അഭിമാനിക്കാമെന്നും പീറ്റര്‍ ഹെയ്ന്‍ പറഞ്ഞിരുന്നു. മമ്മൂട്ടിയെ കഷ്ടപ്പെടുത്തിയതിന് പരസ്യമായി ക്ഷമാപണവും ചോദിച്ചിരുന്നു.

  English summary
  Maduraja boxoffice perfomace, first day collection report
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X