ബോക്‌സോഫീസില്‍ ഇനി രാജതാണ്ഡവം! മമ്മൂട്ടിയുടെ രാജയെ നെഞ്ചിലേറ്റി കേരളക്കര! ആദ്യദിനത്തില്‍ നേടുന്നത്?

Recommended Video

രാജയുടെ ആദ്യദിന കളക്ഷൻ | filmibeat Malayalam

വൈശാഖും മമ്മൂട്ടിയും വീണ്ടും ഒരുമിച്ചെത്തിയിരിക്കുകയാണ് ഇപ്പോള്‍. പ്രഖ്യാപനവേള മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന ചിത്രത്തിന് ഗംഭീര സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ലൂസിഫര്‍ തരംഗത്തിനിടയിലും മികച്ച സ്വീകാര്യത ലഭിച്ചതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. ചെയ്യുന്ന സിനിമകളെല്ലാം പ്രേക്ഷകരെ രസിപ്പിക്കുന്ന തരത്തിലാവണമെന്നാഗ്രഹിക്കുന്ന താരമാണ് മമ്മൂട്ടി. പതിവില്‍ നിന്നും വ്യത്യസ്തമായി രാജയെക്കുറിച്ച് വാചാലനായി അദ്ദേഹം നിരവധി വേദികളില്‍ എത്തിയിരുന്നു. അങ്ങേയറ്റത്തെ ആത്മവിശ്വാസത്തോടെയായിരുന്നു അദ്ദേഹം സംസാരിച്ചത്. പ്രേക്ഷകരെ രസിപ്പിക്കുന്ന തരത്തിലുള്ള സിനിമ തന്നെയാണ് മധുരരാജയെന്ന് അദ്ദേഹം പറഞ്ഞിരുന്നു. കുട്ടികളുടെ പ്രിയപ്പെട്ട താരമായ രാജ ഇത്തവണേയും എല്ലാവരേയും ചിരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

നിറഞ്ഞ സദസ്സുകളിലാണ് മധുരരാജ അവതരിച്ചത്. പലയിടങ്ങളിലേയും അഡ്വാന്‍സ് ബുക്കിംഗുകളും നേരത്തെ തന്നെ പൂര്‍ത്തിയായിരുന്നു. ഡീഗ്രേഡിംഗ് ശ്രമങ്ങളെയെല്ലാം അതിജീവിച്ചാണ് രാജ മുന്നേറുന്നത്. മമ്മൂട്ടി പറഞ്ഞത് പോലെ തന്നെ രാജയും പിള്ളേരും ട്രിപ്പിള്‍ സ്‌ട്രോംഗാണ്. ആരാധകരും ഇത് ശരിവെച്ചുകൊണ്ടിരിക്കുകയാണ്. പ്രത്യേകിച്ച് അവകാശവാദങ്ങളൊന്നുമില്ലാതെയാണ് ചിത്രമെത്തുന്നത്. ആദ്യദിനത്തില്‍ സിനിമ സ്വന്തമാക്കുന്ന റെക്കോര്‍ഡുകളെക്കുറിച്ചും കലക്ഷനെക്കുറിച്ചുമൊക്കെയുള്ള ചര്‍ച്ചകളും സജീവമാണ്. കൊച്ചി മള്‍ട്ടിപ്ലക്‌സിലെ കലക്ഷന്റെ ആദ്യ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുകയാണ് ഇപ്പോള്‍.

സിനിമ നേടുന്നത്?

സിനിമ നേടുന്നത്?

98.84% ഒക്യുപെന്‍സിയോടെ 5.25 ലക്ഷമാണ് നേടിയതെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ആദ്യ ഷോയ്ക്ക് ശേഷമുള്ള കലക്ഷനാണ് പുറത്തുവിട്ടിട്ടുള്ളത്. മൊത്തം പ്രകടനത്തെക്കുറിച്ചറിയാന്‍ ഇനിയും കാത്തിരിക്കണം. കേരളത്തിന് പുറമെ മറ്റ് സ്ഥലങ്ങളിലും മധുരരാജ റിലീസ് ചെയ്തിരുന്നു. ബോക്‌സോഫീസില്‍ നിന്നും സ്വന്തമാക്കുന്ന റെക്കോര്‍ഡുകളെക്കുറിച്ചാണ് ആരാധകര്‍ ചര്‍ച്ച ചെയ്യുന്നത്. 260 ലധികം സെന്ററുകളിലായാണ് ചിത്രം റിലീസ് ചെയ്തത്. പുറമേയുള്ള സെന്ററുകളിലുമൊക്കെയായി 285 കേന്ദ്രങ്ങളിലായാണ് ചിത്രമെത്തിയതെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്.

ബുക്കിംഗുകളെല്ലാം നേരത്തെ തന്നെ പൂര്‍ത്തിയായി

ബുക്കിംഗുകളെല്ലാം നേരത്തെ തന്നെ പൂര്‍ത്തിയായി

അഡ്വാന്‍സ് ബുക്കിംഗുകളെല്ലാം നേരത്തെ തന്നെ പൂര്‍ത്തിയായിരുന്നു. വരുംദിനങ്ങളിലും വാരാന്ത്യങ്ങളിലുമൊക്കെയുള്ള പ്രകടനങ്ങളിലാണ് പ്രതീക്ഷയെന്നും ആരാധകര്‍ പറഞ്ഞിരുന്നു. ആദ്യദിനത്തില്‍ മികച്ച പ്രതികരണമായിരുന്നു സിനിമയ്ക്ക് ലഭിച്ചത്. ഐഎംഡിബി ലിസ്റ്റിംഗിലും ഏറെ മുന്നിലായിരുന്നു ഈ ചിത്രം. ഒരു കുട്ടനാടന്‍ ബ്ലോഗിന് ശേഷമുള്ള മമ്മൂട്ടിയുടെ വരവ് കിടുക്കിയെന്നായിരുന്നു ആരാധകരും പറഞ്ഞത്.

റെക്കോര്‍ഡ് സ്വന്തമാക്കുമോ?

റെക്കോര്‍ഡ് സ്വന്തമാക്കുമോ?

ബോക്സോഫീസില്‍ നിന്നും സിനിമ സ്വന്തമാക്കുന്ന റെക്കോര്‍ഡിനെക്കുറിച്ചാണ് ആരാധകര്‍ ചര്‍ച്ച ചെയ്യുന്നത്. ആദ്യദിനത്തിലെ കലക്ഷനില്‍ സിനിമ റെക്കോര്‍ഡ് ഇടുമെന്ന സൂചനയാണ് പുറത്തുവന്നിട്ടുള്ളത്. തന്‍റെ തന്നെ റെക്കോര്‍ഡ് തിരുത്തിയായിരിക്കും മമ്മൂട്ടി കുതിക്കുകയെന്നാണ് വിലയിരുത്തല്‍. ബ്ലോക്ക് ബസ്റ്ററായി ഈ സിനിമ മാറുമോയെന്ന തരത്തിലുള്ള ചര്‍ച്ചകളും സജീവമാണ്. അബ്രഹാമിന് പിന്നാലെ അടുത്ത ബ്ലോക്ക് ബസ്റ്ററായി മധുരരാജ മാറുമോ? ഇനിയും കാത്തിരിക്കണം ഇതേക്കുറിച്ച് അറിയാന്‍.

മൂന്ന് ഹിറ്റ് ചിത്രങ്ങള്‍

മൂന്ന് ഹിറ്റ് ചിത്രങ്ങള്‍

മലയാളത്തിലും തമിഴിലും തെലുങ്കിലുമൊക്കെ വരവറിയിച്ചിരിക്കുകയാണ് മമ്മൂട്ടി. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലായിരുന്നു പേരന്‍പും യാത്രയുമൊക്കെ തിയേറ്ററുകളിലേക്കെത്തിയത്. ഹിറ്റ് ചിത്രങ്ങളുടെ കണക്കെടുത്താല്‍ ഏറെ മുന്നിലാണ് മമ്മൂട്ടി. മലയാളത്തിലെ ഇടവേളയും അവസാനിപ്പിച്ചിരിക്കുകയാണ് മധുരരാജയിലൂടെ. പതിവില്‍ നിന്നും വ്യത്യസ്തമായ പ്രമോഷനായിരുന്നു ചിത്രത്തിനായി സ്വീകരിച്ചത്.

ഫൈറ്റിലൂടെ വിസ്മയിപ്പിച്ചു

ഫൈറ്റിലൂടെ വിസ്മയിപ്പിച്ചു

67 ലും ചെറുപ്പക്കാരനായി തുടരുന്ന മമ്മൂട്ടിയുടെ സൗന്ദര്യ രഹസ്യത്തെക്കുറിച്ച് ചോദിച്ച് നിരവധി പേരായിരുന്നു എത്തിയത്. ചെറുപുഞ്ചിരിയിലൂടെയല്ലാതെ വ്യക്തമായ മറുപടിയൊന്നും മമ്മൂട്ടി നല്‍കിയിരുന്നില്ല. ആക്ഷന്‍ രംഗങ്ങളില്‍ ഡ്യൂപ്പിനെ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് ചില്ലറ വിമര്‍ശനമായിരുന്നില്ല അദ്ദേഹത്തിനെതിരെ ഉയര്‍ന്നുവന്നത്. അത്തരത്തിലുള്ള എല്ലാവിധ വിമര്‍ശനങ്ങളേയും കാറ്റില്‍ പറത്തുന്ന തരത്തിലുല്ള പ്രകടനവുമായാണ് മമ്മൂട്ടി ഇത്തവണ എത്തിയിട്ടുള്ളത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X