മമ്മൂട്ടിയുടെ മധുരരാജയുടെ ക്ലൈമാക്‌സ് തുടങ്ങി! ആകാംക്ഷയോടെ ആരാധകലോകം! കാണൂ!
മെഗാസ്റ്റാര്‍ ആരാധകരെല്ലാം പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് മധുരരാജ. സൂപ്പര്‍ഹിറ്റ് ചിത്രമായ പോക്കിരി രാജയ്ക്ക് രണ്ടാം ഭാഗം ഒരുങ്ങുന്നുവെന്ന് കേട്ടപ്പോള്‍ മുതല്‍ പ്രേക്ഷകര്‍ ആവേശത്തിലായിരുന്നു. താരനിരയിലും അണിയറപ്രവര്‍ത്തകരിലുമെല്ലാം ഗംഭീര മാറ്റവുമായാണ് ഇത്തവണത്തെ വരവ്. മമ്മൂട്ടി രാജയായി എത്തുമ്പോള്‍ സൂര്യയായി പൃഥ്വിരാജില്ല. തമിഴ് താരമായ ജയ് യാണ് ആ വേഷത്തിലെത്തുന്നതെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നത്. ചിത്രത്തില്‍ രാഷ്ട്രീയക്കാരനായാണ് മെഗാസ്റ്റാര്‍ എത്തുന്നതെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. ബോളിവുഡിന്റെ സ്വന്തം ഐറ്റം നമ്പര്‍ ഗേളായ സണ്ണി ലിയോണിന്റെ നൃത്തവും ചിത്രത്തിലുണ്ട്. സണ്ണിക്കൊപ്പമിരിക്കുന്ന രാജയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.
വിഷുവിനാണ് സിനിമ തിയേറ്ററുകളിലേക്കെത്തുന്നത്. പോയ പ്രൗഢി തിരികെ നേടി ബോക്‌സോഫീസിലെ താരമായി നിറഞ്ഞുനില്‍ക്കുകയാണ് മമ്മൂട്ടി. കൈനിറയെ സിനിമകള്‍ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ വിമര്‍ശിച്ചവര്‍ പോലും ഇപ്പോള്‍ കൈയ്യടിച്ച് താരത്തിനൊപ്പമാണ്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും വരവറിയിച്ചാണ് അദ്ദേഹത്തിന്റെ കുതിപ്പ്. യാത്രയും പേരന്‍പും ഫെബ്രുവരിയിലാണ് റിലീസ് ചെയ്യുന്നത്. മധുരരാജയുടെ ക്ലൈമാക്സ് തുടങ്ങിയെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. അതേക്കുറിച്ച് കൂടുതലായറിയാന്‍ തുടര്‍ന്നുവായിക്കൂ.

ക്ലൈമാക്‌സ് ചിത്രീകരണം
മെഗാസ്റ്റാറിന്റെ മധുരരാജയുടെ ക്ലൈമാക്‌സ് ചിത്രീകരണം തുടങ്ങിയെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. സംവിധായകനായ വൈശാഖാണ് ചിത്രം സഹിതം സിനിമയെക്കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവെച്ചത്. ഇതിനോടകം തന്നെ അദ്ദേഹത്തിന്‍രെ പോസ്റ്റ് വൈറലായി മാറിയിരുന്നു. പോക്കിരിരാജയ്ക്ക് ശേഷമുള്ള വരവ് വെറുതെയാവില്ലെന്ന വിലയിരുത്തലിലാണ് ആരാധകര്‍. സിനിമയെക്കുറിച്ച് പുറത്തുവരുന്ന വിവരങ്ങളെല്ലാം നിമിഷനേരം കൊണ്ടാണ് വൈറലായി മാറുന്നത്. 120 ദിവസത്തിലേറെ നീണ്ടുന്നിന്ന ഷെഡ്യൂളാണ് പൂര്‍ത്തിയാവുന്നത്.

മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രം
മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ സിനിമയെന്നുള്ള വിശേഷണവുമായാണ് ഈ സിനിമയെത്തുന്നത്. ഡാന്‍സ് ചെയ്യാനറിയില്ല, സാഹസിക രംഗങ്ങളില്‍ ഡ്യൂപ്പിനെ ഉപയോഗിക്കുന്നു ഇത്തരത്തിലുള്ള വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയുമായാണ് ഇത്തവണ മമ്മൂട്ടി എത്തുന്നത്. ഇക്കാര്യത്തില്‍ ഏറെ പഴി കേട്ട ചിത്രമായിരുന്നു ദി ഗ്രേറ്റ് ഫാദര്‍. ഡ്യൂപ്പിനെ ഉപയോഗിച്ച് സീനുകള്‍ ചിത്രീകരിക്കുന്നതും മമ്മൂട്ടി കൂളായി ഇരിക്കുന്നതിന്റെയും വീഡിയോ പുറത്തുവന്നിരുന്നു. ട്രോളര്‍മാരും ഈ സംഭവം ആഘോഷമാക്കി മാറ്റിയിരുന്നു.

ഫൈറ്റിനായി 25 ദിവസം
മധുരരാജയിലെ പ്രധാനപ്പെട്ട സംഘട്ടന രംഗം 25 ദിവസം കൊണ്ടാണ് ചിത്രീകരിക്കുന്നതെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. മാസ്സ് ചിത്രമായതിനാല്‍ത്തന്നെ ആക്ഷന്‍ രംഗങ്ങള്‍ക്ക് പ്രാധാന്യമുണ്ട്. സിനിമയിലെ മുഖ്യ ഹൈലൈറ്റുകളിലൊന്നാണ് ഈ സംഘട്ടനമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. രാജയുടെ ഇത്തവണത്തെ വരവിന് പ്രത്യേകതകളേറെയാണെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയപ്പോള്‍ മുതല്‍ ആരാധകപ്രതീക്ഷയും വര്‍ധിക്കുകയായിരുന്നു.

മമ്മൂട്ടിക്കൊപ്പം പീറ്റര്‍ ഹെയ്‌നും
ആദ്യ മലയാള ചിത്രത്തിലൂടെ മികച്ച ആക്ഷന്‍ കോറിയോഗ്രാഫര്‍ക്കുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കിയതാണ് പീറ്റര്‍ ഹെയ്ന്‍. വൈശാഖ് സംവിധാനം ചെയ്ത പുലിമുരുകനെ ത്രില്ലിങ് രംഗങ്ങള്‍ ഇന്നും പ്രേക്ഷകര്‍ മറന്നിട്ടില്ല. ഈ ചിത്രത്തിന് പിന്നാലെ മോഹന്‍ലാലിന്റെ ഒടിയനും ആക്ഷനൊരുക്കിയത് അദ്ദേഹമാണ്. ഇത്തവണ അദ്ദേഹം മമ്മൂട്ടിക്കൊപ്പമാണ് എത്തുന്നത്. മധുരരാജയിലെ പ്രധാനപ്പെട്ട സാഹസിക രംഗങ്ങളാണ് ഇപ്പോള്‍ ചിത്രീകരിക്കുന്നതെന്ന് സംവിധായകന്‍ വ്യക്തമാക്കിയിരുന്നു.

ഡ്യൂപ്പിനെ വെയ്‌ക്കേണ്ടെന്ന് മമ്മൂട്ടി
സിനിമാജീവിതത്തിലെ തന്നെ വഴിത്തിരിവായേക്കാവുന്ന തീരുമാനവുമായാണ് ഇത്തവണ മമ്മൂട്ടിയെത്തുന്നത്. മധുരരാജയ്ക്കായി ഡ്യൂപ്പിനെ ഉപയോഗിക്കുന്നില്ലെന്നും ഇതേക്കുറിച്ച് അദ്ദേഹം സംവിധായകനോടും പറഞ്ഞുവെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. വൈശാഖ് തന്നെയാണ് ഇതേക്കുറിച്ചുള്ള കാര്യം വ്യക്തമാക്കിയത്. താരത്തിന്‍റെ പിറന്നാള്‍ ദിനത്തിലായിരുന്നു ഇതേക്കുറിച്ച് ആരാധകരും അറിഞ്ഞത്.

സണ്ണി ലിയോണിന്‍റെ നൃത്തം
ചൂടന്‍ നൃത്തരംഗങ്ങളുമായി എന്നും പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന സണ്ണി ലിയോണ്‍ ഈ ചിത്രത്തിലൂടെ മലയാളത്തില്‍ തുടക്കം കുറിക്കുകയാണ്. രാജയ്ക്കൊപ്പമുള്ള നൃത്തത്തിനായാണ് സണ്ണി എത്തിയത്. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ട്രോളര്‍മാരും ഈ വരവ് ആഘോഷമാക്കി മാറ്റിയിരുന്നു. സണ്ണി ലിയോണ്‍ നായികയായെത്തുന്ന മലയാള സിനിമയായ രംഗീലയും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. അനുശ്രീ, ഷനം കാസിം, മഹിമ നമ്പ്യാര്‍ ഇവരാണ് മധുരരാജയിലെ നായികമാര്‍.
പോസ്റ്റ് കാണാം
സംവിധായകന്‍റെ ഫേസ്ബുക്ക് പോസ്റ്റ് കാണാം.


Click it and Unblock the Notifications