twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മധുരരാജ പുഷ്പം പോലെ 200 കോടി ക്ലബില്‍ കയറും! മത്സരം രണ്ടാം സ്ഥാനത്തിനാവുമെന്നും സന്തോഷ് പണ്ഡിറ്റ്!

    |

    Recommended Video

    മധുരരാജ പുഷ്പം പോലെ 200 കോടി ക്ലബില്‍ കയറും! | Filmibeat Malayalam

    സിനിമാലോകവും ആരാധകരും ഒരുപോലെ കാത്തിരിക്കുകയാണ് മധുരരാജയെക്കാണാനായി. മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും ചെലവേറിയ ചിത്രമെന്ന വിശേഷണത്തോടെയാണ് ചിത്രമെത്തുന്നത്. 9 വര്‍ഷത്തിന് ശേഷം രാജയ്ക്ക് എന്തൊക്കെ മാറ്റങ്ങള്‍ സംഭവിച്ചുവെന്നും ഇത്തവണത്തെ വരവിന്റെ പ്രത്യേകതകളെക്കുറിച്ചുമൊക്കെ അറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍. കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് ഏപ്രില്‍ 12നാണ് ചിത്രമെത്തുന്നത്. പ്രേക്ഷക പ്രതീക്ഷ വാനോളമുയര്‍ത്തുന്ന ട്രെയിലറായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്നത്.

    പുലിമുരുകന് ശേഷം വൈശാഖും ഉദയ് കൃഷ്ണയും ഒരുമിച്ചെത്തുന്ന ചിത്രത്തിന് ആശംസ നേര്‍ന്ന് രംഗത്തെത്തിയിരിക്കുകയാണ് സന്തോഷ് പണ്ഡിറ്റ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ആശംസ അറിയിച്ചിട്ടുള്ളത്. പുഷ്പം പോലെ ഈ ചിത്രം 200 കോടി ക്ലബില്‍ ഇടം പിടിക്കുമെന്ന പ്രവചനവും അദ്ദേഹം നടത്തിയിട്ടുണ്ട്. സ്ഥാനാര്‍ത്ഥികളായി പലരുമുണ്ടാവുമെങ്കിലും മുന്നിലെത്തുന്നത് മധുരരാജ തന്നെയാവുമെന്നും രണ്ടാം സ്ഥാനത്തിന് വേണ്ടിയായിരിക്കും അടുത്ത മത്സരമെന്നുമാണ് അദ്ദേഹം കുറിച്ചിട്ടുള്ളത്.

    Maduraraja

    സന്തോഷ് പണ്ഡിറ്റിന്റെ കുറിപ്പ് ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിട്ടുണ്ട്. റിലീസിനായി കാത്തിരിക്കുന്നതിനിടയിലാണ് ഇത്തരത്തിലൊരു പ്രവചനവുമായി ആരാധകരും എത്തിയിട്ടുള്ളത്. മലയാള സിനിമയെ ആദ്യമായി 100 കോടി ക്ലബിലേക്കെത്തിച്ച പുലിമുരുകന് പിന്നാലെ വൈശാഖിന്റെ അടുത്ത സിനിമയും ആ നേട്ടം സ്വന്തമാക്കുമോയെന്നറിയാന്‍ ഇനിയും കാത്തിരിക്കണം. ലൂസിഫര്‍ 100 കോടി ക്ലബിലെത്തിയെന്ന സ്ഥിരീകരണം ലഭിച്ചത് കഴിഞ്ഞ ദിവസമായിരുന്നു. മോഹന്‍ലാലിന് പിന്നാലെ മമ്മൂട്ടിയും ഈ നേട്ടം സ്വന്തമാക്കുമോയെന്നറിയാന്‍ നമുക്കും കാത്തിരിക്കാം. സന്തോഷ് പണ്ഡിറ്റിന്‍രെ പോസ്റ്റ് കാണൂ.

    English summary
    Maduraraja collection prediction by Santhosh Pandit
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X