മരണമാസായി രാജ വീണ്ടുമെത്തി! സോഷ്യല്‍ മീഡിയയില്‍ തരംഗമായി മധുരരാജ! ഫസ്റ്റ് ലുക്ക് വൈറല്‍! കാണാം!

Recommended Video

തരംഗമായി മധുരരാജ ഫസ്റ്റ് ലുക്ക് പോസ്റ്റർ | filmibeat Malayalam

പ്രഖ്യാപനത്തില്‍ മാത്രമല്ല ഫസ്റ്റ് ലുക്ക് പോസ്റ്ററിലൂടെയും ഞെട്ടിച്ചിരിക്കുകയാണ് മമ്മൂട്ടി. കഴിഞ്ഞ ദിവസമായിരുന്നു മധുരരാജയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത്. മമ്മൂട്ടിയുടെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു പോസ്റ്ററെത്തിയത്. സോഷ്യല്‍ മീഡിയയിലൂടെ തരംഗമായി മാറിയിരിക്കുകയാണ് പോസ്റ്റര്‍. 8 വര്‍ഷം മുന്‍പത്തെ ലുക്കിനെ വെല്ലുന്ന തരത്തിലുള്ള വരവാണ് ഇത്തവണത്തേതെന്ന് വ്യക്തമാക്കുന്ന ചിത്രങ്ങളായിരുന്നു ഇതുവരെ പുറത്തുവന്നത്. ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കൂടി പുറത്തുവന്നതോടെ ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുകയാണ് ആരാധകര്‍.

8 വര്‍ഷത്തിന് ശേഷമാണ് പോക്കിരി രാജയ്ക്ക് രണ്ടാം ഭാഗം ഒരുങ്ങുന്നത്. നേരത്തെ എത്തിയ രാജയെ വെല്ലുന്നുണ്ട ഇപ്പോഴത്തെ ലുക്കൊന്നും 10 ഇയര്‍ ചലഞ്ചൊന്നും മമ്മൂട്ടിക്ക് മുന്നില്‍ ഒന്നുമല്ലെന്നും ആരാധകര്‍ പറയുന്നു. വില്ലന്‍മാരെ അടിച്ചൊതുക്കി പുറം തിരിഞ്ഞ് നില്‍ക്കുന്ന തരത്തിലുള്ള മെഗാസ്റ്റാറിനെയാണ് പോസ്റ്ററില്‍ കാണുന്നത്. പുലിമുരുകന് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന സിനിമയാണിത്. ഈ സിനിമയും 100 കോടി ക്ലബില്‍ ഇടം പിടിക്കുമോയെന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഉദയ് കൃഷ്ണയാണ് സിനിമയ്ക്ക് തിരക്കഥയൊരുക്കിയത്. മമ്മൂട്ടിയും പീറ്റര്‍ ഹെയ്‌നും ആദ്യമായി ഒരുമിച്ചെത്തുകയാണ് ഈ ചിത്രത്തിലൂടെ.

Mammootty

വിഷുവിനാണ് സിനിമ തിയേറ്ററുകളിലേക്കെത്തുന്നത്. പോയ പ്രൗഢി തിരികെ നേടി ബോക്‌സോഫീസിലെ താരമായി നിറഞ്ഞുനില്‍ക്കുകയാണ് മമ്മൂട്ടി. കൈനിറയെ സിനിമകള്‍ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ വിമര്‍ശിച്ചവര്‍ പോലും ഇപ്പോള്‍ കൈയ്യടിച്ച് താരത്തിനൊപ്പമാണ്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും വരവറിയിച്ചാണ് അദ്ദേഹത്തിന്റെ കുതിപ്പ്. യാത്രയും പേരന്‍പും ഫെബ്രുവരിയിലാണ് റിലീസ് ചെയ്യുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X