For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  രാജയുടെ എന്‍ട്രിയും സണ്ണി ലിയോണിന്‍റെ നൃത്തവും ലീക്കായി? പരിഭ്രാന്തിയോടെ ആരാധകര്‍! കാണൂ!

  |

  നീണ്ട നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയിരിക്കുകയാണ് മധുരരാജ. രാജയുടെ കൊലകൊല്ലി വരവിനെ ഏറ്റെടുത്തിരിക്കുകയാണ് പ്രേക്ഷകര്‍. പ്രഖ്യാപനവേള മുതല്‍ത്തന്നെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന സിനിമയായിരുന്നു ഇത്. പോക്കിരിരാജയായി മമ്മൂട്ടി അവതരിച്ചപ്പോള്‍ ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. പ്രേക്ഷകരെ രസിപ്പിക്കുന്ന തരത്തിലുള്ള സിനിമയ്ക്ക് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. സിനിമയിലെ ഓരോ കഥാപാത്രവും പ്രേക്ഷക മനസ്സില്‍ നിറഞ്ഞുനിന്നിരുന്നു. ചിത്രത്തിലെ ഹാസ്യ രംഗങ്ങള്‍ കണ്ട് മനസ്സറിഞ്ഞ് ചിരിച്ചാണ് ഓരോ പ്രേക്ഷകനും തിയേറ്ററില്‍ നിന്നും ഇറങ്ങിയത്.

  ലൂസിഫറിന്‍റെ അത്ര ഓളമില്ല? വിമര്‍ശകന്‍റെ വായടപ്പിച്ച് മമ്മൂട്ടി ആരാധകര്‍! ചോദിച്ച് വാങ്ങിയ പണി!കാണൂ

  9 വര്‍ഷത്തിന് ശേഷം മധുരയില്‍ നിന്നുമാണ് രജയെത്തിയത്. കേരളം തന്നെ വേണമെന്നില്ല, എവിടെ നിന്നായാലും രാജ മാസ്സാണെന്നാണ് ആരാധകര്‍ പറയുന്നത്. നിറഞ്ഞ സദസ്സുകളില്‍ പ്രദര്‍ശനം തുടരുകയാണ് ചിത്രം. ആദ്യ പകുതി കഴിയുന്നതിനിടയിലാണ് രാജയുടെ എന്‍ട്രി വീഡിയോയും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചത്. ഇത്തരത്തിലുള്ള എല്ലാ നീക്കങ്ങളേയും ചെറുക്കണമെന്ന് അണിയറപ്രവര്‍ത്തകരും ഫാന്‍സ് പ്രവര്‍ത്തകരുമൊക്കെ വ്യക്തമാക്കിയിരുന്നുവെങ്കിലും രംഗങ്ങള്‍ ലീക്കായി എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്.

  രാജയുടെ എന്‍ട്രി

  രാജയുടെ എന്‍ട്രി

  രാജയുടെ ബ്രഹ്മാണ്ഡ വരവിന്റെ വീഡിയോ ഗ്രൂപ്പുകളിലൂടെ പ്രചരിക്കുന്നുണ്ടെന്ന വിവരം പുറത്തുവിട്ടത് ഫാന്‍സ് പ്രവര്‍ത്തകരാണ്. ഇതിനായി ഇടപെടണമെന്നും പെട്ടെന്ന് തന്നെ ഇത് തടയണമെന്നും വ്യക്തമാക്കിയുള്ള പോസ്റ്റ് ഗ്രൂപ്പുകളിലാണ് ആദ്യം പ്രത്യക്ഷപ്പെട്ടത്. സിനിമയുടെ അണിയറപ്രവര്‍ത്തകരുടെ നിര്‍ദേശത്തെ കാറ്റില്‍ പറത്തിയാണ് ഇത്തരമൊരു നീക്കം നടത്തിയത്. ഇത്തരത്തിലുള്ള സംഭവം കണ്ടാല്‍ സൈബര്‍ സെല്ലില്‍ വിളിച്ച് പറയാനും ലിങ്ക് വാട്‌സപിലൂടെ നല്‍കാനുമായിരുന്നു അണിയറപ്രവര്‍ത്തകര്‍ നിര്‍ദേശിച്ചത്.

  പ്രതികരണമില്ല

  പ്രതികരണമില്ല

  സൈബര്‍ സെല്ലിലേക്ക് വിളിച്ചുവെങ്കിലും പ്രതികരണില്ലെന്നുമുള്ള പോസ്റ്റും ഗ്രൂപ്പുകളിലുണ്ട്. തിയേറ്ററുകളില്‍ നിന്നും മൊബൈലിലൂടെ സിനിമ പകര്‍ത്തുന്നത് ശിക്ഷാര്‍ഹമാണെന്നിരിക്കെ എങ്ങനെ ഈ രംഗം പുറത്തുവന്നുവെന്ന ചോദ്യമുന്നയിച്ചാണ് ആരാധകരെത്തിയിട്ടുള്ളത്. വ്യാജ പതിപ്പ് ഭീഷണിയെ തുരത്താനുള്ള നീക്കങ്ങള്‍ വളരെ മുന്‍പ് തന്നെ തുടങ്ങിയിരുന്നുവെങ്കിലും ഇന്നും അത് ഫലവത്തായിട്ടില്ല. സിനിമാവ്യവസായത്തെ തന്നെ ഒന്നടങ്കം കാര്‍ന്നുതിന്നുന്ന ഭീഷണിയായി മാറിയിരിക്കുകയാണ് ഇത്തരത്തിലുള്ള സൈറ്റുകള്‍.

  സണ്ണി ലിയോണിനൊപ്പമുള്ള നൃത്തരംഗവും

  സണ്ണി ലിയോണിനൊപ്പമുള്ള നൃത്തരംഗവും

  സിനിമയിലെ പ്രധാന പ്രത്യേകളിലൊന്നായ സണ്ണി ലിയോണിന്റെ നൃത്തരംഗവും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്. ബോലുവിഡിന്റെ ഹരമായി മാറിയ സണ്ണി മധുരരാജയ്ക്കായി എത്തുന്നുവെന്ന് കേട്ടപ്പോള്‍ മുതലേ ആരാധകര്‍ ആവേശത്തിലായിരുന്നു. സണ്ണി ലിയോണിനൊപ്പമുള്ള രാജയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ഔദ്യോഗികമായി തങ്ങള്‍ ചിത്രങ്ങളൊന്നും പുറത്തുവിട്ടിരുന്നില്ലെന്ന് വ്യക്തമാക്കി സംവിധായകനും രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ സണ്ണി ലിയോണിന്റെ നൃത്തരംഗവും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്.

  മമ്മൂട്ടിയുടെ എന്‍ട്രി

  മമ്മൂട്ടിയുടെ എന്‍ട്രി

  രാജയുടെ എന്‍ട്രി വീഡിയോയും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. പലയിടങ്ങളിലും ഷോ പൂര്‍ത്തിയാവുന്നതേയുള്ളൂ, അതിനിടയിലാണ് ഇത്തരത്തില്‍ സുപ്രധാന രംഗങ്ങളും ലീക്കായിട്ടുള്ളത്. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ തിയേറ്ററുകളിലേക്കെത്തിയ സിനിമയിലെ സുപ്രധാന രംഗങ്ങളാണ് പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ഫാന്‍സ് ഭേദമന്യേ ഇത്തരത്തിലുള്ള നീക്കങ്ങള്‍ക്കെതിരെ പ്രതികരിക്കണമെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. അണിയറപ്രവര്‍ത്തകരുടെ അഹോരാത്രമുള്ള പ്രയത്‌നത്തിനൊടുവിലാണ് ഒരു സിനിമ തിയേറ്ററുകളിലേക്കെത്തുന്നത്.

  മികച്ച പ്രതികരണവുമായി മുന്നേറുന്നു

  മികച്ച പ്രതികരണവുമായി മുന്നേറുന്നു

  ആദ്യ പകുതി കഴിഞ്ഞപ്പോള്‍ത്തന്നെ മികച്ച പ്രതികരണമാണ് പുറത്തുവരുന്നത്. പ്രേക്ഷകരെ രസിപ്പിക്കുന്ന തരത്തില്‍ തന്നെയായിരിക്കും സിനിമയെന്നുള്ള അണിയറപ്രവര്‍ത്തകരുടെ വാക്കുകളെ ശരിവെക്കുകയാണ് പ്രേക്ഷകരും. കുട്ടികള്‍ക്കും കുടുംബ പ്രേക്ഷകര്‍ക്കും ഒരേ പോലെ ആസ്വദിക്കാവുന്ന സിനിമയാണ് ഇതെന്നാണ് പ്രേക്ഷകര്‍ സാക്ഷ്യപ്പെടുന്നത്.

  സ്റ്റീഫന് വിശ്രമിക്കാം

  സ്റ്റീഫന് വിശ്രമിക്കാം

  മാര്‍ച്ച് 28നായിരുന്നു പൃഥ്വിരാജ്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ലൂസിഫര്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത്. തുടക്കം മുതല്‍ത്തന്നെ ആരാധകര്‍ ഉറ്റുനോക്കിയ സിനിമയ്ക്ക് റിലീസിന് ശേഷവും ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. ബോക്‌സോഫീസിലെ സകല റെക്കോര്‍ഡുകളും സ്വന്തം പേരിലേക്ക് തിരുത്തിക്കുറിച്ചായിരുന്നു ചിത്രം മുന്നേറിയത്. സ്റ്റീഫന് ഇനി വിശ്രമമാവാമെന്നും ബോക്‌സോഫീസിന്റെ കാര്യം ഇനി രാജ നോക്കിക്കോളൂമെന്നുമാണ് ആരാധകര്‍ പറയുന്നത്.

  English summary
  Maduraraja imporatant scenes spreading in socail media
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X