കട്ടക്കലിപ്പുമായി മമ്മൂട്ടി! രാജ ഈസ് ബാക്ക്! പൃഥ്വിയുടെ അഭാവം ജയ് തീര്‍ക്കുമോ?മോഷന്‍ പോസ്റ്റര്‍ കാണൂ
മെഗാസ്റ്റാര്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് മധുരരാജ. പോക്കിരി രാജയ്ക്ക് പിന്നാലെ എത്തുന്ന രണ്ടാം ഭാഗം എങ്ങനെയായിരിക്കുമെന്നറിയാനായുള്ള ആകാംക്ഷയിലാണ് പ്രേക്ഷകര്‍. പ്രഖ്യാപനം മുതല്‍ത്തന്നെ ഈ ചിത്രം വാര്‍ത്തകളിലിടം നേടിയിരുന്നു. സിനിമയുടെ പോസ്റ്ററുകളും ലൊക്കേഷന്‍ ചിത്രവുമൊക്കെ നിമിഷനേരം കൊണ്ടാണ് വൈറലായി മാറിയത്.
ഇപ്പോഴിതാ മോഷന്‍ പോസ്റ്ററാണ് സോഷ്യല്‍ മീഡിയയിലൂടെ തരംഗമായിക്കൊണ്ടിരിക്കുന്നത്.രാജ എപ്പോവുമോ രാജ താണ്ടെ എന്ന മമ്മൂട്ടിയുടെ ഡയലോഗിനെ നേരത്തെ തന്നെ ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞതാണ്. കലിപ്പ് ലുക്കിലുള്ള രാജയെയാണ് മോഷന്‍ പോസ്റ്ററിലും കാണുന്നത് ക്ലാസ് ചിത്രങ്ങളുമായി നീങ്ങുന്നതിനിടയിലാണ് മാസ്സ് സിനിമയുമായും താരമെത്തുന്നത്. വിഷുവിന് മുന്നോടിയായി ഏപ്രില്‍ 10നാണ് മധുരരാജ എത്തുന്നത്. ഡ്യൂപ്പില്ലാതെയാണ് മമ്മൂട്ടി ആക്ഷന്‍ രംഗങ്ങളില്‍ അഭിനയിക്കുന്നതെന്ന പ്രത്യേകതയും മധുരരാജയ്ക്കുണ്ട്. പൃഥ്വിരാജിന് പകരം ജയ് യാണ് ഇത്തവണ സഹോദരന്റെ വേഷത്തിലെത്തുന്നത്.

മമ്മൂട്ടി-പൃഥ്വിരാജ് കോംപോ പോലെ ജയ് യുമായുള്ള കെമിസ്ട്രി വിജയിക്കുമോയെന്ന എന്ന സംശയവും ആരാധകര്‍ ഉന്നയിച്ചിട്ടുണ്ട്. സിനിമയില്‍ അഭിനയിക്കാനായി താല്‍പര്യമുണ്ടായിരുന്നുവെന്നും എന്നാല്‍ ആരും തന്നെ അതിനായി ക്ഷണിച്ചിട്ടില്ലെന്നുമായിരുന്നു പൃഥ്വി പറഞ്ഞത്. ജപതി ബാബുവാണ് മമ്മൂട്ടിയുടെ വില്ലനായെത്തുന്നത്. പീറ്റര്‍ ഹെയ്‌നാണ് ആക്ഷനൊരുക്കുന്നത്. നെടുമുടി വേണു, സലീം കുമാര്‍, അജു വര്‍ഗീസ്, ധര്‍മ്മജന്‍, അനുശ്രീ, മഹിമ നമ്പ്യാര്‍, തുടങ്ങി വന്‍താരനിര തന്നെ ചിത്രത്തിനായി അണിനിരക്കുന്നുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്ന മോഷന്‍ പോസ്റ്റര്‍ കാണാം.


Click it and Unblock the Notifications