For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മധുരരാജ മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിച്ചയാള്‍ക്ക് എട്ടിന്റെ പണി കൊടുത്ത് ഫാന്‍സ് പ്രവര്‍ത്തകര്‍! കാണൂ

  |
  മധുരരാജ മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിച്ചയാള്‍ക്ക് എട്ടിന്റെ പണി

  നാളുകള്‍ നീണ്ട പ്രയത്‌നത്തിനൊടുവിലാണ് ഒരു സിനിമ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുന്നത്. അനേകം പേരുടെ അധ്വാനഫലമായാണ് സിനിമ ഇറങ്ങുന്നത്. സിനിമയെക്കുറിച്ച് പ്രേക്ഷകര്‍ നല്ലത് പറയുകയും അഭിനന്ദിക്കുകയുമൊക്കെ ചെയ്യുമ്പോഴാണ് താരങ്ങളും അണിയറപ്രവര്‍ത്തകരുമൊക്കെ ആശ്വസിക്കുന്നത്. ആരാധകരുടെ ഇഷ്ടാനിഷ്ടങ്ങള്‍ കൂടി പരിഗണിച്ചാണ് പല താരങ്ങളും സിനിമ സ്വീകരിക്കാറുള്ളത്. വര്‍ഷങ്ങള്‍ക്ക് ശേഷം ഇത്തവണത്തെ വിഷുവിന് ബോക്‌സോഫീസില്‍ മോഹന്‍ലാലും മമ്മൂട്ടിയും മുഖാമുഖം പോരാടുകയാണ്. മാര്‍ച്ച് 28നാണ് ലൂസിഫറെത്തിയത്. ഏപ്രില്‍ 12നാണ് മധുരരാജ എത്തിയത്.

  പൃഥ്വിരാജിന്റെ ബ്രില്യന്‍സാണത്! ലൂസിഫര്‍ ക്ലൈമാക്‌സില്‍ അധികമാരും ശ്രദ്ധിക്കാതെ പോയൊരു കാര്യം! കാണൂ!

  പ്രേക്ഷകര്‍ കാണാനാഗ്രഹിക്കുന്ന തരത്തില്‍ തന്നെയാണ് മമ്മൂട്ടിയും മോഹന്‍ലാലും എത്തിയത്. നിലവിലെ സകല റെക്കോര്‍ഡുകളും തിരുത്തിക്കുറിച്ചാണ് ഇരുവരും മുന്നേറുന്നത്. പ്രഖ്യാപനവേള മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന സിനിമകള്‍ കൂടിയാണിത്. ആരാധകരുടെ പിന്തുണയുടെ കാര്യത്തില്‍ ഏറെ മുന്നിലാണ് മമ്മൂട്ടിയും മോഹന്‍ലാലും. ഗംഭീര വരവേല്‍പ്പാണ് ഇരുസിനിമകള്‍ക്കും ലഭിച്ചത്. ഇവയില്‍ ഏതാണണ് നല്ല സിനിമയെന്ന് ചോദിച്ചാല്‍ കൃത്യമായ മറുപടി നല്‍കാന്‍ ബുദ്ധുമുട്ടാണെന്നും സ്വതസിദ്ധമായ ശൈലിയുമായാണ് ഇരുവരുമെത്തിയതെന്നുമായിരുന്നു പ്രേക്ഷകര്‍ പറഞ്ഞത്. 9 വര്‍ഷത്തിന് ശേഷമാണ് പോക്കിരിരാജയിലെ രാജ മധുരരാജയായി എത്തിയത്. മിനിസ്റ്റര്‍ രാജയായി വീണ്ടുമെത്തുമെന്ന സൂചന കൂടി നല്‍കിയാണ് ചിത്രം അവസാനിച്ചത്. വിജയകരമായി മുന്നേറുന്ന സിനിമയ്‌ക്കെതിരെ ഡീഗ്രേഡിങ്ങ് നീക്കങ്ങളും സജീവമാണ്.

  ഡീഗ്രേഡിങ്ങ് നീക്കങ്ങള്‍ സജീവം

  ഡീഗ്രേഡിങ്ങ് നീക്കങ്ങള്‍ സജീവം

  ആരോഗ്യകരമായ മത്സരങ്ങള്‍ എന്നും സിനിമയില്‍ നല്ലതാണ്. അത്തരത്തിലുള്ള മത്സരങ്ങള്‍ക്കായി എന്നും ആരാധകര്‍ കാത്തിരിക്കാറുണ്ട്. പ്രിയതാരത്തിന്റെ ചിത്രങ്ങള്‍ മാത്രമല്ല മറ്റുള്ളവരുടെ സിനിമകള്‍ക്കും പിന്തുണ അറിയിച്ചും ഫാന്‍സ് പ്രവര്‍ത്തകര്‍ എത്താറുണ്ട്. തുടക്കം മുതലേ തന്നെ മധുരരാജയ്‌ക്കെതിരെയുള്ള ഡീഗ്രേഡിങ്ങ് ശ്രമങ്ങള്‍ സജീവമായിരുന്നു. പുലിമുരുകന്റെ കോപ്പിയടിയാണെന്ന തരത്തിലുള്ള വിമര്‍ശനങ്ങളായിരുന്നു ഉയര്‍ന്നുവന്നത്. സ്വന്തം പേപ്പര്‍ കോപ്പിയടിക്കേണ്ട കാര്യമില്ലെന്ന മറുപടിയുമായി സംവിധായകനെത്തിയപ്പോഴാണ് വിമര്‍ശകര്‍ അടങ്ങിയത്.

  ആദ്യദിനം മുതലേ തുടങ്ങി

  ആദ്യദിനം മുതലേ തുടങ്ങി

  ആദ്യപ്രദര്‍ശനം തീരുന്നതിന് മുന്‍പ് തന്നെ സിനിമ പോരെന്ന തരത്തിലുള്ള വിലയിരുത്തലുകള്‍ പുറത്തുവന്നിരുന്നു. സിനിമയിലെ സുപ്രധാന രംഗങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടിരുന്നു. മമ്മൂട്ടിയുടെ എന്‍ട്രിയും സണ്ണി ലിയോണിന്റെ നൃത്തവുമൊക്കെയായിരുന്നു ിത്തരത്തില്‍ പ്രചരിച്ചത്. സിനിമയിലെ രംഗങ്ങള്‍ പുറത്തുവിടുന്നവരുടെ വിവരങ്ങള്‍ സ്‌ക്രീന്‍ ഷോട്ട് സഹിതം അറിയിക്കണമെന്ന് വ്യക്തമാക്കി സംവിധായകനും സംഘവും എത്തിയിരുന്നു.

  വിജയകരമായി മുന്നേറുന്നു

  വിജയകരമായി മുന്നേറുന്നു

  നീണ്ട നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് ഏപ്രില്‍ 12ന് അവതരിച്ച മധുരരാജ ഗംഭീര കൈയ്യടിയുമായി മുന്നേറുകയാണ്. കടുത്ത തിരക്കിനെത്തുടര്‍ന്ന് പലയിടങ്ങളിലും എക്‌സ്ട്രാ പ്രദര്‍ശനങ്ങളും നടത്തുന്നുണ്ട്. അഡ്വാന്‍സ് ബുക്കിംഗുകള്‍ നേരത്തെ തന്നെ പൂര്‍ത്തിയാവുന്നതിനാല്‍ ടിക്കറ്റ് ലഭിക്കാത്തതിന്റെ നിരാശ പങ്കുവെച്ചും ചിലരെത്തിയിരുന്നു.

  പകര്‍ത്താന്‍ ശ്രമിച്ചു

  പകര്‍ത്താന്‍ ശ്രമിച്ചു

  തിയേറ്ററിനുള്ളിലിരുന്ന് സിനിമ മുഴുവനായി പകര്‍ത്താന്‍ ശ്രമിച്ചയാളെ ഫാന്‍സ് പ്രവര്‍ത്തകര്‍ കൈയ്യോടെ പിടികൂടുകയായിരുന്നു. കഴിഞ്ഞ ദിവസം പെരിന്തല്‍മണ്ണയിലാണ് ഇത്തരത്തിലൊരു സംഭവം അരങ്ങേറിയത്. വിഷയം ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് ഫാന്‍സ് പ്രവര്‍ത്തകര്‍ പോലീസില്‍ അറിയിക്കുകയായിരുന്നു. സിനിമയുടെ 50 മിനിറ്റിലധികമുള്ള രംഗങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയിരുന്നു.

  ഫാന്‍സ് പ്രവര്‍ത്തകരുടെ ഇടപെടല്‍

  ഫാന്‍സ് പ്രവര്‍ത്തകരുടെ ഇടപെടല്‍

  മധുരരാജയിലെ രംഗങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ തുടക്കം മുതല്‍ത്തന്നെ പുറതതുവന്നിരുന്നു. റിപ്പോര്‍ട്ട് ചെയ്ത നിരവധി പേജുകള്‍ പൂട്ടിക്കുകയും സൈബര്‍ സെല്ലില്‍ വിവരംഅറിയിക്കുകയുമൊക്കെ ചെയ്തിരുന്നുവെങ്കിലും വീണ്ടും അത്തരത്തിലൊരു സംഭവം നടന്നതിന്റെ ഞെട്ടലിലാണ് ആരാധകര്‍. സിനിമാവ്യവസായത്തെ തന്നെ ഒന്നടങ്കം തകര്‍ക്കുന്ന തരത്തിലുള്ള നീക്കമാണിത്.

  ബ്ലോക്ക് ബസ്റ്ററിലേക്ക് കുതിക്കുന്നു

  ബ്ലോക്ക് ബസ്റ്ററിലേക്ക് കുതിക്കുന്നു

  മമ്മൂട്ടിയുടെ കരിയറിലെ സുപ്രധാന സിനിമകളിലൊന്നായി മധുരരാജ മാറുമെന്ന തരത്തിലുള്ള വിലയിരുത്തലുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ചെലവേറിയ ചിത്രമെന്ന വിശേഷണം മാത്രമല്ല കലക്ഷിലും പ്രദര്‍ശനത്തിലുമൊക്കെ റെക്കോര്‍ഡ് നേടിയാണ് സിനിമ കുതിക്കുന്നത്. തമിഴിലും തെലുങ്കിലും മാത്രമല്ല മലയാളക്കരയിലും ഇപ്പോള്‍ മമ്മൂട്ടി തരംഗമാണ്. ലൂസിഫര്‍ തരംഗത്തിനിടയിലും ഇടറാതെ കുതിക്കുകയാണ് സിനിമ.

  English summary
  Maduraraja movie captured in Mobile, boy arrested
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X