മധുരരാജയായി മിന്നിക്കാന്‍ മെഗാസ്റ്റാറിന്റെ വരവ്! വൈറലായി പുതിയ ലൊക്കേഷന്‍ ചിത്രങ്ങള്‍! കാണൂ
Recommended Video

മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനാവുന്ന പുതിയ ചിത്രങ്ങള്‍ക്കായി ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഇതില്‍ മമ്മൂക്കയുടെ മധുരരാജ വിഷുവിനാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മധുരരാജ വീണ്ടും എത്തുന്നത്. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം നിലവില്‍ അവസാന ഘട്ട പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളിലാണുളളത്. പോക്കിരിരാജ പോലെ ഒരു മാസ് എന്റര്‍ടെയ്‌നറായിട്ടാണ് ഇത്തവണയും ചിത്രമെത്തുന്നത്.
പ്രഖ്യാപന വേള മുതല്‍ മികച്ച സ്വീകാര്യത ലഭിക്കുന്ന ചിത്രത്തിന്റെ പുതിയ പോസ്റ്ററുകള്‍ പുറത്തിറങ്ങിയപ്പോള്‍ ആവേശം ഒന്നൂകൂടി ഇരട്ടിച്ചിരുന്നു. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ മധുരരാജയുടെ ട്രെയിലറിനായുളള കാത്തിരിപ്പിലാണ് ആരാധകരുളളത്. ഇതിനിടെ സിനിമയുടെതായി പുറത്തിറങ്ങിയ പുതിയ ലൊക്കേഷന്‍ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു.

മധുരരാജയുടെ രണ്ടാം വരവ്
വര്‍ഷങ്ങള്‍ക്കു മുന്‍പിറങ്ങിയ മമ്മൂക്കയുടെ പോക്കിരിരാജ ആരാധകരും പ്രേക്ഷകരും ഒരേ പോലെ സ്വീകരിച്ചൊരു ചിത്രമായിരുന്നു. ഒരിടവേളയ്ക്കു ശേഷം മധുര രാജ വീണ്ടുമെത്തുമ്പോള്‍ സിനിമ ആളുകളെ രസിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് എല്ലാവരുമുളളത്. ഉദയകൃഷ്ണയുടെ തിരക്കഥയിലാണ് ഇത്തവണയും വെെശാഖ് ചിത്രമൊരുക്കുന്നത്. സിനിമയിലെ മമ്മൂക്കയുടെ ലുക്ക് തന്നെയാണ് ഇത്തവണയും മുഖ്യ ആകര്‍ഷണമായിരിക്കുന്നത്. പോക്കിരി രാജയിലെ അതേ ലുക്കില്‍ തന്നെ താരം ഇത്തവണയും എത്തുന്നു.

ട്രെയിലറിനായുളള കാത്തിരിപ്പ്
സിനിമയുടെ അവസാന ഘട്ട ജോലികള്‍ പുരോഗമിക്കവേ ചിത്രത്തിന്റെ ട്രെയിലറിനായുളള കാത്തിരിപ്പിലാണ് ആരാധകര്‍ ഒന്നടങ്കമുളളത്. ആവേശം കൊളളിക്കുന്ന തരത്തിലുളള ഒരു കിടിലന്‍ ട്രെയിലറിനായിട്ടാണ് എല്ലാവരും കാത്തിരിക്കുന്നത്. പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്ന തരത്തിലുളള മാസ് ചേരുവകളെല്ലാം സിനിമയിലുണ്ടാവുമെന്നാണ് അറിയുന്നത്. വലിയ ക്യാന്‍വാസില്‍ തന്നെയാണ് മധുരരാജ ഇത്തവണയും അണിയിച്ചൊരുക്കുന്നത്.

ലൊക്കേഷന്‍ ചിത്രങ്ങള്‍
അതേസമയം സിനിമയുടെതായി പുറത്തിറങ്ങിയ പുതിയ ലൊക്കേഷന്‍ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു. മമ്മൂക്കയെയും ചിത്രത്തിലെ സഹതാരങ്ങളെയും കാണിച്ചുകൊണ്ടുളള ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മധുരരാജയുടെ ലൊക്കേഷന്‍ ചിത്രങ്ങളില്‍ മമ്മൂക്ക തന്നെയാണ് കൂടുതല്‍ തിളങ്ങിനില്‍ക്കുന്നത്.

കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും
കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും ആരാധകര്‍ക്കും ഒരേപോലെ രസിക്കുന്ന തരത്തിലാണ് ചിത്രം എത്തുകയെന്ന് സംവിധായകന്‍ വൈശാഖ് തന്നെ പറഞ്ഞിരുന്നു. പോക്കിരി രാജയില്‍നിന്നും വ്യത്യസ്തമായി ടെക്‌നിക്കലി കൂടുതല്‍ മികച്ച പരീക്ഷണങ്ങള്‍ ചിത്രത്തിലുണ്ടാകും. നെല്‍സണ്‍ ഐപ്പാണ് ഇത്തവണ മമ്മൂക്കയുടെ മധുര രാജ നിര്‍മ്മിക്കുന്നത്. പുലിമുരുകനും ശേഷം വൈശാഖ് പീറ്റര്‍ ഹെയ്ന്‍ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും മധുര രാജയ്ക്കുണ്ട്.

വമ്പന്‍ താരനിര
വമ്പന്‍ താരനിരയാണ് മമ്മൂക്കയുടെ മധുര രാജയില്‍ അണിനിരക്കുന്നത്. അനുശ്രീ, ഷംന കാസിം, അന്ന രാജന്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ നായികമാരായി എത്തുന്നു. ഇവര്‍ക്കൊപ്പം നെടുമുടി വേണു,സലീംകുമാര്‍, ജയ്.അജു വര്‍ഗീസ്, മഹിമ നമ്പ്യാര്‍ തുടങ്ങിയവരും ചിത്രത്തില്‍ എത്തുന്നു. പുലിമുരുകനിലെ വില്ലന്‍ വേഷത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ ജഗപതി ബാബുവാണ് സിനിമയില്‍ വില്ലന്‍ വേഷത്തിലെത്തുന്നത്.

വിഷു റിലീസ്
എപ്രില്‍ 12ന് വിഷു റിലീസായിട്ടാകും മാസ് എന്റര്‍ടെയ്നര്‍ ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുക. കേരളത്തിനു പുറമെ ഗള്‍ഫ് രാജ്യങ്ങളിലും ഒരേസമയമാകും സിനിമ റിലീസിനെത്തുക. മധുരരാജയുടെ ജിസിസി വിതരണാവകാശം ഫാര്‍സ് ഇന്റര്‍നാഷണലാണ് സ്വന്തമാക്കിയിരിക്കുന്നത്. 30 കോടി ബഡ്ജറ്റിലൊരുക്കിയ സിനിമ വമ്പന്‍ റിലീസായിട്ടാണ് തിയ്യേറ്ററുകളിലേക്ക് എത്തുക.


Click it and Unblock the Notifications











