ഗ്ലാമര്‍ രാജയായി മമ്മൂക്കയുടെ വരവ്! തരംഗമായി മധുരരാജയുടെ കിടിലന്‍ പോസ്റ്റര്‍! കാണൂ

By Midhun Raj

Recommended Video

ഗ്ലാമര്‍ രാജയായി മമ്മൂക്കയുടെ വരവ് | filmibeat Malayalam

മമ്മൂട്ടിയുടെ മധുരരാജയ്ക്കായി ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. പ്രഖ്യാപന വേളമുതല്‍ മികച്ച സ്വീകാര്യത ലഭിക്കുന്ന ചിത്രം വിഷു റിലീസായിട്ടാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. മോഹന്‍ലാലിന്റെ ലൂസിഫര്‍ ഹിറ്റായതോടെ ഇനി മധുരരാജയുടെ വരവിനായിട്ടാണ് എല്ലാവരും കാത്തിരിക്കുന്നത്. മാസ് എന്റര്‍ടെയ്‌നറായി ഒരുങ്ങുന്ന ചിത്രം നിലവില്‍ അവസാന ഘട്ട പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളിലാണുളളത്.

ഇത്തവണയും വലിയ ക്യാന്‍വാസില്‍ തന്നെയാണ് സംവിധായകന്‍ സിനിമ അണിയിച്ചൊരുക്കുന്നത്. മധുരരാജയെ വരവേല്‍ക്കാനുളള തയ്യാറെടുപ്പുകള്‍ ആരാധകര്‍ നേരത്തെ തുടങ്ങിക്കഴിഞ്ഞിരുന്നു. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ടീസര്‍ വലിയ ആവേശമായിരുന്നു എല്ലാവരിലും ഉണ്ടാക്കിയിരുന്നത്. ഇതിനിടെ സിനിമയുടെ പുതിയൊരു പോസ്റ്റര്‍ കൂടി മമ്മൂക്ക പങ്കുവെച്ചിരുന്നു.

മധുരരാജയുടെ വരവ്

മധുരരാജയുടെ വരവ്

ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പോക്കിരി രാജയുടെ രണ്ടാം ഭാഗവുമായി അണിയറ പ്രവര്‍ത്തകര്‍ എത്തുന്നത്. മമ്മൂക്കയുടെ പഞ്ച് ഡയലോഗുകളും ആക്ഷന്‍ രംഗങ്ങളുമുളള ഒരു ചിത്രം തന്നെയാണ് ആരാധകര്‍ ഇത്തവണയും പ്രതീക്ഷിക്കുന്നത്. മധുരരാജ ആയുളള മമ്മൂക്കയുടെ ഗെറ്റപ്പിന് അന്നും ഇന്നും മികച്ച സ്വീകാര്യത തന്നെയാണ് ലഭിച്ചിരുന്നത്. വിഷുവിന് രാജയും കൂട്ടരും തിയ്യേറ്ററുകളില്‍ എത്തുന്നതിന്റ െആവേശത്തിലാണ് മമ്മൂക്ക ആരാധകര്‍ ഒന്നടങ്കമുളളത്.

പുതിയ പോസ്റ്റര്‍

പുതിയ പോസ്റ്റര്‍

റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തിന്റെ പുതിയൊരു പോസ്റ്റര്‍ കൂടി സമൂഹ മാധ്യമങ്ങളില്‍ പുറത്തുവന്നിരുന്നു. മധുരരാജയുടെ പുതിയ പോസ്റ്ററില്‍ മമ്മൂക്ക തന്നെയാണ് കൂടുതല്‍ തിളങ്ങിനില്‍ക്കുന്നത്. ഒപ്പം കലാഭവന്‍ ഷാജോണ്‍,രമേഷ് പിഷാരടി,നോബി ഉള്‍പ്പെടെയുളള അഭിനേതാക്കളും ഉണ്ട്. മധുരരാജയുടെ പുതിയ പോസ്റ്റര്‍ വൈറലായി മാറിയിരുന്നു. നിരവധി പേര്‍ ചിത്രത്തിന്റെ പോസ്റ്റര്‍ സോ്ഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു,

ലൂസിഫറിന് പിന്നാലെ

ലൂസിഫറിന് പിന്നാലെ

മോഹന്‍ലാലിന്റെ ലൂസിഫറിന് പിന്നാലെയാണ് മമ്മൂക്കയുടെ മധുരരാജയും എത്തുന്നത്. ലൂസിഫര്‍ പോലെ മധുരരാജയും വന്‍വിജയമാകുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. പോക്കിരിരാജയില്‍ നിന്നും കുറച്ച് വ്യത്യാസങ്ങളോടെയാണ് സിനിമയുടെ രണ്ടാംഭാഗം എത്തുന്നത്. സിനിമയുടെ ആദ്യ ടീസറിന് മികച്ച സ്വീകാര്യത തന്നെയായിരുന്നു എല്ലാവരും നല്‍കിയിരുന്നത്. ഉദയകൃഷ്ണയുടെ തിരക്കഥയില്‍ തന്നെയാണ് സംവിധായകന്‍ വൈശാഖ് ഇത്തവണയും സിനിമ എടുക്കുന്നത്.

 ആകാംക്ഷയോടെ ആരാധകര്‍

ആകാംക്ഷയോടെ ആരാധകര്‍

സിനിമ പുറത്തിറങ്ങാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ വലിയ ആകാംക്ഷയിലാണ് ആരാധകര്‍ ഒന്നടങ്കമുളളത്. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്ററുകള്‍ ഒരോന്നായി അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. നെല്‍സണ്‍ ഐപ്പാണ് ഇത്തവണ വൈശാഖ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രത്തില്‍ നാല് നായികമാരാണുളളത്. അനുശ്രീ,ഷംന കാസിം,മഹിമ നമ്പ്യാര്‍,അന്ന രാജന്‍ തുടങ്ങിയവരാണ് നായികമാരാകുന്നത്.

വമ്പന്‍ റിലീസ്

വമ്പന്‍ റിലീസ്

മോഹന്‍ലാലിന്റെ ലൂസിഫര്‍ പോലെ വമ്പന് റിലീസായി തന്നെയാകും മമ്മൂക്കയുടെ മധുരരാജയും തിയ്യേറ്ററുകളിലേക്ക് എത്തുക.നെടുമുടി വേണു,സലീംകുമാര്‍,ജയ്,അജു വര്ഗീസ്,രമേഷ് പിഷാരടി,കലാഭവന്‍ ഷാജോണ്‍, നോബി തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന താരങ്ങള്‍. ഷാജികുമാര്‍ ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തിന് ഗോപി സുന്ദര്‍ സംഗീതമൊരുക്കുന്നു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X