ആദ്യ പേജില്‍ പരസ്യവുമായി മധുരരാജ! കൊലകൊല്ലി വരവിന് മുന്‍പ് പ്രീ ലോഞ്ച്! സര്‍പ്രൈസുകളുമുണ്ട്! കാണൂ!

മമ്മൂട്ടിയുടെ മധുരരാജയ്ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. മധുരയില്‍ നിന്നുമുള്ള വരവ് എങ്ങനെയായിരിക്കുമെന്നാണ് എല്ലാവരും ചോദിക്കുന്നത്. മമ്മൂട്ടിയാവട്ടെ സസ്‌പെന്‍സ് അതേ പോലെ നിലനിര്‍ത്തിയാണ് സംസാരിക്കുന്നതും. സണ്ണി ലിയോണുള്‍പ്പടെ വന്‍താരനിരയാണ് ചിത്രത്തിനായി അണിനിരന്നിട്ടുള്ളത്. രാജയുടെ സഹോദരനായ സൂര്യ ഇത്തവണത്തെ വരവില്‍ ഒപ്പമില്ലെന്നും വിവാഹിതനായി ലണ്ടനിലാണെന്നും മമ്മൂട്ടി പറഞ്ഞിരുന്നു. മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും ചെലവേറിയ സിനിമകളിലൊന്നായാണ് മധുരരാജയെ വിശേഷിപ്പിച്ചത്.

പ്രേക്ഷകര്‍ക്ക് സുപരിചിതനായ കഥാപാത്രമാണെങ്കില്‍ക്കൂടിയും ഇത്തവണത്തെ വരവിന് പ്രത്യേകതകളേറെയാണ്. ആക്ഷന്‍ രംഗങ്ങളെല്ലാം മമ്മൂട്ടി സ്വയം ചെയ്തതാണെന്ന് വ്യക്തമാക്കി പീറ്റര്‍ ഹെയ്‌നും എത്തിയിരുന്നു. പ്രമേയത്തിലും അവതരണത്തിലും മാത്രമല്ല പ്രമോഷന്റെ കാര്യത്തിലും വ്യത്യസ്തമായ രീതികളാണ് മധുരരാജയുടെ അണിയറപ്രവര്‍ത്തകര്‍ സ്വീകരിച്ചത്. റിലീസിന് മുന്നോടിയായി ഒരുക്കുന്ന പ്രീ ലോഞ്ച് ബുധനാഴ്ച വൈകിട്ട് 6 മണിക്ക് ദര്‍ബാര്‍ ഹാളില്‍ വെച്ച് നടത്തുന്നുണ്ട്. മമ്മൂട്ടി തന്നെയാണ് ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയിട്ടുള്ളത്.

Mammootty

മലയാള മനോരമ പത്രത്തിന്റെ ആദ്യ പേജില്‍ത്തന്നെ പ്രീ ലോഞ്ചിന്റെ പരസ്യം നല്‍കിയിരുന്നു. മധുരരാജയുടെ അണിയറപ്രവര്‍ത്തകരെ അണിനിരത്തി നടത്തുന്ന ചടങ്ങില്‍ നിരവധി സര്‍പ്രൈസുകളുമുണ്ടെന്ന വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. അവയെന്താണെന്നറിയാന്‍ 6 മണി വരെ കാത്തിരുന്നേ മതിയാവൂ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X