For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ലൂസിഫറിന്റെ ഈ റെക്കോര്‍ഡ് മധുരരാജ തകര്‍ത്തു? ബോക്‌സോഫീസില്‍ പുതുചരിത്രമെഴുതി രാജയും! കാണൂ!

  |
  ബോക്‌സോഫീസില്‍ പുതുചരിത്രമെഴുതി രാജയും | filmibeat Malayalam

  മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിച്ച് റെക്കോര്‍ഡുകളെ നിഷ്പ്രഭമാക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ഇത്തരത്തിലൊരു കാര്യം സംഭവിച്ചിട്ടുള്ളത്. മാര്‍ച്ച് 28നായിരുന്നു മോഹന്‍ലാല്‍ ചിത്രമായ ലൂസിഫര്‍ തിയേറ്ററുകളിലേക്കെത്തിയത്. ഏപ്രില്‍ 12നാണ് രാജയും സംഘവുമെത്തിയത്. പ്രഖ്യാപനവേള മുതല്‍ത്തന്നെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന സിനിമകളായിരുന്നു രണ്ടും. 2019ലെ ആദ്യ മലയാള റിലീസുമായാണ് മമ്മൂട്ടിയും മോഹന്‍ലാലും എത്തിയത്. തമിഴിലും തെലുങ്കിലുമൊക്കെയായി ശക്തമായ തിരിച്ചുവരവ് നടത്തിയാണ് മെഗാസ്റ്റാര്‍ എത്തിയത്യ യാത്രയ്ക്കും പേരന്‍പിനും ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. വര്‍ഷങ്ങള്‍ക്ക് ശേഷം ബോക്‌സോഫീസില്‍ തന്റെ പഴയ പ്രൗഢി വീണ്ടെടുത്തിരിക്കുകയാണ് മോഹന്‍ലാല്‍. നിലവിലെ സകല റെക്കോര്‍ഡുകളും ഭേദിച്ചാണ് ലൂസിഫര്‍ കുതിക്കുന്നത്.

  രാജയും സ്റ്റീഫന്‍ നെടുമ്പള്ളിയും തമ്മിലുള്ള പോരാട്ടത്തില്‍ അന്തിമവിജയം ആര്‍ക്കായിരിക്കുമെന്നറിയാനായാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഇത്തവണത്തെ വിഷുവിന് മാത്രമല്ല നേരത്തേയും ഇരുവരും സിനിമകളുമായി ഏറ്റുമുട്ടിയിട്ടുണ്ട്. പൃഥ്വിരാജ് സുകുമാരനെന്ന അഭിനേതാവ് മാത്രമല്ല സംവിധായകനും കൂടി തുടക്കം കുറിച്ചിരിക്കുകയാണ് ലൂസിഫറിലൂടെ. മോഹന്‍ലാല്‍ ആരാധകരെ എല്ലാതരത്തിലും തൃപ്തിപ്പെടുത്തുന്ന സിനിമയുമായാണ് തന്റെ വരവെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇക്കാര്യം ആരാധകരും അതേ പോലെ ശരിവെച്ചിരുന്നു. പോക്കിരിരാജയേയും വെല്ലുന്ന സ്വീകരണമാണ് മധുരരാജയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. 9 വര്‍ഷത്തിന് ശേഷമാണ് രാജും സംഘവും വീണ്ടുമെത്തിയത്. ലൂസിഫര്‍ ആദ്യആഴ്ചയില്‍ നേടിയ റെക്കോര്‍ഡ് മധുരരാജ മറികടന്നെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

   ലൂസിഫറിന്റെ റെക്കോര്‍ഡ്

  ലൂസിഫറിന്റെ റെക്കോര്‍ഡ്

  മുരളി ഗോപിയുടെ തിരക്കഥയില്‍ മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിന് റിലീസ് ദിനം മുതല്‍ത്തന്നെ മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. മൂന്നാം വാരത്തിലേക്ക് കടന്നപ്പോഴും പതറാതെ കുതിക്കുകയാണ് ചിത്രം. റിലീസ് ചെയ്ത സെന്ററുകളില്‍ നിന്നും മികച്ച അഭിപ്രായങ്ങളായിരുന്നു ലഭിച്ചത്. എന്ന് മാത്രമല്ല ബോക്‌സോഫീസിലെ പല റെക്കോര്‍ഡുകളും ലൂസിഫര്‍ സ്വന്തം പേരിലേക്ക് മാറ്റിയിരുന്നു. കലക്ഷന്‍ മാത്രമല്ല പ്രദര്‍ശനത്തിലും റെക്കോര്‍ഡ് സൃഷ്ടിച്ചിരുന്നു. തുടര്‍ച്ചയായി 100 മണിക്കൂര്‍ 70 ഷോയായിരുന്നു കളിച്ചത്. ചങ്ങരംകുളം മാര്‍സ് സിനിമാസില്‍ നിന്നുമായിരുന്നു ഈ നേട്ടം സിനിമ സ്വന്തമാക്കിയത്.

  62 മണിക്കൂറോളം പ്രദര്‍ശനം

  62 മണിക്കൂറോളം പ്രദര്‍ശനം

  മോഹന്‍ലാല്‍ സ്വന്തമാക്കിയ റെക്കോര്‍ഡ് മമ്മൂട്ടിക്കും ലഭിച്ചിരിക്കുകയാണ് ഇപ്പോള്‍. ചങ്ങരംകുളം മാര്‍സ് സിനിമാസായാിരുന്നു ഇക്കാര്യത്തെക്കുറിച്ച് ഔദ്യോഗികമായി അറിയിച്ചത്. നിര്‍ത്താതെ 50 മണിക്കൂര്‍ എന്ന ലക്ഷ്യവുമായാണ് സിനിമ പ്രദര്‍ശിപ്പിച്ചത്. അധികം വൈകാതെ തന്നെ ആ ലക്ഷ്യവും പൂര്‍ത്തീകരിച്ചിരിക്കുകയാണ് ഇവര്‍. ഞായറാഴ്ചയായിരുന്നു ആരാധകരും അണിയറപ്രവര്‍ത്തകരും ഈ സന്തോഷം ഒരുമിച്ച് ആഘോഷിച്ചത്.

  നന്ദി പ്രകടിപ്പിച്ച് തിയേറ്റര്‍ ഉടമ

  നന്ദി പ്രകടിപ്പിച്ച് തിയേറ്റര്‍ ഉടമ

  ഇത്തരമൊരു നേട്ടത്തിനായി തങ്ങളോട് സഹകരിച്ച ആരാധകര്‍ക്കും പ്രേക്ഷകര്‍ക്കുമൊക്കെ നന്ദി അറിയിച്ച് തിയേറ്റര്‍ ഉടമയും എത്തിയിരുന്നു. ലൂസിഫറിന് പിന്നാലെയായാണ് മധുരരാജയും പ്രദര്‍ശനത്തിന്റെ കാര്യത്തില്‍ റെക്കോര്‍ഡ് സ്വന്തമാക്കിയത്. മോഹന്‍ലാല്‍-മമ്മൂട്ടി താരപോരാട്ടത്തിലൂടെ ബോക്‌സോഫീസിന് തന്നെ പുത്തനുണര്‍വാണ് ലഭിച്ചിട്ടുള്ളത്. സമീപകാലത്തൊന്നും ഇത്രയധികം തിരക്ക് ഒരു സിനിമയ്ക്കും കണ്ടിരുന്നില്ലെന്നും പ്രേക്ഷകര്‍ പറഞ്ഞിരുന്നു.

  സംവിധായകനും നിര്‍മ്മാതാവും

  സംവിധായകനും നിര്‍മ്മാതാവും

  ചങ്ങരംകുളം മാഴ്‌സ് സിനിമാസില്‍ നിന്നും മധുരരാജ സ്വന്തമാക്കിയ പുതിയ റെക്കോര്‍ഡിന്റെ ആഘോഷത്തില്‍ പങ്കെടുക്കാനായി വൈശാഖും നിര്‍മ്മാതാവായ നെല്‍സണ്‍ ഐപ്പും എത്തിയിരുന്നു. കലക്ഷനില്‍ മാത്രമല്ല പ്രദര്‍ശനത്തിലും റെക്കോര്‍ഡ് സൃഷ്ടിച്ച് മുന്നേറുകയാണ് ചിത്രം. കുട്ടികളും കുടുംബ പ്രേക്ഷകരും സിനിമയെ നെഞ്ചിലേറ്റിയെന്ന റിപ്പോര്‍ട്ടുകള്‍ ആദ്യദിനത്തില്‍ തന്നെ പുറത്തുവന്നിരുന്നു.

  മമ്മൂട്ടിയുടെ ട്രിപ്പിള്‍ സ്‌ട്രോംഗ് ആശംസ

  മമ്മൂട്ടിയുടെ ട്രിപ്പിള്‍ സ്‌ട്രോംഗ് ആശംസ

  മധുരരാജയെ ഇരുകൈയ്യും നീട്ടി സ്വീകരിച്ച പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് മമ്മൂട്ടിയും എത്തിയിരുന്നു. വിഷു ആശംസയുമായെത്തിയപ്പോഴായിരുന്നു അദ്ദേഹം വീണ്ടും നന്ദി അറിയിച്ചത്. പ്രത്യേകിച്ച് അവകാശവാദങ്ങളോ തള്ളോ ഒന്നുമില്ലാതെയാണ് ഈ സിനിമ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത്. ട്രിപ്പിള്‍ സ്‌ട്രോംഗ് വിഷു ആശംസയുമായാണ് മമ്മൂട്ടി എത്തിയത്.

  വീഡിയോ കാണാം

  മമ്മൂട്ടിയുടെ വിഷു ആശംസ ഇങ്ങനെയായിരുന്നു, വീഡിയോ കാണാം.

  സന്തോഷം പങ്കുവെച്ച് അജു വര്‍ഗീസ്

  അജു വര്‍ഗീസിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് കാണാം.

  നെല്‍സണ്‍ ഐപ്പിന്റെ ആഘോഷം

  സന്തോഷം പങ്കുവെച്ച് നെല്‍സണ്‍ ഐപ്പ്, വീഡിയോ കാണാം.

  English summary
  Maduraraja's new record in boxoffice, see the latest updation
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X