മമ്മൂട്ടിക്കൊപ്പം സണ്ണി ലിയോണ്‍ ആടിപ്പാടിയത് മനോഹരമായതിന് പിന്നിലൊരു കാരണമുണ്ട്! കാണൂ!

നാളുകള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് മധുരരാജ തിയേറ്ററുകളിലേക്കെത്തിയത്. തുടക്കം മുതല്‍ത്തന്നെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. 9 വര്‍ഷത്തിന് ശേഷമുള്ള രാജയുടെ വരവ് ഗംഭീരമായെന്ന് പ്രേക്ഷകരും പറഞ്ഞിരുന്നു. വൈശാഖ് - ഉദയ്കൃഷ്ണ ടീമിന്റെ രണ്ടാംവരവിന് ഗംഭീര സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. നെല്‍സണ്‍ ഐപ്പാണ് ചിത്രം നിര്‍മ്മിച്ചത്. പ്രമേയത്തിലും ഉള്ളടക്കത്തിലുമൊക്കെ പ്രത്യേകതകളേറെയായിരുന്നു. രാജയുടെ മൂന്നാംവരവിനുള്ള സൂചനകളും നല്‍കിയാണ് ചിത്രം അവസാനിച്ചത്. മിനിസ്റ്റര്‍ രാജയിലെ താരനിര്‍ണ്ണയത്തെക്കുറിച്ചുള്ള ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ അരങ്ങേറിയിരുന്നു.

ബോളിവുഡിന്റെ സ്വന്തം താരങ്ങളിലൊരാളായ സണ്ണി ലിയോണ്‍ രാജയ്‌ക്കൊപ്പം നൃത്തം ചെയ്യാനെത്തുന്നുണ്ടെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും തുടക്കംമുതല്‍ത്തന്നെ പ്രചരിച്ചിരുന്നു. സണ്ണിക്കൊപ്പമിരിക്കുന്ന രാജയുടെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. മമ്മൂട്ടിക്കൊപ്പമുള്ള വരവില്‍ തുടക്കത്തില്‍ താന്‍ പരിഭ്രാന്തിയിലായിരുന്നുവെന്നും പിന്നീട് അദ്ദേഹവുമായി ഇടപഴകിയപ്പോഴാണ് അത് മാറിയതെന്നുമായിരുന്നു സണ്ണി ലിയോണ്‍ പറഞ്ഞത്. രാജയ്‌ക്കൊപ്പമുള്ള നൃത്തരംഗത്തിന്റെ മേക്കിംഗ് വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു.

സണ്ണി ലിയോണിന്റെ നൃത്തം

സണ്ണി ലിയോണിന്റെ നൃത്തം

കണ്ണഞ്ചിപ്പിക്കുന്ന നൃത്തവുമായാണ് സണ്ണി ലിയോണ്‍ മലയാളത്തിലേക്കെത്തിയത്. പതിവ് പോലെ തന്നെ സണ്ണി ചേച്ചി തകര്‍ത്തുവെന്നായിരുന്നു ഈ ഗാനം കണ്ട പ്രേക്ഷകരും പറഞ്ഞത്. സിനിമയിലെ പ്രധാനപ്പെട്ട കാര്യങ്ങളിലൊന്നുകൂടിയായിരുന്നു ഇത്. മോഹമുന്തിരി എന്ന് തുടങ്ങുന്ന ഗാനം സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. ഗോപി സുന്ദറിന്റെ സംഗീത സംവിധാനത്തിലൊരുങ്ങിയ ഗാനം ആലപിച്ചത് സിതാരയായിരുന്നു.

രാജയോടൊപ്പമുള്ള വരവ്

രാജയോടൊപ്പമുള്ള വരവ്

രാജയുടെ രണ്ടാം വരവിലെ പ്രത്യേകതളെക്കുറിച്ചറിയാനായി കാത്തിരുന്നവരെ ഏറെ സന്തോഷിപ്പിച്ച കാര്യങ്ങളിലൊന്നായിരുന്നു സണ്ണി ലിയോണിന്റെ വരവ്. റിലീസ് ദിനത്തില്‍ തന്നെ ഗാനവീഡിയോ പുറത്തുവന്നിരുന്നു. മമ്മൂട്ടിയുടെ എന്‍ട്രിയും സണ്ണി ലിയോണിന്റെ വരവുമൊക്കെ ലീക്കായിരുന്നു. രാജയുടെ ഗെറ്റപ്പും സംസാര ശൈലിയും ഡാന്‍സുമൊക്കെ പ്രേക്ഷകര്‍ക്കും ഇഷ്ടപ്പെട്ടിരുന്നു.

മികച്ച സ്വീകാര്യത

മികച്ച സ്വീകാര്യത

മികച്ച സ്വീകാര്യതയുമായി മുന്നേറുന്ന മധുരരാജ നിറഞ്ഞ സദസ്സുകളിലാണ് പ്രദര്‍ശിപ്പിച്ച് വരുന്നത്. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും ചെലവേറിയ സിനിമ കൂടിയാണിത്. 27 കോടി രൂപ മുതല്‍മുടക്കിലായിരുന്നു സിനിമ നിര്‍മ്മിച്ചത്. 100 കോടിയിലേക്കുള്ള കുതിപ്പിലാണ് ചിത്രം. വൈശാഖിന്റെ അടുത്ത 100 കോടി ഓണ്‍ ദി വേയാണെന്ന തരത്തിലുള്ള ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ സജീവമായി നടക്കുന്നുണ്ട്. 100 കോടി സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

 പ്രതികരണത്തില്‍ സന്തോഷം

പ്രതികരണത്തില്‍ സന്തോഷം

തന്‍രെ ഗാനത്തിന് മികച്ച സ്വീകാര്യതയും പിന്തുണയും ലഭിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് വ്യക്തമാക്കി സണ്ണി ലിയോണും എത്തിയിരുന്നു. തിയേറ്ററിലെ രംഗങ്ങളും താരം ഷെയര്‍ ചെയ്തിരുന്നു. മലയാളത്തിലേക്കെത്തിയ തനിക്ക് ആരാധകര്‍ നല്‍കുന്ന സ്വീകരണത്തില്‍ താന്‍ സന്തോഷവതിയാണെന്നും മമ്മൂട്ടിക്കൊപ്പം പ്രവര്‍ത്തിക്കാനായതില്‍ സന്തോഷമുണ്ടെന്നും താരം പറഞ്ഞിരുന്നു.

മമ്മൂട്ടിയുടെ ആക്ഷന്‍

മമ്മൂട്ടിയുടെ ആക്ഷന്‍

ആക്ഷന്‍ രംഗങ്ങളില്‍ ഡ്യൂപ്പിനെ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് തുടക്കം മുതല്‍ത്തന്നെ കടുത്ത വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ താരമാണ് മമ്മൂട്ടി. പൊതുവെ സാഹസികതയോട് അത്ര താല്‍പര്യമില്ലാത്ത താരം കൂടിയാണ് മെഗാസ്റ്റാര്‍. ഡ്യൂപ്പിനെ ഉപയോഗിക്കാതെയാണ് അദ്ദേഹം ഈ സിനിമ പൂര്‍ത്തിയാക്കിയതെന്ന് വ്യക്തമാക്കി പീറ്റര്‍ ഹെയ്‌നും എത്തിയിരുന്നു. അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിക്കുന്നത് എളുപ്പമുള്ള കാര്യമാണെന്നും പല രംഗങ്ങളും ചിത്രീകരിച്ച് കഴിഞ്ഞതിന് ശേഷമാണ് അതിന് പിന്നിലെ റിസ്‌ക്കിനെക്കുറിച്ച് ചിന്തിച്ചതെന്നും മമ്മൂട്ടി പറഞ്ഞിരുന്നു.

മേക്കിംഗ് വീഡിയോ പുറത്തുവിട്ടു

മധുരരാജയിലെ നൃത്തരംഗത്തിന്റെ മേക്കിംഗ് വീഡിയോ.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X