For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ലൂസിഫറിന് പിന്നാലെ മധുരരാജയും!! പ്രേക്ഷകർക്ക് സർപ്രൈസുമായി ഏപ്രിൽ 5 ന് അബുദാബിയിൽ

  |
  മരണമാസ് മധുരരാജാ ട്രെയ്‌ലർ വരുന്നു | Filmibeat Malayalam

  ഇക്കുറി അവധി ആഘോഷം താരരാജക്കന്മാർക്കൊപ്പമാണ്. മോഹൻലാൽ- പൃഥ്വി കൂട്ട്കെട്ടിൽ പിറന്ന ലൂസിഫറിനു ശേഷം തിയേറ്ററുകൾ കീഴടക്കാൻ എത്തുകയാണ് മമ്മൂക്കയുടെ മധുരരാജ. ഇത്തവണത്തെ അവധികാലം ആഘോഷമാക്കുവാൻ ഇരുതാരങ്ങളും ഒരുമിച്ചെത്തുകയാണ്. ഇത്തരത്തിലുളള അത്ഭുതങ്ങൾ അപ്രതീക്ഷിതമായി മാത്രമാണ് സംഭവിക്കാറുളളത്.

  നിക്ക്-പ്രിയങ്ക വിവാഹ മോചനം!! സത്യാവസ്ഥ ഇങ്ങനെ, നിയമ നടപടിക്കൊരുങ്ങി നടി

  വൈശാഖ് സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ചിത്രമായ പോക്കിരി രാജയുടെ രണ്ടാം പതിപ്പാണ് മധുരരാജ. പൃഥ്വിരാജ്, മമ്മൂട്ടി കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച് തിയേറ്ററുകളിൽ കയ്യടി വാങ്ങിക്കൂട്ടിയ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ജനങ്ങൾ. മമ്മൂട്ടി രാജയായി എത്തുന്ന രണ്ടാം ഭാഗത്തിൽ പൃഥ്വിയ്ക്ക് പകരം എത്തുന്ന തെന്നിന്ത്യൻ താരം ജയ് ആണ്. കാത്തിരിപ്പിനും ആകാംക്ഷയ്ക്കും ഒടുവിൽ മധുരരാജയുടെ ട്രെയിലർ ലേഞ്ച് ഡേറ്റ് പ്രഖ്യാപിച്ചിരിക്കുകയാണ് .

  മനുഷ്യ സ്നേഹിയുടെ കഥ!! മരുതുപുരം ഗ്രാമത്തേയും ജനങ്ങളേയും നെഞ്ചിലേറ്റി ചാച്ചാജിയും മകളും...

   മധുരാജയുടെ ട്രെയിലർ

  മധുരാജയുടെ ട്രെയിലർ

  ഏപ്രിൽ അഞ്ചിന് വിപുലമായ ചടങ്ങുകളോടെയാണ് ട്രെയിലർ ലോഞ്ച് നടക്കുക. ദുബായ് അൽ വഹ്ദ മാളിൽവെച്ച് ഏപ്രിൽ അ‍ഞ്ച് ഇന്ത്യൻ സമയം രാത്രി 7.30 നാണ് പരിപാടി. ട്രെയിലർ ലോഞ്ചിന് മുന്നോടിയായി വൈകിട്ട് നാലുമണിയ്ക്ക് ബുർജ് ഖലീഫയിൽ പത്രസമ്മേളനം സംഘടിപ്പിച്ചിട്ടുണ്ട് .ലൂസിഫറിന്റെ ട്രെയിലർ ലോഞ്ചും അബുദാബിയിലായിരുന്നു. ട്രെയിലർ ലോഞ്ചിനോട് അനുബന്ധിച്ച് വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്.

   ആഘോഷമാക്കി ഏപ്രിൽ 12

  ആഘോഷമാക്കി ഏപ്രിൽ 12

  ഏപ്രിൽ 12 നാണ് മധുര രാജ കേരളത്തിൽ റിലീസിനെത്തുന്നത്. അതേ ദിവസം തന്നെയാണ് യുഎഇയിലും ജിസിസിയിലും ചിത്രം പ്രദർശനത്തിനെത്തുക. വൻ റിലീസാണ് കേരളത്തിൽ ചിത്രത്തിനായി ഒരുക്കിയിരിക്കുന്നത്. 180 ൽ പരം സ്ക്രീനുകളിലാണ് മധുര രാജ പ്രദർശനത്തിനെത്തുന്നത്. ഇതിനു മുൻപ് ചിത്രത്തിന്റെ ടീസറിനും പുറത്തു വന്ന പോസ്റ്ററിനും വൻ പ്രേക്ഷക ശ്രദ്ധയായിരുന്നു ലഭിച്ചിരുന്നത്. കൂടാതെ പോക്കിരിരാജ ജനങ്ങളിൽ സൃഷ്ടിച്ച ഹൈപ്പ് ഇതുവരെ മാറിയിട്ടില്ല.

  രണ്ടാം ഭാഗം മിന്നിക്കും

  രണ്ടാം ഭാഗം മിന്നിക്കും

  ആദ്യ ഭാഗത്തെ പോലെ രണ്ടാം ഭാഗത്തിലും വൻ താരയാണ് അണിനിരക്കുന്നത്. മമ്മൂട്ടിയുടെ അനിയനായി തെന്നിന്ത്യൻ താരം ജയ് ആണ് എത്തുന്നത്. നെടുമുടി വേണു,സലീംകുമാര്‍,ജയ്,അജു വര്ഗീസ്,രമേഷ് പിഷാരടി,കലാഭവന്‍ ഷാജോണ്‍, നോബി, അനുശ്രീ,ഷംന കാസിം,മഹിമ നമ്പ്യാര്‍,അന്ന രാജന്‍ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. മധുരരാജയിൽ നാലു നായികമാരാണുള്ളത്. ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി പുറത്തു വിട്ട് ക്യാരക്ടർ പോസ്റ്റർ പ്രേക്ഷകർക്കിടയിൽ വൻ ശ്രദ്ധ നേടിയിരുന്നു.

   മാസ് ചിത്രം

  മാസ് ചിത്രം

  സൂപ്പർ ഡ്യൂപ്പർ ഹിറ്റ് ചിത്രമായ പുലിമുരുകന് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മധുര രാജ. പോക്കിരാജ കുട്ടികളേയും മുതിർന്നവരേയും ഒരുപോലെ കയ്യിലെടുത്തിരുന്നു. കൂടാതെ മമ്മൂക്കയുടെ മാസ് പ്രകടനം ചിത്രത്തിലേയ്ക്ക് അടുപ്പിക്കുന്ന മറ്റൊരു സംഗതിയാണ്. ആദ്യ ഭാഗത്തെ പോലെ ഉദയ കൃഷ്ണയുടെ തിരക്കഥയിൽ വൈശാഖ് തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നെൽസൺ ഐപ്പാണ് ചിത്രം നിർമ്മിക്കുന്നത്.

  English summary
  maduraraja tariler lauch date out
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X