മധുരരാജ റെക്കോര്‍ഡ് ഇടാന്‍ തുടങ്ങി! യൂട്യൂബ് തന്നെ നിശ്ചലമായി! ട്രെയിലറിലൂടെ ഗംഭീര നേട്ടം! കാണൂ!

നീണ്ട നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് മധുരരാജ ഏപ്രില്‍ 12ന് തിയേറ്ററുകളിലേക്കെത്തുകയാണ്. റിലീസ് ദിനം ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണ് ആരാധകര്‍. ടീസറിന് പിന്നാലെയായെത്തിയ ട്രെയിലറിന് ഗംഭീര സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ടീസറിലെ വിമര്‍ശനങ്ങളെയെല്ലാം കാറ്റില്‍ പറത്തുന്ന തരത്തിലുള്ള ട്രെയിലറാണ് പുറത്തുവന്നിട്ടുള്ളത്. താരങ്ങളും ആരാധകരുമൊക്കെ ട്രെയിലര്‍ ഷെയര്‍ ചെയ്തിരുന്നു. രാജയും പിള്ളേരും ട്രിപ്പിള്‍ സ്‌ട്രോങ്ങാണെന്നുള്ള ഡയലോഗുമായാണ് ടീസറെത്തിയത്. ആരാധകരെ തൃപ്തിപ്പെടുത്തുന്ന തരത്തിലുള്ള അഡാര്‍ ഐറ്റം തന്നെയാണ് അണിയറയില്‍ ഒരുങ്ങുന്നതെന്ന് സ്ഥിരീകരിക്കുന്നതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ട്രെയിലര്‍.

സ്റ്റീഫന്‍ നെടുമ്പള്ളി മാറിനിന്നോയെന്നും ഞങ്ങളുടെ രാജയാണ് ഇനി ഭരിക്കാന്‍ പോവുന്നതെന്നാണ് ആരാധകരുടെ വാദം. ജയിക്കാന്‍ വേണ്ടി മാത്രമുള്ള കളിയുമായാണ് ഇക്കയെത്തുന്നതെന്നാണ് മറുവിഭാഗത്തിന്റെ വാദം. ട്രെയിലറെത്തി മിനിട്ടുകള്‍ കഴിയുന്നതിനിടയില്‍ യൂട്യൂബ് നിശ്ചലമായിരുന്നു. ഇതിനകം തന്നെ 21 ലക്ഷത്തിലധികം പേരാണ് ട്രെയിലര്‍ കണ്ടതെന്നുള്ള വിവരമാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ലൈക്കുകളുടേയും കമന്റുകളുടേയും പ്രവാഹമാണ് ട്രെയിലറിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. പോക്കിരിരാജയ്ക്ക് ശേഷം 9 വര്‍ഷത്തിന് ശേഷമാണ് രണ്ടാം ഭാഗവുമായി എത്തുന്നത്. മാസ്സ് ഡയലോഗുകളും ആക്ഷന്‍ രംഗങ്ങളുമായാണ് ട്രെയിലര്‍ എത്തിയത്. ഒരു മിനിറ്റ് 46 സെക്കന്റ് ദൈര്‍ഘ്യമുള്ള ട്രെയിലര്‍ ഇതിനകം തന്നെ വൈറലായി മാറിയിട്ടുണ്ട്.

Maduraraja

ഷംന കാസിം, അനുശ്രീ, അന്ന രേഷ്മ, മഹിമ നമ്പ്യാര്‍ തുടങ്ങി നാല് പേരാണ് ചിത്രത്തിനായി അണിനിരന്നിട്ടുള്ളത്. നെടുമുടി വേണു, സിദ്ദിഖ്, സലീം കുമാര്‍, അജു വര്‍ഗീസ്, ജഗപതി ബാബു, നരേന്‍, രമേഷ് പിഷാരടി തുടങ്ങി വന്‍താരനിര തന്നെ ചിത്രത്തിനായി അണിനിരക്കുന്നുണ്ട്. നൃത്തരംഗവുമായി സണ്ണി ലിയോണും ചിത്രത്തിലെത്തുന്നുണ്ട്. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമെന്ന വിശേഷണവും സിനിമയ്ക്ക് സ്വന്തമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X