ഇനി വിരലിൽ എണ്ണാവുന്ന ദിവസങ്ങൾ!! പ്രേക്ഷകർക്ക് സർപ്രൈസുമായി മമ്മൂക്കയും മധുര രാജ ടീം...

ഇത്തവണത്തെ അവധിക്കാലം ആഘോഷമാക്കുകയാണ് താരരാജക്കന്മാർ. കുട്ടികളും മുതിർന്നവരും ഒരുപോലെ ഏറ്റെടുത്ത ചിത്രമായിരുന്നു മമ്മൂട്ടി പൃഥ്വിരാജ്, ശ്രേയ ശരൺ എന്നീവർ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ പോക്കിരിരാജ. വൈശാഖ് സംവിധാനം ചെയ്ത ഈ ചിത്രം സൂപ്പർ ഹിറ്റായിരുന്നു. ഇതിൻരെ രണ്ടാം ഭാഗമായ മധുരാജയുടെ പ്രഖ്യാപനം പ്രേക്ഷകർക്കിടയിൽ വൻ ആഘോഷമായിരുന്നു.

madura raja

മമ്മൂട്ടി രാജയായി എത്തുന്ന രണ്ടാം ഭാഗത്തിൽ പൃഥ്വിയ്ക്ക് പകരം എത്തുന്ന തെന്നിന്ത്യൻ താരം ജയ് ആണ്. മധുരാജയ്ക്കായി പ്രേക്ഷകർ ആകാംക്ഷയേടെ കാത്തിരിക്കുകയാണ്. ആദ്യ ഭാഗത്തെ പോലെ മുതിർന്നവരേയും കുട്ടികളേയും ഒരുപോലെ കയ്യിലെടുക്കാൻ ഈ ചിത്രത്തിനു കഴിയുമെന്നുള്ള പ്രതീക്ഷയിലാണ് അണിയറ പ്രവർത്തകർ. പ്രേക്ഷകർക്കൊരു സന്തോഷ വാർത്തയുമായി മധുരരാജ ടീം എത്തിയിട്ടുണ്ട്.

 ട്രെയിലർ റിലീസ്

ട്രെയിലർ റിലീസ്

ഇത്തവണത്തെ അവധിക്കാലം ആഘോഷമാക്കാനാണ് മധുരാജയും ടീം എത്തുന്നത്. ഏപ്രിൽ 12 ന് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. ഇപ്പോഴിത ചിത്രത്തിന്റെ ട്രെയിലർ ലോഞ്ച് പ്രഖ്യാപിച്ചിരിക്കുകയാണ് മധുരാജ ടീം. ഏപ്രിൽ 5 വൈകുന്നേരം 7 ‌മണിയ്ക്ക് അബുദാബിയിലെ അൽ-വഹ്ദ മാളിലാണ് ട്രെയിലർ ലോഞ്ച് നടക്കുക. ചിത്രത്തിന്റെ ടീസറിനും പുറത്തു വന്ന പോസ്റ്ററിനും വൻ പ്രേക്ഷക ശ്രദ്ധയായിരുന്നു ലഭിച്ചിരുന്നു. കൂടാതെ പോക്കിരിരാജ ജനങ്ങളിൽ സൃഷ്ടിച്ച ഹൈപ്പ് ഇതുവരെ മാറിയിട്ടില്ല.

റിലീസ്  തകർക്കും

റിലീസ് തകർക്കും

ഏപ്രിൽ 12 നാണ് മധുര രാജ കേരളത്തിൽ റിലീസിനെത്തുന്നത്. അതേ ദിവസം തന്നെയാണ് യുഎഇയിലും ജിസിസിയിലും ചിത്രം പ്രദർശനത്തിനെത്തുക. വൻ റിലീസാണ് കേരളത്തിൽ ചിത്രത്തിനായി ഒരുക്കിയിരിക്കുന്നത്. 180 ൽ പരം സ്ക്രീനുകളിലാണ് മധുര രാജ പ്രദർശനത്തിനെത്തുന്നത്.

 വൻ താരനിര

വൻ താരനിര

ആദ്യ ഭാഗത്തെ പോലെ രണ്ടാം ഭാഗത്തിലും വൻ താരയാണ് അണിനിരക്കുന്നത്. മമ്മൂട്ടിയുടെ അനിയനായി തെന്നിന്ത്യൻ താരം ജയ് ആണ് എത്തുന്നത്. നെടുമുടി വേണു,സലീംകുമാര്‍,ജയ്,അജു വര്ഗീസ്,രമേഷ് പിഷാരടി,കലാഭവന്‍ ഷാജോണ്‍, നോബി, അനുശ്രീ,ഷംന കാസിം,മഹിമ നമ്പ്യാര്‍,അന്ന രാജന്‍ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. മധുരരാജയിൽ നാലു നായികമാരാണുള്ളത്. ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി പുറത്തു വിട്ട് ക്യാരക്ടർ പോസ്റ്റർ പ്രേക്ഷകർക്കിടയിൽ വൻ ശ്രദ്ധ നേടിയിരുന്നു.

പുലിമുരുകന്റെ വിജയം രാജയിലും

പുലിമുരുകന്റെ വിജയം രാജയിലും

സൂപ്പർ ഡ്യൂപ്പർ ഹിറ്റ് ചിത്രമായ പുലിമുരുകന് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മധുര രാജ. ലാലേട്ടന്റെ പുലമുരുകൻ നേടിയ റെക്കോഡ് മധുരാജയിലൂടെ മമ്മൂക്ക മാറ്റി എഴുതുമോ എന്ന് കണ്ട് തന്നെ കാണേണ്ടി വരും. ആദ്യ ഭാഗത്തെ പോലെ ഉദയ കൃഷ്ണയുടെ തിരക്കഥയിൽ വൈശാഖ് തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നെൽസൺ ഐപ്പാണ് ചിത്രം നിർമ്മിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X