മമ്മൂട്ടിക്ക് റോപ്പ് ആക്ഷനാണ് ഇഷ്ടം! ഡ്യൂപ്പില്ലാതെ ഫൈറ്റ് ചെയ്യാനാണ് മോഹന്‍ലാലിന് താല്‍പര്യം!

Recommended Video

ആക്ഷന്‍ രംഗങ്ങള്‍ ചെയ്യാന്‍ കേമന്‍ മമ്മൂട്ടിയോ മോഹന്‍ലാലോ? | filmibeat Malayalam

പ്രേക്ഷകരെ ത്രസിപ്പിക്കുന്ന തരത്തിലുള്ള ആക്ഷനുമായാണ് താരങ്ങള്‍ എത്താറുള്ളത്. പിടിച്ചിരുത്തുന്ന തരത്തിലുള്ള രംഗങ്ങള്‍ കാണുമ്പോള്‍ത്തന്നെ ആരാധകരുടെ ആവേശം ഇരട്ടിക്കാറുണ്ട്. ആക്ഷന്റെ കാര്യത്തില്‍ വ്യത്യസ്തമായ സമീപനമാണ് മോഹന്‍ലാലും മമ്മൂട്ടിയും സ്വീകരിക്കുന്നത്. ഇവര്‍ക്കൊപ്പം പ്രവര്‍ത്തിച്ചതിനെക്കുറിച്ചും ഇവരുടെ താല്‍പര്യങ്ങളിലെ വ്യത്യസ്തതയെക്കുറിച്ചുമൊക്കെ അദ്ദേഹം തുറന്നുപറഞ്ഞിരുന്നു. കേരള കൗമുദിക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് അദ്ദേഹം ഇതേക്കുറിച്ച് വ്യക്തമാക്കിയത്.

മാഫിയ ശശിയെന്ന പേര്

സംഘട്ടനം മാഫിയ ശശി, സിനിമ തുടങ്ങുന്നതിന് മുന്‍പ് കാണുന്ന ഈ പേര് മലയാളികള്‍ക്ക് സുപരിചിതമാണ്. ആക്ഷന്‍ രംഗങ്ങളില്‍ അദ്ദേഹത്തിന്‍രെ അസാമാന്യ മികവിനെക്കുറിച്ച് എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഒരുകാലത്ത് ആക്ഷന്‍ ചിത്രങ്ങളിലെല്ലാം അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടായിരുന്നു. സംവിധായകരും നിര്‍മ്മാതാക്കളുമൊക്കെ അദ്ദേഹത്തിനായി കാത്തിരിക്കുന്ന സ്ഥിതിവിശേഷമായിരുന്നു. മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ് തുടങ്ങി മലയാള സിനിമയിലെ ഒട്ടുമിക്ക താരങ്ങള്‍ക്കുമൊപ്പം പ്രവര്‍ത്തിക്കാനുള്ള അവസരം ഈ താരത്തിന് ലഭിച്ചിരുന്നു.

മമ്മൂട്ടിയുടെ ആക്ഷന്‍

ആക്ഷന്‍ രംഗങ്ങളുടെ കാര്യത്തില്‍ ഏറെ പഴി കേട്ടയാളാണ് മമ്മൂട്ടി. സാഹസിക രംഗങ്ങളും നൃത്തവും അദ്ദേഹത്തിന് വഴങ്ങില്ലെന്നാണ് പൊതുവിലുള്ള വെപ്പ്. എന്നാല്‍ ആ ധാരണ ശരിയല്ലെന്ന് അദ്ദേഹം അടുത്തിടെ തെളിയിച്ചിരുന്നു. മധുരരാജയില്‍ ഡ്യൂപ്പിനെ ഉപയോഗിക്കാതെയാണ് അദ്ദേഹം ആക്ഷന്‍ ചെയ്തത്. ഡ്യൂപ്പ് ഇല്ലാതെയും പെര്‍ഫോം ചെയ്യാനാവും എന്ന് തെളിയിക്കുകയായിരുന്നു അദ്ദേഹം. റോപ്പ് ആക്ഷന്‍ രംഗങ്ങളോടാണ് മെഗാസ്റ്റാറിന് കൂടുതല്‍ താല്‍പര്യം, അത്തരത്തിലുള്ള രംഗങ്ങള്‍ പൂര്‍ത്തിയാക്കാന്‍ അദ്ദേഹത്തിന് പ്രത്യേക താല്‍പര്യമാണെന്നാണ് മാഫിയ ശശി പറയുന്നത്.

മോഹന്‍ലാലിന്റെ താല്‍പര്യം

സാഹസിക രംഗങ്ങളോട് പ്രത്യേക താല്‍പര്യമുള്ളയാളാണ് മോഹന്‍ലാല്‍. അത്തരം രംഗങ്ങളുടെ പൂര്‍ണ്ണതയ്ക്കായി അങ്ങേയറ്റത്തെ തയ്യാറെടുപ്പുകളാണ് അദ്ദേഹം നടത്താറുള്ളത്. വ്യത്യസ്തമായിരിക്കണം ആക്ഷന്‍ രംഗങ്ങളെന്ന തരത്തിലുള്ള നിലപാടുകളാണ് അദ്ദേഹത്തിന്റേത്. ഡ്യൂപ്പിനെ ഉപയോഗിക്കാതെ സ്വന്തമായി ആക്ഷന്‍ ചെയ്യുകയെന്നതാണ് മോഹന്‍ലാലിന്റെ നയം.

സഹതാരങ്ങള്‍ക്ക് നല്‍കുന്ന പിന്തുണ

തുടക്കക്കാരെ മോഹന്‍ലാല്‍ നന്നായി പോത്സാഹിപ്പിക്കാറുണ്ട്. കൂടെയുള്ളവരും ടെന്‍ഷനില്ലാതെ നില്‍ക്കണമെന്ന കാര്യത്തില്‍ അദ്ദേഹത്തിന് നിര്‍ബന്ധമുണ്ടെന്നും മാഫിയ ശശി പറയുന്നു. അതുവരെ ചിരിച്ച് കളിച്ച് നിന്നിരുന്ന താരം ക്യാമറയ്ക്ക് മുന്നില്‍ കഥാപാത്രമായി മാറുന്നത് കണ്ട് സ്തബ്ധരായി നിന്നുപോയതിനെക്കുറിച്ച് പലരും തുറന്നുപറഞ്ഞിട്ടുണ്ട്. ഒപ്പം അഭിനയിക്കുന്നവരും കൂളായിരിക്കണം എ്ന്നും അക്കാര്യത്തില്‍ അദ്ദേഹം ശ്രദ്ധിക്കാറുണ്ടെന്നും മാഫിയ ശശിയും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

പ്രണവിനും സമാന ചിന്താഗതി

മോഹന്‍ലാലിന് പിന്നാലെയായാണ് പ്രണവ് മോഹന്‍ലാലും സിനിമയില്‍ തുടക്കം കുറിച്ചത്. ബാലതാരത്തില്‍ നിന്നും മാറി നായകനായെത്തിയപ്പോള്‍ അച്ഛന്‍രെ അതേ ശൈലി തന്നെയായിരുന്നു താരപുത്രനും സ്വീകരിച്ചത്. ആദിയിലെ ആക്ഷന്‍ രംഗങ്ങളിലൂടെ ആ മികവ് പ്രകടമായിരുന്നു. അത്തരം രംഗങ്ങളില്‍ ഡ്യൂപ്പിനെ ഉപയോഗിക്കാനും പ്രണവ് തയ്യാറായിരുന്നില്ല. പാര്‍ക്കൗറിലൂടെയായിരുന്നു അദ്ദേഹം വിസ്മയിപ്പിച്ചത്. രണ്ടാമത്തെ സിനിമയ്ക്കായി സര്‍ഫിങ് പരിശീലനവും നടത്തിയിരുന്നു.

ദുല്‍ഖറിനോട്  മമ്മൂട്ടി പറഞ്ഞത്

സാഹസിക രംഗങ്ങളോട് താല്‍പര്യമുണ്ടെങ്കിലും സ്വന്തം സുരക്ഷ ഉറപ്പാക്കാതെ ഒരു കാര്യവും ചെയ്യരുതെന്ന നിലപാടാണ് മമ്മൂട്ടിയുടേത്. അതിനാല്‍ത്തന്നെ അവശ്യ ഘട്ടങ്ങളില്‍ ഡ്യൂപ്പിനെ ഉപയോഗിക്കാറുണ്ട് അദ്ദേഹം. ഇതേ കാര്യമായിരുന്നു ദുല്‍ഖര്‍ സല്‍മാനോടും പറഞ്ഞത്. എന്നാല്‍ ഏത് രംഗവും സ്വന്തമായി ചെയ്യാനുള്ള തീരുമാനത്തിലായിരുന്നു താരപുത്രന്‍.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X