നടി മഹാലക്ഷ്മി വിവാഹിതയാവുന്നു! എന്‍ഗേജ്‌മെന്റ് ചിത്രം പങ്കുവെച്ച് സുഹൃത്ത്! ചിത്രം വൈറല്‍! കാണൂ!
സിനിമാലോകത്തിപ്പോള്‍ വിവാഹത്തിന്റെ സമയമാണ്. ഒന്നിന് പുറകെ ഒന്നായി താരവിവാഹങ്ങള്‍ അരങ്ങേറിക്കൊണ്ടിരിക്കുകയാണ്. അടുത്തതായി ആരാണ് വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കുന്നതെന്നറിയാനായാണ് സിനിമാപ്രേമികളും കാത്തിരുന്നത്. താരവിവാഹങ്ങളുടെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ തംരഗമായി മാറാറുമുണ്ട്. പ്രേക്ഷകരുടെ പ്രിയതാരവും നര്‍ത്തകിയുമായ മഹാലക്ഷ്മിയും വിവാഹ ജീവിതത്തിലേക്ക് കാലെടുത്ത് വെക്കുകയാണ്. നൃത്തത്തില്‍ നിന്നും അഭിനയത്തിലേക്കെത്തിയ താരത്തിന് മികച്ച സ്വീകാര്യതയും പിന്തുണയുമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സ്റ്റേജ് പരിപാടികളിലെ സ്ഥിരം സാന്നിധ്യമാണ് ഈ താരം. കണ്ണഞ്ചിപ്പിക്കുന്ന നൃത്ത വിസ്മയവുമാണ് മഹാലക്ഷ്മി എത്താറുള്ളത്.
യുവജനോത്സവ വേദിയില്‍ നിന്നുമാണ് ഈ താരത്തെ സംവിധായകര്‍ കണ്ടെത്തിയത്. തിളക്കത്തില്‍ ബാലതാരമായെത്തിയ മഹാലക്ഷ്മി അഭിനയത്തോടൊപ്പം തന്നെ നൃത്തത്തിനും പ്രാധാന്യം നല്‍കിയിരുന്നു. മലയാളത്തില്‍ മാത്രമല്ല തമിഴകത്തും സാന്നിധ്യം അറിയിച്ച താരം മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയതാരമാണ്. നിരവധി പരമ്പരകളിലാണ് താരം വേഷമിട്ടത്. സിനിമയില്‍ നിന്നും മികച്ച കഥാപാത്രങ്ങളെ ലഭിച്ചിരുന്നോയെന്ന കാര്യത്തെക്കുറിച്ചൊന്നും താന്‍ ചിന്തിക്കാറില്ലെന്നും നൃത്തത്തിനാണ് പ്രഥമ പരിഗണന നല്‍കുന്നതെന്നും താരം പറഞ്ഞിരുന്നു.

വിവാഹിതയാവാന്‍ പോവുകയാണെന്നുള്ള കാര്യത്തെക്കുറിച്ച് മഹാലക്ഷ്മിയും പോസ്റ്റ് ചെയ്തിട്ടുണ്ട്. അടുത്ത സുഹൃത്തും നടനുമായ രഞ്ജിത്ത് രാജാണ് വിവാഹനിശ്ചയ ചിത്രം പങ്കുവെച്ചത്. സോഷ്യല്‍ മീഡയയിലൂടെ ഇതിനോടകം തന്നെ ചിത്രം വൈറലായി മാറിയിട്ടുണ്ട്. രഞ്ജിത്ത് രാജിന്‍രെ പോസ്റ്റ് കാണാം.


Click it and Unblock the Notifications