ഇതൊക്കെ സാംപിള്‍, ശരിക്കുള്ളത് വരാനിരിക്കുന്നേയുള്ളൂ, പുകവലിയെ കുറിച്ച് ചോദിച്ചവരോട് ഹന്‍സിക
മരംചുറ്റി പ്രണയകഥകളില്‍ നിന്ന് മുക്തയാകുകയാണ് ഹന്‍സിക മോട്ട്വാണിയും. ഏറ്റവുമടുവില്‍ റിലീസ് ചെയ്ത തുപ്പാക്കി മുനയില്‍ എന്ന ചിത്രം അതിന് ചെറിയരു ഉദാഹരണമാണ്. കുറച്ചുകൂടെ പക്വതയുള്ള കഥാപാത്രത്തെയാണ് ചിത്രത്തില്‍ ഹന്‍സിക അവതരിപ്പിച്ചിരിയ്ക്കുന്നത്.
മഹ എന്ന ചിത്രത്തിലൂടെ പൂര്‍ണമായും ഹന്‍സിക മാറുന്നത് പ്രേക്ഷകര്‍ക്ക് കാണാം. അതിന്റെ തെളിവായിരുന്നു ചിത്രത്തിന്റെ പോസ്റ്റര്‍. ഹന്‍സിക പുകവലിക്കുന്ന പോസ്റ്റര്‍ തമിഴ് സിനിമാ ലോകത്ത് ചര്‍ച്ചയായിക്കഴിഞ്ഞു. ഇതിനെ കുറിച്ച് ചോദിച്ചപ്പോള്‍, ഇതൊക്കെ സാംപിള്‍ എന്നായിരുന്നു ഹന്‍സികയുടെ പ്രതികരണം.

മഹ എന്ന ചിത്രം
ബാലതാരമായി സിനിമാ ലോകത്തെത്തിയ ഹന്‍സിക മോട്ട്വാണിയുടെ അന്‍പതാമത്തെ ചിത്രം എന്ന പ്രത്യേകതയോടെയാണ് മഹ എന്ന സ്ത്രീപക്ഷ ചിത്രമൊരുങ്ങുന്നത്. തെലുങ്ക്‌സിനിമാ ലോകത്തിലൂടെ നായികയായി അഭിമുഖമായ ഹന്‍സികയുടെ അന്‍പതാമത്തെ ചിത്രം തമിഴിലാണ്.

പോസ്റ്ററുകള്‍
ചിത്രത്തിന്റേതായി രണ്ട് പോസ്റ്ററുകളാണ് ഇതുവരെ റിലീസായത്. തന്റെ തന്നെ മുഖം മൂടി കൈയ്യില്‍ പിടിച്ച് ചരിഞ്ഞ് ഇരിക്കുന്നതാണ് ഒരു പോസ്റ്റര്‍. സന്യാസിവേഷത്തില്‍ പുകവലിക്കുന്നതാണ് മറ്റൊന്ന്.

വിവാദമായി
ഹന്‍സിക പുകവലിക്കുന്ന പോസ്റ്റര്‍ പെട്ടന്ന് തന്നെ ഓണ്‍ലൈന്‍ ലോകത്ത് വൈറലായി. സന്യാസി വേഷത്തെ അപമാനിക്കുന്ന തരത്തിലുള്ള പോസ്റ്റര്‍ വിവാദമാക്കാനും ചിലര്‍ ശ്രമിച്ചു.

ഹന്‍സികയുടെ പ്രതികരണം
ഇതിനെ കുറിച്ച് ചോദിച്ചപ്പോള്‍ ഇതൊക്കെ സാംപിള്‍ എന്നാണ് ഹന്‍സിക പറഞ്ഞത്. ഇനിയും വരാനിരിക്കുന്നതേയുള്ളൂ. നിങ്ങളെ പോലെ ഞാനും അതെന്താണെന്നറിയാനുള്ള ആകാംക്ഷയിലാണ്. പോസ്റ്റര്‍ ചര്‍ച്ചയായതില്‍ സന്തോഷമുണ്ടെന്നും ഹന്‍സിക പറയുന്നു.

കഠിനമുള്ള വേഷം
എന്റെ കരിയറിലെ ഏറ്റവും കഠിനമുള്ള വേഷമാണ് മഹായിലേത് എന്ന് ഹന്‍സിക പറയുന്നു. കഴിവിന്റെ പരമാവതി ഞാന്‍ ശ്രമിച്ചിട്ടുണ്ട്- ഹന്‍സിക പറഞ്ഞു


Click it and Unblock the Notifications