»   » മഹാഭാരതയിലെ ഭീമന്‍ മോഹന്‍ലാലിനെ തേടിവന്നത്!!! ഭീമനാകാന്‍ മോഹന്‍ലാലിനുള്ള ഗുണങ്ങള്‍...

മഹാഭാരതയിലെ ഭീമന്‍ മോഹന്‍ലാലിനെ തേടിവന്നത്!!! ഭീമനാകാന്‍ മോഹന്‍ലാലിനുള്ള ഗുണങ്ങള്‍...

Posted By: Karthi
Subscribe to Filmibeat Malayalam

ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തിലേക്ക് നടന്നു കയറുകയായിരുന്നു ബാഹുബലി എന്ന തെന്നിന്ത്യന്‍ സിനിമ. ഒരു ഇന്ത്യന്‍ സിനിമയ്ക്ക് അപ്രാപ്യം എന്ന കരുതിയ വന്‍ ബോക്‌സ് ഓഫീസ് നേട്ടമാണ് ചിത്രം സ്വന്തമാക്കിയത്. ബിഗ് ബജറ്റ് സിനിമകള്‍ക്കുള്ള ആശങ്ക മാറിക്കിട്ടി. ഇപ്പോഴിതാ ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന ബജറ്റിലുള്ള ചിത്രം ഒരുങ്ങുകയാണ് അതും മലയാളത്തില്‍ നിന്നും.

സ്റ്റാര്‍ വാല്യു ഇല്ലെന്ന് ബോളിവുഡ് നിര്‍മാതാവ്, മമ്മൂട്ടിക്ക് പകരം വേറെ നായകന്‍!!! എന്നിട്ടോ???

നടനായി തിരക്കഥാകൃത്തായി, ഇനി അടുത്ത ലക്ഷ്യം സംവിധാനം!!! നയം വ്യക്തമാക്കി താരപുത്രന്‍???

എംടി വാസുദേവന്‍ നായരുടെ രണ്ടാമൂഴം എന്ന നോവലിന്റെ ചലച്ചിത്രം ഭാഷ്യം ഒരുങ്ങുമ്പോള്‍ അതില്‍ നായകനാകുന്നത് മോഹന്‍ലാലാണ്. 1000 കോടി മുതല്‍ മുടക്കിലാണ് രണ്ട് ഭാഗങ്ങളിലായി പുറത്തിറങ്ങുന്ന ചിത്രം നിര്‍മിക്കുന്നത്. പരസ്യ ചിത്ര സംവിധായകനായ വിഎ ശ്രീകുമാര്‍ മേനോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 

മോഹന്‍ലാലിന്റെ പ്രിയകഥാപാത്രം

രണ്ടാമൂഴത്തിലെ ഭീമന്‍ എന്നും മോഹന്‍ലാലിനെ ഭ്രമിപ്പിച്ച കഥാപാത്രമായിരുന്നു. 100 വര്‍ഷത്തിനിടയില്‍ മലയാള നോവലുകളില്‍ അവതരിപ്പിക്കപ്പെട്ട പത്ത് അനശ്വര കഥാപാത്രങ്ങളെ മോഹന്‍ലാല്‍ അരങ്ങില്‍ അപവതരിപ്പിച്ചപ്പോള്‍ അതിലൊന്ന് രണ്ടാമൂഴത്തിലെ ഭീമനായിരുന്നു. 2003 ഒക്ടോബറില്‍ തിരുവനന്തപുരത്തായിരുന്നു കഥയാട്ടം എന്ന പേരില്‍ പരിപാടി അവതരിപ്പിക്കപ്പെട്ടത്.

നാടകത്തിലും ഭീമന്‍

സിനിമയില്‍ നിറഞ്ഞ് നില്‍ക്കുമ്പോഴും നാടകത്തോട് താല്പര്യം പുലര്‍ത്തിയിരുന്ന മോഹന്‍ലാല്‍ മുകേഷിനൊപ്പം ഛായാമുഖി എന്ന നാടകം അരങ്ങിലെത്തിച്ചിരുന്നു. ആ നാടകത്തിലും മോഹന്‍ലാലിന്റെ കഥാരപാത്രം ഭീമനായിരുന്നു. രണ്ടാമൂഴം സിനിമയാകുകയാണെങ്കില്‍ ഭീമനാകണമെന്ന ആഗ്രഹം മോഹന്‍ലാല്‍ പങ്കുവച്ചിരുന്നു.

ഭീമന് മമ്മൂട്ടിയുടെ ശബ്ദം

എംടിയുടെ രചനയില്‍ പിറക്കുന്ന ഇതിഹാസ പുരുഷന്മാര്‍ക്ക് എന്നും മമ്മൂട്ടിയുടെ രൂപമാണ്. ചന്തു ചേകവരും കേരള വര്‍മ്മ പഴിശ്ശിരാജയും ഇതിന് ഉദാഹരണം മാത്രം. രണ്ടാമൂഴം എഴുതുമ്പോള്‍ അതിലെ ഭീമന് മമ്മൂട്ടിയുടെ ശബ്ദമായിരുന്നെന്ന് എംടി പറയുകയും ചെയ്തിരുന്നു. എന്നാല്‍ സിനിമ പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ വേഷം മമ്മൂട്ടിയിലേക്കാണ് എത്തിയത്.

മലയാളത്തിലെ ഏക നൂറ് കോടി

നൂറ് കോടി ക്ലബ്ബില്‍ ഇടം നേടിയ ഏക നടനാണ് മോഹന്‍ലാല്‍. 150 കോടി പിന്നിട്ട പുലിമുരുകനും 100 പിന്നിട്ട തെലുങ്ക് ചിത്രം ജനത ഗാരേജും മോഹന്‍ലാലിന് അവകാശപ്പെടാന്‍ കഴിയുന്ന ചിത്രങ്ങളാണ്. സ്വാഭാവികമായും ഇത്രയും ഉയര്‍ന്ന ബജറ്റില്‍ ഒരു സിനിമ ഒരുങ്ങുമ്പോള്‍ മോഹന്‍ലാല്‍ പരിഗണിക്കപ്പെടാം. എന്നാല്‍ ഇതൊന്നുമല്ല കാരണം.

എന്തുകൊണ്ട് മോഹന്‍ലാല്‍?

റേഡിയോ മാംഗോ യുഎഇക്ക് അനനുവദിച്ച അഭിമുഖത്തിലാണ് ഈ ചോദ്യത്തിനുള്ള ഉത്തരം നിര്‍മാതാവ് ബിആര്‍ ഷെട്ടി നല്‍കിയത്. തനിക്ക് മോഹന്‍ലാലിന്റെ വ്യക്തിത്വം ഇഷ്ടമാണ്. കഥാപാത്രം എന്ത് തന്നെയായാലും തന്റെ ശരീരവും ഹൃദയവും മനസിന് കൊടുക്കും. തലക്കനമില്ലാത്ത താര ജാട ഇല്ലാത്ത വ്യക്തിയാണ് മോഹന്‍ലാല്‍. മോഹന്‍ലാലാണ് അനുയോജ്യനെന്നും ഷെട്ടി പറയുന്നു.

1000 കോടി

രണ്ടാമൂഴം സിനിമയാക്കുന്നതിനേക്കുറിച്ച് എംടിയോട് മുമ്പ് ചോദ്യം ഉയര്‍ന്നപ്പോള്‍ രണ്ടാമൂഴത്തെ ഒരു സിനിമയില്‍ ഒതുക്കാന്‍ കഴിയില്ലെന്നായിരുന്നു എംടി നല്‍കിയ മറുപടി. ഇപ്പോള്‍ സിനിമ യാഥാര്‍ത്ഥ്യമാകുമ്പോള്‍ രണ്ട് ഭാഗങ്ങളിലാണ് ചിത്രം ഒരുങ്ങുന്നത്.

ചോദിച്ചതല്ല കിട്ടിയത്

വന്‍ ബജറ്റ് ആവശ്യപ്പെടുന്ന ചിത്രത്തിനായി വിദേശ വ്യവസായി ബിആര്‍ ഷെട്ടിയെ അണയിറ പ്രവര്‍ത്തകര്‍ സമീപിച്ചു. രണ്ട് ഭാഗങ്ങളായിലായി ഒരുങ്ങുന്ന ചിത്രത്തിനായി 800 കോടി രൂപയാണ് ആവശ്യപ്പെട്ടത്. എന്നാല്‍ ചിത്രത്തിന് 1000 കോടി അദ്ദേഹം നല്‍കി. ലാഭം പ്രതീക്ഷിച്ചായിരുന്നില്ല ഷെട്ടി രണ്ടാമൂഴത്തിന്റെ നിര്‍മാണം ഏറ്റെടുത്തത്.

English summary
The Mahabharata is written by MT Vasudevan Nair based on his novel Randamoozham. Mahabharata producer reveals why Mohanlal was chosen to play Bheeman in the 1000 cr project!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam