twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മഹാഭാരത്തില്‍ മോഹന്‍ലാലിനെ കൂടാതെ ആരൊക്കെയുണ്ട്, അത് തീരുമാനിക്കുന്നത് സംവിധായകനല്ല, പിന്നെയാര്?

    By Rohini
    |

    മോഹന്‍ലാലിനെ നായകനാക്കി വിഎ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന മഹാഭാരതം എന്ന ചിത്രത്തെ കുറിച്ചാണ് ഇപ്പോള്‍ മലയാള സിനിമാ ലോകം സംസാരിയ്ക്കുന്നത്. മലയാളത്തിന് മാത്രമല്ല, ഇന്ത്യന്‍ സിനിമയില്‍ തന്നെ ഒരു അത്ഭുതമായിരിയ്ക്കും മഹാഭാരതം.

    രാജമൗലി ഇല്ലാതെ 1000 കോടി മുതല്‍ മുടക്കില്‍ മഹാഭാരതം വരുന്നു!!! നായകന്‍ മോഹന്‍ലാല്‍!!!

    ആയിരം കോടി ബജറ്റില്‍ ഒരുക്കുന്ന, ഇന്ത്യയിലെ ഏറ്റവും ചെലവേറിയ ചിത്രമെന്ന പ്രത്യേകതയും മഹാഭാരതത്തിനുണ്ട്. ഭീമനായി മോഹന്‍ലാല്‍ എത്തുന്നു എന്നതൊഴിച്ചാല്‍ മറ്റ് കഥാപാത്രങ്ങളെ ഒന്നും തീരുമാനിച്ചിട്ടില്ല എന്ന് സംവിധായകന്‍ പറയുന്നു, അത് തീരുമാനിക്കുന്നത് ആരാണ് ?

    പാത്രസൃഷ്ടി ആയില്ല

    പാത്രസൃഷ്ടി ആയില്ല

    മോഹന്‍ലാല്‍ ഭീമനായി എത്തുന്നു. അമിതാഭ് ബച്ചന്‍, ഐശ്വര്യ റായി, മഞ്ജു വാര്യര്‍, വിക്രം, നാഗാര്‍ജ്ജുന്‍ തുടങ്ങിയവരൊക്കെ മറ്റ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നു എന്നൊക്കെയാണ് മഹാഭാരതത്തെ സംബന്ധിച്ച് പ്രഖ്യാപിച്ചതുമുതല്‍ വന്നുകൊണ്ടിരിയ്ക്കുന്ന വാര്‍ത്തകള്‍. എന്നാല്‍ മോഹന്‍ലാലിനെ ഒഴികെ മറ്റൊരു കഥാപാത്രത്തിന്റെ കാര്യത്തിലും അന്തിമ തീരുമാനത്തില്‍ എത്തിയിട്ടില്ല എന്ന് ശ്രീകുമാര്‍ പറഞ്ഞു.

    ആരാണ് തീരുമാനിക്കുന്നത്

    ആരാണ് തീരുമാനിക്കുന്നത്

    ഒരു അന്താരാഷ്ട്ര കാസ്റ്റിങ് ഏജന്‍സിയാണ് മഹാഭാരതത്തിലെ മറ്റ് കഥാപാത്രങ്ങളെ തീരുമാനിയ്ക്കുന്നത്. ഇന്ത്യയില്‍ രൂപം കൊണ്ട സംഘടനയാണിത്. പക്ഷെ അന്താരാഷ്ട്ര പ്രേക്ഷകരെ മനസ്സിലാക്ക് വേണ്ടിയാണ് നിലകൊള്ളുന്നത്. ഇവരാണ് ചിത്രത്തില്‍ ലാലിനെ കൂടാതെ ആരൊക്കെ അഭിനയിക്കുമെന്ന് തീരുമാനിക്കുന്നത്.

    അമിതാഭ് ബച്ചനുണ്ടോ?

    അമിതാഭ് ബച്ചനുണ്ടോ?

    ചിത്രത്തില്‍ ഒരു കേന്ദ്ര കഥാപാത്രമായി ബോളിവുഡ് ബിഗ് ബി അമിതാഭ് ബച്ചന്‍ എത്തുന്നതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ പിന്നീട് ബച്ചന്‍ ഇത് നിഷേധിയ്ക്കുകയും ചെയ്തു. ബച്ചന്‍ സറിനെ ചിത്രത്തിലേക്ക് പരിഗണിച്ചിട്ടുണ്ട് എന്നും അദ്ദേഹത്തിന്റെ സമയവും സാഹചര്യങ്ങളും നോക്കി മാത്രമേ അന്തിമ തീരുമാനം എടുക്കാന്‍ സാധിക്കുകയുള്ളൂ എന്നും സംവിധായകന്‍ അറിയിച്ചു.

    2018 ല്‍ ഷൂട്ടിങ്

    2018 ല്‍ ഷൂട്ടിങ്

    എംടി വാസുദേവന്‍ നായരുടെ രണ്ടാമൂഴം എന്ന നോവലിനെ ആസ്പദമാക്കിയാണ് മഹാഭാരതം ഒരുക്കുന്നത്. എംടി തന്നെയാണ് തിരക്കഥ എഴുതുന്നത്. തിരക്കഥ പൂര്‍ത്തിയാക്കി എന്നും 2018 സെപ്റ്റംബര്‍ മാസത്തോടെ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിയ്ക്കുമെന്നും വിഎം ശ്രീകുമാര്‍ മേനോന്‍ അറിയിച്ചു. മലയാളം ഉള്‍പ്പടെ നാല് ഭാഷകളിലായിട്ടാണ് മഹാഭാരതം ഒരുക്കുന്നത്.

    English summary
    Curiosity is high surrounding V A Shrikumar's upcoming big budget film Mahabharatham, which claims to have a budget of Rs 1000 crores. However, other than Mohanlal, who plays the lead character, that of Bheeman, the rest of the cast hasn't been decided yet, informs the director.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X