»   » ശശികലയുടെ ഭീഷണി വിലപ്പോയില്ല! രണ്ടാമൂഴം അല്ല, മഹാഭാരതം, അതു മതി... മാറ്റാന്‍ ഉദ്ദേശമില്ല!!!

ശശികലയുടെ ഭീഷണി വിലപ്പോയില്ല! രണ്ടാമൂഴം അല്ല, മഹാഭാരതം, അതു മതി... മാറ്റാന്‍ ഉദ്ദേശമില്ല!!!

Posted By: Karthi
Subscribe to Filmibeat Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  മലയാള സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാല്‍ നായകനാകുന്ന മഹാഭാരതം. എംടിയുടെ തിരക്കഥയില്‍ പരസ്യ ചിത്ര സംവിധായകനായ ശ്രീകുമാര്‍ മേനോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. എംടിയുടെ രണ്ടാമൂഴം എന്ന നോവലിന്റെ ചലച്ചിത്രഭാഷ്യമാണ് മഹാഭാരതം.

  ബാഹുബലി പ്രഭാസിന്റെ കണ്ടക ശനിയല്ല, ശുക്രനാ... ശുക്രന്‍!!! ബാഹുബലിയെ പിന്നിലാക്കി സാഹോ...

  പ്രിയദര്‍ശന്‍ ചിത്രങ്ങള്‍ കോപ്പിയടി!!! വെറുതെ അങ്ങ് കോപ്പിയടിച്ചതല്ല... ഇത് കഥ വേറെ...

  രണ്ടാമൂഴം മഹാഭാരതം എന്ന പേരില്‍ സിനിമയാക്കുന്നതിനെതിരെ ഹിന്ദു ഐക്യവേദി പ്രസിഡന്റ് കെപി ശശികല രംഗത്തെത്തിയിരുന്നു. രണ്ടാമൂഴം മഹാഭാരതമെന്ന പേരില്‍ സിനിമയായാല്‍ ചിത്രം തടയുമെന്നും അവര്‍ ഭീഷണിപ്പെടുത്തിയിരുന്നു. 

  നടി ചാര്‍മിളയെ അഡ്വാന്‍സ് കൊടുത്ത് കോഴിക്കോട്ടേക്ക് വിളിപ്പിച്ചു, കൂടെ കിടക്കണം എന്ന് വാശി; ഞെട്ടും

  ഭീമന്റെ കഥ

  രണ്ടാമൂഴം ഭീമന്റെ കഥയാണെന്നും അത് മഹാഭാരതമെന്ന പേരില്‍ ഇറക്കാനാകില്ലെന്നുമായിരുന്നു കെപി ശശികല പറഞ്ഞത്. മഹാഭാരത്തിന്റെ വികലരൂപമായ രണ്ടാമൂഴം മഹാഭാരകമെന്ന പേരിലല്ല രണ്ടാമൂഴം എന്ന പേരില്‍ തന്നെയാണ് സിനിമയാകേണ്ടതെന്നും അവര്‍ പറഞ്ഞിരുന്നു.

  ചിത്രം തടയും

  പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മഹാഭാരതം രാജ്യത്തെ ഏറ്റവും ഉയര്‍ന്ന ബജറ്റില്‍ ചിത്രീകരിക്കുന്ന സിനിമയാണ്. പേര് മാറ്റിയില്ലെങ്കില്‍ ചിത്രം തിയറ്ററിലെത്തില്ലെന്നും ശശികല ഭീഷണി മുഴക്കിയിരുന്നു. ചിത്രം ഹൈന്ദവ വികാരത്തെ വൃണപ്പെടുത്തുമെന്നും അവര്‍ പറഞ്ഞിരുന്നു.

  മാറ്റാന്‍ ഉദ്ദേശമില്ല

  രണ്ടാമൂഴം സിനിമയാകുമ്പോള്‍ അതിന് മഹാഭാരതം എന്ന് തന്നെയായിരിക്കും പേരെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു. മലയാളത്തില്‍ മാത്രമല്ല കേരളത്തിന് പുറത്തുള്ള ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നതിനാല്‍ മഹാഭാരതം എന്ന പേരായിരിക്കും എല്ലാവര്‍ക്കും സ്വീകാര്യമാകുക.

  രണ്ടാമൂഴം മഹാഭാരതം തന്നെ

  മഹാഭാരത്തിലെ പ്രധാന കഥാപാത്രങ്ങളിലൊരാളായ ഭീമന്റെ കാഴ്ചപ്പാടിലൂടെ കഥപറയുന്ന രണ്ടാമൂഴം ആത്യന്തീകമായി മഹാഭാരതം തന്നെയാണെന്ന് ശ്രീകുമാര്‍ മേനോന്‍ പറയുന്നു. ചിത്രത്തിനെതിരെ ഉയരുന്ന വിമര്‍ശനങ്ങളേയും ഭീഷണികളേയും കണക്കിലെടുക്കാതെ ചിത്രവുമായി മുന്നോട്ട് പോകാനാണ് അണിയറ പ്രവര്‍ത്തകരുടെ തീരുമാനം.

  കര്‍ണനായി നാഗാര്‍ജുന

  തെലുങ്ക് സൂപ്പര്‍ താരം നാഗാര്‍ജുനയാണ് മഹാഭാരത്തില്‍ കര്‍ണനായി വേഷമിടുന്നത്. എംടി ചിത്രങ്ങളിലെ ഒഴിനവാക്കാനാകാത്ത സാന്നിദ്ധ്യയ മമ്മൂട്ടി കര്‍ണനാകുമെന്ന് അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നെങ്കിലും ആ നറുക്ക് വീണത് നാഗാര്‍ജുനയ്ക്കായിരുന്നു.

  ആയിരം കോടി

  രണ്ട് ഭാഗങ്ങളിലായി പുറത്തിറങ്ങുന്ന ചിത്രത്തിന്റെ ആകെ ബജറ്റ് ആയിരം കോടി രൂപയാണ്. രാജ്യത്ത് ഏറ്റവും ഉയര്‍ന്ന മുടക്കുമുതലില്‍ പുറത്തിറങ്ങുന്ന ചിത്രമായിരിക്കും മഹാഭാരതം. വിദേശ വ്യവസായ ബിആര്‍ ഷെട്ടിയാണ് ചിത്രം നിര്‍മിക്കുന്നത്.

  English summary
  The makers of The Mahabharata are in no mood to change the title as the movie is being planned be released in multiple languages. Only a title like Mahabharata will make sense to the global audience and hence they are sticking to the same title.

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more