»   » രണ്ടാമൂഴം എന്നും ഒാര്‍മ്മിക്കപ്പെടും സിനിമ മാത്രമല്ല, ഷൂട്ടിങ്ങ് സെറ്റും, എങ്ങനെ ?

രണ്ടാമൂഴം എന്നും ഒാര്‍മ്മിക്കപ്പെടും സിനിമ മാത്രമല്ല, ഷൂട്ടിങ്ങ് സെറ്റും, എങ്ങനെ ?

Posted By: Nihara
Subscribe to Filmibeat Malayalam

ബ്രഹ്മാണ്ഡ ചിത്രം രണ്ടാമൂഴത്തെക്കുറിച്ച് പ്രഖ്യാപിച്ചിട്ട് നാളുകളേറെയായി.എം ടി വാസുദേവന്‍ നായരുടെ നോവലിനെ അടിസ്ഥാനമാക്കി ഒരുക്കുന്ന ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. കേന്ദ്ര കഥാപാത്രമായ ഭീമനായാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. 1000 കോടി ബഡ്ജറ്റില്‍ ഒരുക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് ബി ആര്‍ ഷെട്ടിയാണ്.

പരസ്യ സംവിധായകനായ വി എ ശ്രീകുമാര്‍ മേനോനാണ് സിനിമ സംവിധാനം ചെയ്യുന്നത്. മലയാളമുള്‍പ്പടെ അഞ്ച് ഭാഷകളിലായാണ് ചിത്രം പുറത്തിറക്കുന്നത്. സിനിമയുടെ ചിത്രീകരണം നടക്കുന്ന ലൊക്കേഷന്‍ മ്യൂസിയമായി നിലനിര്‍ത്താനുള്ള പദ്ധതിയിലാണ് സംവിധായകന്‍. ഇതിന് സ്ഥലം ലഭ്യമാക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോടും കേന്ദ്ര സര്‍ക്കാരിനോടും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സംവിധായകന്‍ പറഞ്ഞു.

മ്യൂസിയമാക്കി നിലനിര്‍ത്തും

മഹാഭാരതം സിനിമയുടെ ചിത്രീകരണം നടത്തുന്ന 50 ഏക്കര്‍ സ്ഥലം മ്യൂസിയമായി നിലനിര്‍ത്താനാണ് സംവിധായകന്‍ ഉദ്ദേശിക്കുന്നത്. ഇതിന് വേണ്ടി സ്ഥലം നേടിയെടുക്കുന്നതിനുള്ള നടപടി തുടങ്ങിക്കഴിഞ്ഞുവെന്ന് അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളോട് ഇതിനു വേണ്ടി സ്ഥലം ലഭ്യമാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

മ്യൂസിയമാക്കുന്നതിന് പിന്നില്‍

രണ്ടാമൂഴം സിനിമയ്ക്ക് വേണ്ടി ഒരുക്കുന്ന സെറ്റ്, വസ്ത്രം, ആഭരണങ്ങള്‍ ഉള്‍പ്പടെയുള്ള അനുബന്ധ സംവിധാനങ്ങളും അതേ പടി നിലനിര്‍ത്തുന്ന തരത്തിലുള്ള മ്യൂസിയമാണ് സംവിധായകന്‍ വിഭാവനം ചെയ്യുന്നത്.

അഞ്ച് ഭാഷകളിലായി ഒരുക്കുന്നു

മലയാളമുള്‍പ്പടെ അഞ്ച് ഭാഷകളിലായി 1000 കോടി മുതല്‍ മുടക്കിലാണ് സിനിമ ഒരുക്കുന്നത്. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും ചിത്രം ഒരുക്കുന്നുണ്ട്. മലയാളത്തില്‍ രണ്ടാമൂഴം എന്ന് പേരു നല്‍കിയിരിക്കുന്ന ചിത്രം മറ്റു ഭാഷകളില്‍ മഹാഭാരതം എന്ന പേരിലാണ് പുറത്തിറങ്ങുക.

തിരക്കഥ പൂര്‍ത്തിയായി

എംടി വാസുദേവന്‍ നായര്‍ തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. തിരക്കഥ പൂര്‍ത്തിയാക്കി അദ്ദേഹം സംവിധായകന് നല്‍കിയിട്ടുണ്ടെന്ന് മുന്‍പേ തന്നെ അറിയിച്ചിരുന്നു. എന്നാല്‍ എപ്പോഴാണ് ഷൂട്ടിങ്ങ് ആരംഭിക്കുന്നതെന്ന വിവരം പുറത്തുവിട്ടിട്ടില്ല.

പ്രതീക്ഷകളോടെ ഒടിയന്‍ തുടങ്ങുന്നു

വി എ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഒടിയന്റെ പൂജാ ചടങ്ങ് കഴിഞ്ഞ ദിവസമാണ് നടത്തിയത്. ലാല്‍ജോസ് ചിത്രമായ വെളിപാടിന്റെ പുസ്തകത്തിലാണ് ഇപ്പോള്‍ മോഹന്‍ലാല്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

നിര്‍മ്മാതാവായി ബി ആര്‍ ഷെട്ടി

മലയാള സിനിമയെ നൂറു കോടി നേട്ടത്തിലെത്തിച്ചതിന് പിന്നാലെയാണ് 1000 കോടി ബഡ്ജറ്റിലൊരുങ്ങുന്ന രണ്ടാമൂഴത്തിലും മോഹന്‍ലാല്‍ നായകനായെത്തുന്നത്. വ്യവസായ പ്രമുഖനായ ബി ആര്‍ ഷെട്ടിയാണ് ഈ സിനിമ നിര്‍മ്മിക്കുന്നത്.

English summary
Mahabharatha location will maintain as a museum.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam